ഓട്ടോചേട്ടൻമാർക്കൊരു സന്തോഷവാർത്ത;പെട്രോൾ അടിച്ച് പോക്കറ്റ് കാലിയാവില്ല, ഇവി ഓട്ടോയുമായി ബജാജ്
ഇന്ധനവില വച്ച് നോക്കുമ്പോൾ ഓട്ടോചേട്ടൻമാർക്ക് ഒരു ദിവസത്തെ ഓട്ടവും പെട്രോൾ അടിയും കഴിഞ്ഞാൽ മിച്ചം പിടിക്കാൻ കുറച്ച് കാശേ കാണു. ഇന്ധവിലയാണെങ്കിൽ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഓട്ടോചേട്ടൻമാർക്ക് വേണ്ടിയും അത് പോലെ തന്നെ വിപണിയിൽ എതിരാളികളുടെ വായ് അടപ്പിക്കാൻ വേണ്ടി കൂടി ബജാജ് ഒരു ഇലക്ട്രിക് ഓട്ടോയുടെ പണി പുരയിലാണ്. കഴിഞ്ഞ മാസം കമ്പനി ഇവി ഓട്ടോയുടെ ഡിസൈൻ പേറ്റൻ്റ് സ്വന്തമാക്കിയിരുന്നു. ജമ്മുകശ്മീരിലാണ് വാഹനത്തിൻ്റെ പരീക്ഷണയോട്ടം കമ്പനി നടത്തുന്നത്. സ്പൈ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ലോഞ്ചിന് അധിക സമയം വേണ്ട എന്ന് തന്നെയാണ്.
ഓട്ടോയുടെ ഡിസൈനുകളിലേക്ക് നോക്കിയാൽ അടിസ്ഥാന വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും വലിയ വിൻഡ്‌സ്‌ക്രീനും ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഡ്രൈവർക്ക് മികച്ച വിസിബിളിറ്റി നൽകാൻ ഇത് സഹായിക്കുന്നുണ്ട്. അകത്തേക്ക് കയറിയാൽ പരന്ന സീറ്റുകളും വളരെ മിനിമലിസ്റ്റിക്ക് ആയിട്ടുളള ക്യാബിൻ ലഭിക്കുന്നതോടെ കമ്പനി പ്രാക്ടിക്കാലിറ്റിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട് എന്ന് വേണം മനസിലാക്കാൻ. ചെലവ് ചുരുക്കൽ ബജാജ് ചെയ്തിട്ടുണ്ടെങ്കിലും ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച നടത്തിയിട്ടുമില്ല.

എതിരാളികൾക്ക് ഒരു തിരിച്ചടിയെന്നോണം അവതരിപ്പിക്കുന്ന ഒരു ഓട്ടോ ആയത് കൊണ്ട് തന്നെ കൂടുതൽ റേഞ്ച്, സുരക്ഷ ഫാസ്റ്റ് ചാർജിങ്ങ്, റോഡ്‌സൈഡ് അസിസ്റ്റൻസ്, വാഹനത്തിനും ബാറ്ററിക്കും വാറൻ്റികൾ എന്നിവയെല്ലാം ബജാജ് നൽകും.സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും താങ്ങാവുന്ന വിലയുമായി വരുന്ന ഉല്‍പ്പന്നങ്ങള്‍ അണിനിരക്കുന്ന ഒരു പുതിയ ത്രീ-വീലര്‍ ബ്രാന്‍ഡിന് ബജാജ് തുടക്കം കുറിക്കുകയും അദ്യ മോഡലായ ഗോഗോ ഡെലിവറി ആരംഭിക്കുകയും ചെയ്തിരുന്നു.
P5009, P5012, P7012 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ബജാജ് ഗോഗോ നിലവില്‍ ഓഫര്‍ ചെയ്യുന്നത്. 'P' എന്നത് പാസഞ്ചറിനെ സൂചിപ്പിക്കുന്നു. '50', '70' എന്നിവ വാഹനത്തിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്നതാണ്. '09', '12' എന്നിവ 9 kWh, 12 kWh ബാറ്ററി ശേഷികളെ സൂചിപ്പിക്കുന്നു. ഗോഗോയുടെ കാര്‍ഗോ പതിപ്പുകളും ഉടന്‍ എത്തുമെന്നാണ് ബജാജ് പറയുന്നത്.

3.26 ലക്ഷം രൂപ മുതലാണ് ഈ ഇലക്ട്രിക് ത്രീവീലറുകളുടെ വില ആരംഭിക്കുന്നത്. പ്രീമിയം വേരിയന്റിന് 3,83,004 രൂപയാണ് വില. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. മികച്ച റൈഡിംഗ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് 3200 രൂപയ്ക്ക് അധിക സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ആന്റി തെഫ്റ്റ് അലേര്‍ട്ട്, ഹീല്‍ ഹോള്‍ഡ് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ് ഫംഗ്ഷനുകള്‍ തുടങ്ങിയ വിവിധ നൂതന ഫംഗ്ഷനുകള്‍ ഉള്‍പ്പെടുന്ന ഓപ്ഷനല്‍ ടെക്പാക് ഉപയോഗപ്പെടുത്തിയാല്‍ മതി.
ഈ ഇലക്ട്രിക് ഓട്ടോ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആകര്‍ഷകമായ ഫിനാന്‍സിംഗ് സൗകര്യങ്ങളും ബജാജ് ഒരുക്കുന്നു. 24,999 രൂപ ഡൗണ്‍ പേയ്മെന്റ് അടച്ച് ഈ ഇലക്ട്രിക് ഓട്ടോയുടെ P7012 വേരിയന്റ് ഇറക്കിക്കൊണ്ടുവരാം. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ബജാജ് ത്രീവീലര്‍ ഷോറൂമുകള്‍ സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഗോഗോ ബുക്ക് ചെയ്യാനും വാങ്ങാനുമുള്ള സൗകര്യം ലഭ്യമാണ്.

സാങ്കേതിക സവിശേഷതകള്‍ നോക്കുമ്പോള്‍ P5009 എന്ന് വിളിക്കപ്പെടുന്ന ഗോഗോയുടെ അടിസ്ഥാന മോഡലില്‍ ഒരു നൂതന PMS മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ മോട്ടോര്‍ 4.5 kW പവറും 36 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. കുറച്ചുകൂടി പവര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടോപ് വേരിയന്റ് മോഡല്‍ 5.5kW പവര്‍ ഔട്ട്പുട്ടും അതേ ടോര്‍ക്ക് ലെവലുമാണ് നല്‍കുന്നത്.
P5009 മോഡല്‍ ഒറ്റ ചാര്‍ജില്‍ 171 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടോപ് സ്‌പെക് വേരിയന്റിന്റെ ക്ലെയിംഡ് റേഞ്ച് 251 കിലോമീറ്ററാണ്. സെഗ്‌മെന്റില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കുന്ന വാഹനം ഇതാണെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ബജാജ് ഗോഗോ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനും സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








