പുതിയ കച്ചോടം തുടങ്ങാൻ പോവാണോ? അശോക് ലെയ്‌ലാൻഡ് സാത്തി നിങ്ങൾക്കൊരു മുതൽക്കൂട്ട് തന്നെ

എപ്പോഴാണെങ്കിലും എവിടെയാണെങ്കിലും വാണിജ്യവാഹനങ്ങൾക്ക് എന്നും ഡിമാൻ്റുണ്ട്. അതിൽ തന്നെ വർഷങ്ങളായി വാണിജ്യവിപണി കൈയ്യടക്കി വച്ചിരിക്കുന്നത് മറ്റാരുമല്ല അശോക് ലെയ്‌ലാൻഡ് ആണ്. ഇന്ത്യയിലെ വാണിജ്യ വാഹന മേഖലയിലെ മുൻനിരക്കാരനും പ്രശസ്തമായ ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമായ അശോക് ലെയ്‌ലാൻഡ് സാത്തി എന്നൊരു മോഡൽ അവതരിപ്പിച്ചിരുന്നു. പ്രീമിയം എൻട്രി ലെവൽ ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ സെഗ്മെൻ്റിൽ പുറത്തിറക്കിയ മോഡൽ വിപണിയിൽ വലിയ ഡിമാൻ്റ് നേടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സാത്തിയെ കൂടുതലായി അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ടാകുമല്ലോ. എന്തുകൊണ്ടാണ് അശോക് ലെയ്‌ലാൻഡ് സാത്തി മറ്റ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാകുന്നതെന്ന് നോക്കിയാലോ.

ആദ്യം തന്നെ വാഹനത്തിൻ്റെ എഞ്ചിൻ വശങ്ങളിലേക്ക് നോക്കിയാൽ സാത്തി 45 bhp പരമാവധി പവറും 110 nm ടോർക്ക് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് 3 സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് ലഭ്യമാക്കുന്നത്. അത് കൊണ്ട് തന്നെ 1120 കിലോഗ്രാം പേലോഡ് ശേഷി, മികച്ച മൈലേജ് എന്നിവയെല്ലാം സാധ്യമാകുന്നുണ്ട്.

benefits of ashok leyland saathi

സാത്തിയുടെ ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ദോസ്തിൽ നിന്ന് കടമെടുത്തിട്ടുണ്ടെന്ന് ഒറ്റക്കാഴ്ച്ചയിൽ തന്നെ മനസിലാക്കാൻ സാധിക്കും. ഒരു ബോൾഡ് ലഭിക്കുന്നത് കൊണ്ട് തന്നെ എതിരാളികളായ മഹീന്ദ്ര സുപ്രോ പ്രോഫിറ്റ് ട്രക്ക് മാക്സി, മഹീന്ദ്ര സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ, ടാറ്റ ഇൻട്ര V10 തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

24 ശതമാനം വലിയ ലോഡിംഗ് ഏരിയ തന്നെയാണ് അശോക് ലെയ്‌ലാൻഡ് സാത്തിയെ എതിരാളികളേക്കാൾ മികച്ചതാക്കുന്നത്. ഇപ്പോഴുളള ഡീസൽ വാഹനങ്ങളിൽ ഉളള ആഡ്ബ്ലു സംവിധാനം എൽഎൻടി സാങ്കേതികവിദ്യ സാത്തിയിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇനി അറിയേണ്ടത് വാഹനത്തിൻ്റെ സസ്പെൻഷൻ ആയിരിക്കും. മുന്നിൽ പാരാബോളിക്ക് ലീഫ് സ്പ്രിങ്ങാണ്. പിന്നിൽ 3 ലീഫുളള സസ്പെഷൻ സ്പ്രിങ്ങാണ് ലഭിക്കുന്നത്. 2288 കിലോഗ്രാമാണ് വാഹനത്തിൻ്റെ ഭാരം.

benefits of ashok leyland saathi

വാണിജ്യവാഹനങ്ങളുടെ ഇൻ്റീരിയർ എന്നാൽ കാറുകളുമായി താരതമ്യെ ചെയ്യാൻ സാധിക്കില്ല എങ്കിലും അശോക് ലെയ്‌ലാൻഡ് തങ്ങളുടെ വാഹനങ്ങളിൽ ഒരു ഡ്രൈവറിന് ആവശ്യമായ എല്ലാ ഫീച്ചറുകളും നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് നല്ല ശക്തമായ ഏസി, പവർസ്റ്റീയറിങ്ങ്,മൊബൈൽ ഹോൾഡർ എന്നിങ്ങനെ. ഡ്രൈവറിനെ കൂടാതെ ഒരാൾക്ക് കൂടി വാഹനത്തിൽ ഇരിക്കാൻ സാധിക്കും.

8 അടി രണ്ട് ഇഞ്ച് നീളമാണ് അശോക് ലെയ്‌ലാൻഡ് സാത്തിയുടെ കാർഗോ ബോഡിയുടെ നീളം. പച്ചക്കറി,പാഴ്സൽ സർവീസ്, അങ്ങനെ എല്ലാവിധ വാണിജ്യാവശങ്ങൾക്കും അശോക് ലെയ്‌ലാൻഡ് സാത്തി നിങ്ങൾക്കൊരു മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 40 ലിറ്ററാണ് സാത്തിയുടെ ഇന്ധടാങ്കിൻ്റെ ശേഷി. ലിറ്ററിന് 20 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മണിക്കൂറിൽ 80 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗത.

benefits of ashok leyland saathi

സെഗ്മെൻ്റിലെ തന്നെ 5 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറൻ്റിയാണ് കമ്പനി നൽകുന്നത്. വാണിജ്യവാഹന രംഗത്ത് ഇത്തരം വാറൻ്റി നൽകുന്നത് അശോക് ലെയ്‌ലാൻഡാണ് എന്നതാണ് പ്രത്യേകത. 6.50 ലക്ഷം രൂപയാണ് അശോക് ലെയ്‌ലാൻഡ് സാത്തിയുടെ എക്സ്ഷോറൂം വില. വാണിജ്യ വാഹനമാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തിലും ഒരു ശ്രദ്ധ കമ്പനി നൽകിയിട്ടുണ്ട്. അതിൻ്റെ തെളിവാണ് വാഹനത്തിന് പിൻ പാർക്കിംഗ് സെൻസറുകൾ നൽകിയിരിക്കുന്നത്.

benefits of ashok leyland saathi

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 16, 2025, 20:53 [IST]
English summary
Benefits of buying an ashok leyland saathi all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X