എക്സ്പോയിൽ പോഷായി പോർഷെ! കിടിലൻ മോഡലുകളുമായി ജർമൻ ബ്രാൻഡ്
എക്സ്പോയിൽ ഇന്ന് നിരവധി ഇന്ത്യൻ ബ്രാൻഡുകൾ തിളങ്ങിയെങ്കിലും എല്ലാവരുടേയും ശ്രദ്ധ പോയത് ജർമൻ ബ്രാൻഡായ പോർഷെയിലേക്കാണ്. 2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിൽ മൂന്ന് മോഡലുകളാണ് പോർഷെ ജനങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവന്നത്. പോർഷെ മക്കാൻ മോഡലിൻ്റെ വില എന്ന് പറയുന്നത് 1.21 കോടി രൂപയിൽ ആരംഭിക്കുന്നതാണ്. ഇന്ത്യയിലെ പുതിയ മക്കാൻ ഇവി ശ്രേണിയിൽ മൂന്ന് ട്രിം ലെവലുകളാണുളളത്, ടോപ്പ്-സ്‌പെക്ക് ടർബോ വേരിയന്റിന് ഇപ്പോൾ 1.68 കോടി രൂപയാണ് എക്സ്-ഷോറൂം വില. വിപുലമായ സസ്‌പെൻഷൻ, മുൻനിര ചാർജിംഗ്, കൂടിയ റേഞ്ച്, മനോഹരമായി ഡിസൈൻ ചെയ്‌ത എക്സ്റ്റീരിയറും ഇന്റീരിയറും പോലുള്ള സവിശേഷതകൾ ലഭ്യമാക്കുന്നു.
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത 911 മോഡലിൻ്റെ അന്താരാഷ്ട്ര തല്തിൽ പ്രദർശിപ്പിച്ചതിന് ശേഷം, പോർഷെ ഇന്ത്യയിൽ സ്‌പോർട്‌സ് കൂപ്പെയുടെ രണ്ട് വകഭേദങ്ങൾ കൂടി അവതരിപ്പിച്ചിരുന്നു. കരേര, കരേര 4 GTS എന്നതാണ് രണ്ട് മോഡലുകൾ. ആദ്യത്തേതിൽ 394 PS പരമാവധി പവറും 450 Nm ടോർക്കും പുറപ്പെടവിക്കുന്ന 3-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ആണുളളത്.

രണ്ടാമത്തേതിൽ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയ 541 PS പവറും 610 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 3.6-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉണ്ട്. 2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്‌സ്‌പോയിൽ പോർഷെ ഏറ്റവും പുതിയ തലമുറ പനാമേരയും അനാച്ഛാദനം ചെയ്തു. ഇന്ത്യയിൽ 1.69 കോടി രൂപ (എക്‌സ്‌ഷോറൂം) വിലയിൽ ആരംഭിക്കുന്ന ഇതിൽ പുതുക്കിയ രൂപകൽപ്പനയും പുതുക്കിയ ക്യാബിനും ഉൾപ്പെടുന്നു.
12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 14-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേഷനോടുകൂടിയ പവർ സീറ്റുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. 500 bhp പവറും 660 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ടോപ്പ്-സ്പെക്ക് പനാമേര ജിടിഎസിന് കരുത്ത് പകരുന്നത്.

2025 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച രണ്ടാമത്തെ പൂർണ്ണ-ഇലക്‌ട്രിക് മോഡൽ പോർഷെയാണ് ടെയ്‌കാൻ. ഇത് നമ്മുടെ വിപണിയിൽ രണ്ട് വേരിയന്റുകളിലാണ് ലഭിക്കുന്നത്, 4S, ടർബോ എന്നീ രണ്ട് മോഡലുകളിൽ ലഭിക്കുന്ന കാറുകൾക്ക് വില 1.89 കോടി രൂപ മുതൽ 2.53 കോടി രൂപ വരെ. എക്സ്ഷോറൂം വിലകളാണിത്.
ടർബോ വേരിയന്റിൽ 105 kWh ബാറ്ററി പായ്ക്ക് ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 884 PS പവറും ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുമായി ഓൾ-വീൽ ഡ്രൈവ്‌ട്രെയിനുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്, അതേസമയം 4S വേരിയന്റ് 705 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ച് ആണ് കമ്പനിയുടെ അവകാശവാദം.

2025 ഓട്ടോ എക്സ്പോയിലൂടെ പോർഷെ തങ്ങളുടെ ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇവികളിലേക്കുളള അരങ്ങേറ്റം പോർഷെയുടെ ഇലക്ട്രിക് വാഹനങ്ങളിലെ മുന്നേറ്റത്തെ മാത്രമല്ല, ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് മൊബിലിറ്റിക്ക് ഒരു പുതിയ മാനദണ്ഡം കൂടിയാണ് സൃഷ്ടിക്കുന്നത്. വരും വർഷങ്ങളിൽ നിരത്തുകളിൽ കൂടുതൽ പോർഷെ വാഹനങ്ങളെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








