വണ്ടിപ്രാന്തന്‍മാരുടെ ഉത്സവത്തിന് നാളെ കൊടിയേറ്റം! അറിയേണ്ടതെല്ലാം ഒറ്റക്ലിക്കില്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റുകളില്‍ ഒന്നാണ് വര്‍ഷങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ. ഇക്കുറി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുമായി ലയിപ്പിച്ച വണ്ടിപ്രാന്തന്‍മാരുടെ ഉത്സവം നാളെ (2025 ജനുവരി 17) ആരംഭിക്കാന്‍ പോകുകയാണ്. G20 ഉച്ചകോടിക്ക് ശേഷം പ്രശസ്തി നേടിയ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്. 2025 ജനുവരി 22 വരെ നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയില്‍ ഏകദേശം 5 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് മണ്ഡപത്തിന് പുറമെ ദ്വാരകയിലെ യശോഭൂമിയും ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്ററും എക്സ്പോ മാര്‍ട്ടും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമാകും.

800-ലധികം വാഹന ഘടക നിര്‍മ്മാതാക്കളും 1,000-ത്തിലധികം ബ്രാന്‍ഡുകളും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ ഭാഗമാകും. രാജ്യത്ത് സാന്നിധ്യം അറിയിക്കുന്ന മുന്‍നിര ഫോര്‍ വീലര്‍, ടു വീലര്‍ നിര്‍മ്മാതാക്കള്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ടെയോട്ട, സ്‌കോഡ, ഫോക്സ്വാഗണ്‍, ഇസുസു, കിയ, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എന്നിവയാണ് പങ്കെടുക്കുന്ന പ്രധാന കാര്‍ ബ്രാന്‍ഡുകള്‍.

bharat mobility global expo 2025

മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാര്‍ ബ്രാന്‍ഡുകളും വാഹനമേളയില്‍ പങ്കെടുക്കുന്നു. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ നിന്ന് ചൈനീസ് ഭീമന്‍മാരായ ബില്‍ഡ് യുവര്‍ ഡ്രീംസും വിയറ്റ്‌നാമീസ് ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റും സാന്നിധ്യം അറിയിക്കുന്നു. ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ബജാജ് ഓട്ടോ, ബിഎംഡബ്ല്യു മോട്ടോറാഡ്, യമഹ ഇന്ത്യ, സുസുക്കി മോട്ടോര്‍സൈക്കിള്‍സ്, ടിവിഎസ് മോട്ടോര്‍ എന്നീ പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡുകളും ഓട്ടോ എക്‌സ്‌പോയില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലെ മുന്‍നിരക്കാരും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഓലയും ഏഥറുമടക്കമുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പുതിയ വാഹനങ്ങള്‍ ഇവന്റില്‍ ലോഞ്ച് ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്‌തേക്കാം. ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ പ്രധാന ആകര്‍ഷകമാകാന്‍ പോകുന്ന മോഡലുകള്‍ മാരുതി സുസുക്കിയുടെ ഇ-വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവയാണ്. മാരുതി സുസുക്കിയുടെ കന്നി ഇവിയായ ഇ വിറ്റാരയുടെ വില അറിയാനായി ലോകം മൊത്തം ഓട്ടോ എക്‌സ്‌പോയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്.

bharat mobility global expo

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂടുപടമഴിച്ച ക്രെറ്റ ഇവിയുടെ വില പ്രഖ്യാപനവും ഓട്ടോ എക്‌സ്‌പോയില്‍ നടന്നേക്കാം. ഇതിനൊപ്പം ഹ്യുണ്ടായി അയോണിക് 9 എന്ന ഇവിയും പ്രദര്‍ശിപ്പിക്കും. ടാറ്റ മോട്ടോര്‍സ് ഹാരിയര്‍ ഇവി, സിയറ ഇവി മോഡലുകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംജിയുടെ സ്റ്റാളിലെ പ്രധാന ആകര്‍ഷണമായിരിക്കും സൈബര്‍സ്റ്റര്‍ റോഡ്സ്റ്റര്‍, മിഫ 9 എന്നിവ. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ആയ കിയ EV4 ഇലക്ട്രിക് കാറുമായി ഓട്ടോ എക്‌സ്‌പോ കൊഴുപ്പിക്കും.

BYD സീഗള്‍, സീലയണ്‍ എന്നീ ആഗോള മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. മഹീന്ദ്രയില്‍ നിന്ന് XEV 7e എന്ന മോഡലിന്റെ ആഗോള അരങ്ങേറ്റവും കണ്ടേക്കാം. ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്ന വിന്‍ഫാസ്റ്റ് VF7, VF9 എന്നീ മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക വെബ്സൈറ്റ് (www.bharat-mobility.com) വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

bharat mobility global expo

പേര്, സ്ഥലം, പിന്‍ കോഡ്, താമസ കാലയളവ്, രാജ്യം, ഫോണ്‍ നമ്പര്‍, ഇമെയില്‍, എത്തിച്ചേരുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടെ നല്‍കണം. പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ എന്‍ട്രി സൗജന്യമാണ്. 17 ഹാളുകളും വിശാലമായ ഔട്ട്‌ഡോര്‍ സ്‌പെയ്‌സും ഉള്‍ക്കൊള്ളുന്ന എക്‌സ്‌പോ വാഹനപ്രേമികള്‍ക്ക് നവ്യാനുഭവമായിരിക്കും.

ആഭ്യന്തര, ആഗോള മാര്‍ക്കറ്റുകളിലെ ട്രെന്‍ഡുകള്‍ രൂപപ്പെടുത്തുന്നതില്‍ ഓട്ടോ എക്‌സ്‌പോ 2025 ഒരു പ്രധാന പങ്ക് വഹിക്കുന്നു. വാഹന വ്യവസായത്തിലെ നൂതന സാങ്കേതികവിദ്യകളെയും അടുത്ത് പരിചയപ്പെടാനുള്ള അവസരം കൂടിയാണ് ഓട്ടോ എക്‌സ്‌പോ. എക്‌സ്‌പോയുടെ ആദ്യത്തെ രണ്ട് ദിവസം മാധ്യമങ്ങള്‍ക്കാണ്. ജനുവരി 19 മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാം.

More from DriveSpark

Article Published On: Thursday, January 16, 2025, 18:52 [IST]
English summary
Auto expo 2025 to kick start tomorrow everything you need to know about bharat mobility global expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X