വാഹനലോകം ഡല്‍ഹിയിലേക്ക്; 2025 ഓട്ടോ എക്‌സ്‌പോക്ക് ഇന്ന് തുടക്കം

ലോകം മൊത്തം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2025 ഓട്ടോ എക്‌സ്‌പോക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. 2025 ജനുവരി 22 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വാഹന മാമാങ്കം ഇക്കുറി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായാണ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (SIAM) ആണ് 2025 ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപമാണ് ഓട്ടോ എക്സ്പോയുടെ പ്രധാന വേദി. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാന്‍ഡ് വെഹിക്കിള്‍ ഷോ ഉദ്ഘാടനം ചെയ്യും.

ഇരുചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കമ്പനികള്‍ ഈ ഷോയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 800-ലധികം വാഹന ഘടക നിര്‍മ്മാതാക്കളും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമാകും. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ടൊയോട്ട, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍, ഇസുസു, കിയ, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എന്നിവയാണ് പങ്കെടുക്കുന്ന പ്രധാന കാര്‍ ബ്രാന്‍ഡുകള്‍.

auto expo 2025 narendra modi

മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാര്‍ ബ്രാന്‍ഡുകളും വാഹനമേളയില്‍ പങ്കെടുക്കുന്നു. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ നിന്ന് ചൈനീസ് ഭീമന്‍മാരായ ബില്‍ഡ് യുവര്‍ ഡ്രീംസും (BYD) വിയറ്റ്നാമീസ് ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റും സാന്നിധ്യം അറിയിക്കുന്നു. ഹീറോ, ഹോണ്ട, ബജാജ് , ബിഎംഡബ്ല്യു മോട്ടോറാഡ്, യമഹ ഇന്ത്യ, സുസുക്കി മോട്ടോര്‍സൈക്കിള്‍സ്, ടിവിഎസ് മോട്ടോര്‍ എന്നീ പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡുകളും ഓട്ടോ എക്സ്പോയില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലെ മുന്‍നിരക്കാരും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഓലയും ഏഥറുമടക്കമുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പുതിയ വാഹനങ്ങളും ഇവന്റില്‍ അവതരിപ്പിക്കും. മാരുതി സുസുക്കിയുടെ ആദ്യത്തെ ഇവിയായ ഇ-വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി, ഹ്യുണ്ടായി അയോണിക് 9, ടാറ്റ ഹാരിയര്‍ ഇവി, സിയറ ഇവി, എംജി സൈബര്‍സ്റ്റര്‍ റോഡ്സ്റ്റര്‍, മിഫ 9, കിയ EV4 എന്നിങ്ങനെ നിരവധി കാറുകള്‍ ഓട്ടോ എക്‌സ്‌പോയിലൂടെ അരങ്ങേറും.

bharat mobilityglobal expo 2025

BYD സീഗള്‍, സീലയണ്‍, മഹീന്ദ്ര XEV 7e എന്നീ ഇവികളും വാഹന മേളയുടെ പ്രധാന ആകര്‍ഷണമാകും. ഓട്ടോ എക്സ്പോയിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്ന വിന്‍ഫാസ്റ്റ് VF7, VF9 എന്നീ മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്സ്പോയില്‍ പ്രവേശനം സൗജന്യമാണ്. എക്‌സ്‌പോ കാണുന്നതിന് ഭാരത് മൊബിലിറ്റി എക്‌സ്‌പോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

പേര്, സ്ഥലം, പിന്‍ കോഡ്, താമസ കാലയളവ്, രാജ്യം, ഫോണ്‍ നമ്പര്‍, ഇമെയില്‍, എത്തിച്ചേരുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടെ നല്‍കണം. പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ എന്‍ട്രി സൗജന്യമാണ്. 17 ഹാളുകളും വിശാലമായ ഔട്ട്‌ഡോര്‍ സ്‌പെയ്‌സും ഉള്‍ക്കൊള്ളുന്ന എക്‌സ്‌പോ വാഹനപ്രേമികള്‍ക്ക് നവ്യാനുഭവമായിരിക്കും. എക്സ്പോയുടെ ആദ്യത്തെ രണ്ട് ദിവസം മാധ്യമങ്ങള്‍ക്കാണ്. ജനുവരി 19 മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്ക് എക്സ്പോ സന്ദര്‍ശിക്കാം.

bharat mobilityglobal expo

ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം 2025 ഓട്ടോ എക്‌സ്‌പോയുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം നിങ്ങളിലേക്ക് എത്തിക്കുന്നു. ഓട്ടോ എക്‌സ്‌പോയിലൂടെ അവതരിപ്പിക്കപ്പെടുന്ന വാഹനങ്ങളെ കുറിച്ച് ഏറ്റവും വേഗത്തില്‍ കൃത്യതയോടെ അറിയാന്‍ ഞങ്ങളുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാര്‍ത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 17, 2025, 8:58 [IST]
English summary
Auto expo 2025 starts today key highlights including dates location exhibitors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X