പഠിത്തം കഴിഞ്ഞ് ജോലിയായോ, എങ്കിൽ ഒരു ബജാജ് പൾസർ 125 EMI-ൽ വാങ്ങാൻ ഇത്രയും ചെയ്താ മതി
യുവാക്കളെ സംബന്ധിച്ചിടത്തോളം പഠിത്തം കഴിഞ്ഞ് എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ജോലി കിട്ടിയാൽ തൻ്റെ സ്വപ്നവാഹനം എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള പ്രയത്നത്തിലായിരിക്കും. അങ്ങനെ ഏതൊരു യുവാവിനേയും കഠിനാധ്വാനിയാക്കുന്നതിൽ ഒരു ബൈക്കിന് വലിയ പങ്കുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ അതാണ് ബജാജ് പൾസർ. ഇറങ്ങിയ കാലം തൊട്ട് യുവാക്കളുടെ സ്വപ്ന വാഹനം. വളരെ എക്കണോമിക്കലായിട്ടും അത് പോലെ തന്നെ സ്പോർട്ടി ലുക്കി ലഭിക്കുന്ന മോഡലാണ് പൾസർ. അതിൽ തന്നെ തങ്ങളുടെ എൻട്രി ലെവൽ മോഡൽ കൂടിയായ ഈ ബൈക്കിന് ആരാധകരേറെയാണ്.
കുറഞ്ഞ വില, മികച്ച മൈലേജ്, കരുത്തുറ്റ പെർഫോമൻ എന്നിവ കാരണം ജനപ്രിയമാണ്. പ്രത്യേകിച്ച് ആദ്യമായി ബൈക്ക് വാങ്ങുന്നവർക്കും നഗരയാത്രക്കാർക്കും ഇത് വളരെ നല്ലൊരു ഓപ്ഷനാണ്. ബജാജ് പൾസർ 125-ന്റെ എക്‌സ്-ഷോറൂം വില 79,048 മുതൽ 87,527 വരെയാണ്. നിയോൺ ഡ്രം, നിയോൺ ഡിസ്ക്, കാർബൺ ഡിസ്ക് സ്പ്ലിറ്റ് എന്നീ വകഭേദങ്ങൾക്കനുസരിച്ച് വില വ്യത്യാസപ്പെടുമെന്ന് ഓർപ്പിക്കുകയാണ്.

പൾസർ 125-ൻ്റെ നിയോൺ സിംഗിൾ സീറ്റ് ബേസ് മോഡലിന് കുറഞ്ഞത് 5,000 ഡൗൺ പേയ്മെൻ്റ് ആവശ്യമാണ്. ശേഷിക്കുന്ന 92,731 ലോൺ എടുക്കാം. മികച്ച സിബിൽ സ്കോർ ഉള്ളവർക്ക് 10 ശതമാനം വാർഷിക പലിശ നിരക്കിൽ 3 വർഷത്തേക്ക് ലോൺ ലഭിക്കുകയാണെങ്കിൽ, പ്രതിമാസ നിങ്ങൾ ഏകദേശം 3,349 അടയ്ക്കേണ്ടി വരും.
124.38 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്ന ബൈക്കിന് 50 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെന്നാണ് കമ്പനി പറയുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 8,500 ആർപിഎമ്മിൽ 11.8 bhp കരുത്തും 6,500 ആർപിഎമ്മിൽ 10.8 NM ടോർക്കും ഉത്പാദിപ്പിക്കാൻ ബജാജ് പൾസർ 125 പതിപ്പിനാവും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുൾ ഡിജിറ്റൽ എൽസിഡി സ്പീഡോമീറ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട്, എന്നീ ഫീച്ചറുകളുമായി വരുന്ന മോഡലിന് 85,633 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബജാജ് ഫ്രീഡം 125 വിപണിയില്‍ എത്തിയത്. ഇന്ധന വില വര്‍ധനവില്‍ നിന്ന് 'സ്വാതന്ത്ര്യം' എന്ന നിലയില്‍ തുടക്കത്തില്‍ ഈ ബൈക്ക് മോഡലിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നിലവില്‍ NG04 ഡ്രം, NG04 ഡ്രം എല്‍ഇഡി, NG04 ഡിസ്‌ക് എന്നിങ്ങനെ ആകെ 3 വേരിയന്റുകളിലാണ് ബജാജ് ഫ്രീഡം വില്‍പ്പനക്കെത്തുന്നത്.
ഇതില്‍ NG04 ഡ്രം വേരിയന്റിന്റെ വില 90,976 രൂപയാണ്. അതേസമയം, NG04 ഡ്രം എല്‍ഇഡി വേരിയന്റിന്റെ വില 1,03,468 രൂപയാണ്. മറുവശത്ത്, NG04 ഡിസ്‌ക് വേരിയന്റിന്റെ വില 1,07,026 രൂപയാണ്. ഇതെല്ലാം ബജാജ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന എക്സ്-ഷോറൂം വിലകളാണ്.
124.58 സിസി എഞ്ചിനാണ് ബജാജ് ഫ്രീഡത്തിന് കരുത്ത് പകരുന്നത്. 9.7 Nm ടോര്‍ക്കും 9.5 PS പവറും ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും. സിഎന്‍ജിയിലും പെട്രോളിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നത് ഈ ബൈക്കിന്റെ പ്രധാന സവിശേഷതയാണ്. ഓരോന്നിനും 2 ലിറ്റര്‍ വീതമുള്ള ടാങ്കുകളാണ് നല്‍കിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








