കഴിഞ്ഞ മാസം ഓട്ടോകൾക്ക് കച്ചോടം കുറഞ്ഞു; മഹീന്ദ്രയുടെ ത്രീ വീലർ വിപണിക്ക് 7 ശതമാനം ഇടിവ്
കഴിഞ്ഞ മാസം അതായത് ഉത്സവ സീസണിൽ എല്ലാ ബ്രാൻഡുകളും നല്ല രീതിയിൽ തന്നെ പണം വാരിയിട്ടുണ്ട്. എന്നാൽ കൊമേഴ്ഷ്യൽ വാഹന വിപണിയിലേക്ക് വന്നാൽ പ്രതീക്ഷിച്ച പോലെ വിൽപ്പന നേടാൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ബജാജിൻ്റെ കണക്കുകളിലേക്ക് നോക്കിയാൽ ബജാജ് ഓട്ടോ 2025 സെപ്റ്റംബർ മാസത്തിൽ 34,792 യൂണിറ്റ് ത്രീ-വീലറുകൾ ആണ് ആഭ്യന്തര വിപണിയിൽ വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനി വിറ്റഴിച്ച 37,426 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഏകദേശം 7 ശതമാനത്തോളം കുറവാണ് എന്ന് വേണം പറയാൻ.
ഈ മാസത്തെ കണക്ക് കൊണ്ട് മാത്രം ബജാജിനെ വിലയിരുത്താൻ സാധിക്കില്ല. കൊമേഴ്ഷ്യൽ വാഹന വിപണിയിൽ 50 ശതമാനത്തോളം വിപണി പങ്കാളിത്തമുണ്ട് ബജാജിന്. ത്രീ-വീലർ വിപണിയിൽ മഹീന്ദ്ര, പിയാജിയോ പോലുള്ള മത്സരികളുമായി ശക്തമായ മത്സരം നേരിടുന്ന ബജാജ്, പുതിയ ഇലക്ട്രിക് മോഡലുകളും സാങ്കേതിക നവീകരണങ്ങളുമായി വരും മാസങ്ങളിൽ വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ബജാജ് ഓട്ടോയുടെ ചരിത്രത്തിലേക്ക് കൂടി ഒന്ന് നോക്കിയാലോ. 1960-കളാണ് ബജാജ് ത്രീ വീലറിലേക്ക് തിരിയുന്നത്. RE, Maxima, Compact+, Qute തുടങ്ങിയ മോഡലുകൾ വഴി ബജാജ് തൻ്റെ ത്രീ വീലർ വിപണി വിപുലീകരിച്ചു. ഇന്ന് ബജാജ് ത്രീ-വീലറുകൾ പെട്രോൾ, ഡീസൽ, സി.എൻ.ജി, കൂടാതെ ഇലക്ട്രിക് വകഭേദങ്ങളിലും ലഭ്യമാണ് എന്ന പ്രത്യേകതയുണ്ട്.
മികച്ച മൈലേജ് നൽകുന്ന എൻജിനുകൾ, കരുത്തുറ്റ ബോഡി ഡിസൈൻ, നഗരയാത്രയ്ക്കും ഗ്രാമപ്രദേശങ്ങളിലെ റോഡുകൾക്കുമെല്ലാം അനുയോജ്യമായ ഘടനയാണ് ബജാജിൻ്റെ കൊമേഴ്ഷ്യൽ വാഹനങ്ങളുടെ ഹൈലൈറ്റ്. പാസഞ്ചർ, ചരക്ക് നീക്കം, ഇലക്ട്രിക് മോഡലുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഓപ്ഷനുകളാണ് ബജാജിനുളളത്.

ബജാജിൻ്റെ ഒരു പെട്രോൾ ഓട്ടോറിക്ഷയുടെ വില എന്ന് പറയുന്നത് 2,27,000 രൂപയാണ്. ജില്ലകളനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുമെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ് കേട്ടോ. നിങ്ങളുടെ അടുത്തുള്ള ബജാജ് ഷോറൂമിൽ ചെന്ന് കൃത്യമായി വില അറിയാൻ ശ്രദ്ധിക്കണേ. ബജാജ് കോംപക്ട് ഡീസൽ മോഡലിൻ്റെ ഓൺറോഡ് വില 2,71,500 രൂപയാണ്. അത് പോലെ തന്നെ ബജാജിൻ്റെ വലിപ്പം കൂടിയ മോഡലുകൾക്ക് 3 ലക്ഷം രൂപ മുതൽ 3.25 ലക്ഷം രൂപ വരെയാണ് ഓൺറോഡ് വിലയായി മുടക്കേണ്ടത്.
പെട്രോൾ,ഡീസൽ മോഡലുകൾ താൽപ്പര്യമില്ലെങ്കിൽ പെട്രോൾ+ സിഎൻജി മോഡലുകളും ലഭ്യമാണ്. 236 സിസി എഞ്ചിനാണ് പെട്രോൾ സിഎൻജി മോഡലുകളിൽ ലഭിക്കുന്നതെങ്കിൽ ഡീസൽ മോഡലുകളുടെ എഞ്ചിൻ 470 സിസിയാണ്. പെട്രോളിന് 30 കിലോമീറ്ററും ഡീസലിന് 50 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
ബജാജിൻ്റെ ഇവി ഓട്ടോ ആയ ഗോഗോ എന്ന മോഡലിന് വില വരുന്നത് 3.42 ലക്ഷം രൂപയാണ്. ഫുൾ ചാർജിൽ 178 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്കായി സബ്സിഡിയും ലഭ്യമാണ്. നിങ്ങൾക്ക് സബ്സിഡി ലഭ്യമാകാൻ ചെയ്യേണ്ടത്, നിങ്ങളുടെ ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുകയും അത് പോലെ തന്നെ ബാങ്കുമായി ബന്ധിപ്പിക്കാനും ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ നിങ്ങൾ സബ്സിഡിക്ക് യോഗ്യരാകു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








