10 ലക്ഷത്തില്‍ താഴെ കാര്‍ തിരയുകയാണോ? 5 സ്റ്റാര്‍ റേറ്റിംഗുള്ള ഇവയില്‍ സേഫ്റ്റി ഗ്യാരണ്ടി
ഒരു കാര്‍ വാങ്ങുമ്പോള്‍ മൈലേജിനെക്കാള്‍ പ്രാധാന്യം സുരക്ഷയ്ക്ക് നല്‍കുന്ന ഒരു കാലഘട്ടമാണിത്. വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിനായി വിവിധ കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമുകള്‍ പ്രചാരത്തില്‍ ഉണ്ട്. അതില്‍ പ്രധാനമാണ് ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം. ഗ്ലോബല്‍ NCAP ആയിരുന്ന ഇന്ത്യയിലെ കാറുകളുടെ സേഫ്റ്റി വിലയിരുത്തി വന്നിരുന്നത്. 2023-ല്‍ കേന്ദ്രസര്‍ക്കാര്‍ ഭാരത് NCAP എന്ന തദ്ദേശീയ ക്രാഷ് ടെസ്റ്റ് കൊണ്ടുവന്നു. ഇന്ത്യയിലെ നിരവധി കാറുകളുടെ സേഫ്റ്റി ഇതിന് കീഴില്‍ വിലയിരുത്തിയിട്ടുണ്ട്. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച സേഫ്റ്റി റേറ്റിംഗ് നേടിയ കാറുകളെയാണ് ഈ ലേഖനത്തില്‍ നമ്മള്‍ പരി്ചയപ്പെടാന്‍ പോകുന്നത്.
ടാറ്റ നെക്‌സോണ്‍: ടാറ്റയുടെ സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ ഈ സബ് 4 മീറ്റര്‍ എസ്‌യുവി 5 സ്റ്റാര്‍ റേറ്റിംഗ് നേടി. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കാര്‍ കൂടിയാണ് നെക്‌സോണ്‍.

പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ടാറ്റ നെക്സോണ്‍ ലഭ്യമാണ്. മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളും സേഫ്റ്റിയുമെല്ലാം കാരണം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന കാറുകളില്‍ ഒന്നാണ് നെക്സോണ്‍. സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പ്രാരംഭ വില 8 ലക്ഷം രൂപയാണ്.
ടാറ്റ പഞ്ച്: നെക്‌സോണിനെ പിന്തുടര്‍ന്ന് ടാറ്റ പുറത്തിറക്കിയ ചെറിയ കാറാണ് പഞ്ച്. മൈക്രോ എസ്‌യുവിയെന്ന പുത്തന്‍ സെഗ്‌മെന്റിന് തുടക്കം കുറിച്ച പഞ്ച് 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാര്‍ കൂടിയാണ്. നെക്‌സോണിനെപ്പോലെ, ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പഞ്ച് 5 സ്റ്റാര്‍ റേറ്റിംഗ് നേടി.
കുറഞ്ഞ വിലയില്‍ സുരക്ഷിതമായ കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഞ്ച് ഒരു മികച്ച ചോയ്‌സ് ആണ്. പഞ്ച് പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഈ കുഞ്ഞൻ എസ്‌യുവിയുടെ സിഎൻജി പതിപ്പുകൾക്ക് മികച്ച ഇന്ധനക്ഷമതയുമുണ്ട്. നിലവില്‍ 6.19 ലക്ഷം രൂപ പുതലാണ് ഐസിഇ വേരിയന്റുകളുടെ വില തുടങ്ങുന്നത്.
ടാറ്റ ആള്‍ട്രോസ്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ടാറ്റ ആള്‍ട്രോസും കണക്കാക്കുന്നു. ആള്‍ട്രോസിന്റെ ശക്തമായ ബോഡി ഘടനയും സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഈ പ്രീമിയം ഹാച്ച്ബാക്കും 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. അടുത്തിടെയാണ് അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങളുമായി ആള്‍ട്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയത്. നിലവില്‍ 6.89 ലക്ഷം രൂപ മുതലാണ് ആള്‍ട്രോസിന്റെ വില ആരംഭിക്കുന്നത്.

മഹീന്ദ്ര XUV 3XO: മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറുകളിലൊന്നായ XUV 3XO.അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. നേരത്തെ വിപണിയിലുണ്ടായിരുന്ന മഹീന്ദ്ര XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ആണ് XUV 3XO എന്ന പേരില്‍ അവതരിപ്പിച്ചത്. XUV300-യേക്കാള്‍ മികച്ച വില്‍പ്പനയാണ് പുതിയ കാര്‍ നേടുന്നത്. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും. 7.99 ലക്ഷം രൂപ മുതലാണ് ഈ മോഡലിന്റെ വില തുടങ്ങുന്നത്.
മാരുതി സുസുക്കി ഡിസയര്‍: ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള കാറുകളില്‍ ഒന്നായ ഡിസയര്‍ ആണ് പട്ടികയിലുള്ള സെഡാന്‍ മോഡല്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് പിന്നാലെ BNCAP ക്രാഷ് ടെസ്റ്റിലും സെഡാന്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മാരുതി കാര്‍ കൂടിയാണ് ഡിസയര്‍. സേഫ്റ്റി കൂടിയതോടെ ഡിസയറിന്റെ വില്‍പ്പന കുത്തനെ കൂടി. നിലവില്‍ 6.84 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലവിധ ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഈ റേറ്റിംഗുകള്‍ നല്‍കുന്നത്. മുകളില്‍ നല്‍കിയിരിക്കുന്ന കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റുകളില്‍ ലഭിച്ച സ്‌കോറുകളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ബോഡിസ്‌റ്റൈലില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ നല്ല സേഫ്റ്റിയുള്ള കാറുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. നിങ്ങള്‍ സേഫ്റ്റിക്ക് പ്രാധാന്യം കെടുക്കുന്ന വ്യക്തിയാണെങ്കില്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇവയില്‍ ഒന്ന് പരിഗണിക്കാം.


Click it and Unblock the Notifications








