ഈ ഒറിജിനലും 'റീമെയ്ക്കുകളും' നേടിയത് 4 ലക്ഷം വില്‍പ്പന! വണ്ടിക്കമ്പനികളിലെ പ്രിയദര്‍ശനായി ടൊയോട്ട

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തം വന്‍ വിജയമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒന്നിലേറെ മോഡലുകള്‍ ഇവര്‍ പരസ്പരം കൈമാറ്റം ചെയ്ത് റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നു. ടെയോട്ട റീബാഡ്ജ് ചെയ്ത് വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മാരുതി മോഡലുകള്‍ ആണ് ബലേനോയും ഫ്രേങ്ക്‌സും. ഇവ യഥാക്രമം ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എന്നീ പേരുകളിലാണ് ടൊയോട്ട വില്‍പ്പനക്കെത്തിക്കുന്നത്. മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തം വളരെ ഫലപ്രദമായിരുന്നുവെന്നാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെ ഗ്ലാന്‍സയും ടൈസറും അവയുടെ ഒറിജിനലുകള്‍ക്കൊപ്പം മൊത്തത്തില്‍ നാല് ലക്ഷം യൂണിറ്റ് വില്‍പ്പന നേടി. ഇത് അവരുടെ ബാഡ്ജ് എഞ്ചിനീയറിംഗ് തന്ത്രത്തിന്റെ വിജയം കാണിക്കുന്നു. ഈ കാലയളവില്‍ ഇന്ത്യയിലെ ടൊയോട്ടയുടെ വില്‍പ്പനയില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായി. ഏകദേശം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ അവരുടെ മൊത്തം വില്‍പ്പന 3,09,508 യൂണിറ്റുകളായി.

over 4 lakh units of baleno glanza fronx taisor sold

ഇതിന് മുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ ആഭ്യന്തര വില്‍പ്പന 2,46129 യൂണിറ്റ് ആയിരുന്നു. 2023 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ച വളരെ കൂടുതലാണെന്ന് മനസ്സിലാകും. 2023 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 78 ശതമാനമാണ് ടൊയോട്ടയുടെ വളര്‍ച്ച. ടൊയോട്ടയുടെ വിപണി വിഹിതം 7.2 ശതമാനമായി വര്‍ദ്ധിച്ചു. 1.3 ശതമാനമാണ് വര്‍ധനവ്.

മാരുതി ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പായ ടൊയോട്ട ഗ്ലാന്‍സയുടെ വില്‍പ്പന മുന്‍ വര്‍ഷത്തേക്കാള്‍ 7 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തി. ആകെ 48,839 യൂണിറ്റുകളാണ് 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിറ്റത്. എന്നിരുന്നാലും, രണ്ട് വര്‍ഷത്തെ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ഗ്ലാന്‍സ 2023 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നു.

maruti baleno

മാരുതി ബലേനോയുടെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. 2025 സാമ്പത്തിക വര്‍ഷം വില്‍പ്പന 1,67,161 യൂണിറ്റായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവും 2023 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളില്‍ നിന്ന് 18 ശതമാനം കുറവുമാണ് ഇത്.മറുവശത്ത്, ഫ്രോങ്ക്‌സ് വില്‍പ്പനയില്‍ 23 ശതമാനത്തിന്റെ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഫ്രോങ്ക്‌സിന് 1,66,216 പുതിയ ഉപഭോക്താക്കളെ ലഭിച്ച്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ ക്രോസ്ഓവര്‍ എസ്‌യുവിയുടെ ജനപ്രീതി എടുത്തുകാണിക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഫ്രോങ്ക്‌സിന്റെ വില്‍പ്പന 134735 യൂണിറ്റ് മാത്രമായിരുന്നു. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ 32,378 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് പ്രതീക്ഷക്കൊത്ത അരങ്ങേറ്റം നടത്തി.

toyota taisor

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഇതിനോടകം തന്നെ അത്യന്തം മത്സരം നിറഞ്ഞ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ടൈസര്‍ ശക്തമായ എന്‍ട്രി നടത്തിയെന്ന് ഉറപ്പിച്ച് പറയാനാകും. ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളെ കൂടുതലായി ഷോറൂമിലേക്ക് ആകര്‍ഷിക്കാന്‍ ഈ കാറിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയില ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എംപിവികളില്‍ ഒന്നായ എര്‍ട്ടിഗയും ടൊയോട്ട സ്റ്റിക്കര്‍ മാറ്റി വില്‍ക്കുന്നു.

ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയടക്കമുള്ള വിപണികളില്‍ ടെയോട്ടയുടെ എര്‍ട്ടിഗ റൂമിയോണ്‍ എന്ന പേരിലാണ് വില്‍പ്പനക്കെത്തുന്നത്. എര്‍ട്ടിഗ ലക്ഷക്കണക്കിന് യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇന്ത്യയിലെ ടോപ് 10 കാറുകളുടെ പട്ടികയിലുണ്ട്. അതേസമയം 2025 സാമ്പത്തിക വര്‍ഷം റൂമിയോണിന്റെ വില്‍പ്പന 21,878 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 266 ശതമാനം വര്‍ധനവാണ് എംപിവി രേഖപ്പെടുത്തിയത്.

toyota glanza

മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായ ഒരു ഇടം നേടിയെടുക്കാന്‍ ടൊയോട്ടയെ സഹായിച്ചു. ഇത് ഗണ്യമായ വില്‍പ്പന വളര്‍ച്ചയ്ക്കും വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. മലയാള സിനിമകള്‍ റീമെയ്ക്ക് ചെയ്ത് ബോളിവുഡില്‍ ഹിറ്റടിക്കുന്ന സംവിധായകന്‍ പ്രിയദര്‍ശനെ പോലെയാണ് ടൊയോട്ടയെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നാണ് തോന്നുന്നത്.

ബലേനോ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 സാമ്പത്തിക വര്‍ഷത്തിൽ വില്‍പ്പനയില്‍ ഇടിവ് നേരിട്ടപ്പോള്‍ ഗ്ലാന്‍സ, ഫ്രോങ്ക്‌സ്, ടൈസര്‍, റൂമിയോണ്‍ എന്നിവയുള്‍പ്പെടെയുള്ളവ ശ്രദ്ധേയമായ വില്‍പ്പന കണക്കുകള്‍ കാണിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ടൊയോട്ടയുടെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന് റീബാഡ്ജ്ഡ് കാറുകളോടാണ് പ്രധാനമായും നന്ദി പറയേണ്ടത്.

More from DriveSpark

Article Published On: Monday, April 21, 2025, 15:56 [IST]
English summary
Baleno glanza fronx taisor combined sales is over 4 lakh units in fy2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X