11 ലക്ഷത്തിന് ടൊയോട്ടയുടെ ഈ മിടുക്കൻമാരെ വാങ്ങാം; ഗ്ലാൻസ മുതൽ റൂമിയോൺ വരെയുണ്ടേ

ഇന്ത്യൻ വിപണിയിൽ വിശ്വാസ്യതയ്ക്കും കുറഞ്ഞ പരിപാലന ചെലവും കൊണ്ടു ഏറെ പ്രചാരം നേടിയ ബ്രാൻഡാണ് ടൊയോട്ട. 11 ലക്ഷം രൂപയ്ക്കുള്ളിൽ ബജറ്റിൽ മികച്ച മൈലേജും ഫീച്ചറുകളും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ടൊയോട്ട കാറുകൾ തേടുന്നവർക്കായി നിലവിൽ മൂന്ന് മികച്ച ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. ഗ്ലാൻസ, അർബൻ ക്രൂസർ ടൈസർ, റൂമിയോൺ എന്നീ മോഡലുകൾ നഗര യാത്രക്കും കുടുംബ ആവശ്യങ്ങൾക്കും ഒരുപോലെ അനുയോജ്യമായതാണ്. വില, എൻജിൻ, മൈലേജ്, ഫീച്ചറുകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ, 11 ലക്ഷം രൂപയ്ക്കുള്ളിൽ ഒരു ടൊയോട്ട കാർ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ മൂന്ന് മോഡലുകളും മികച്ച തിരഞ്ഞെടുപ്പുകളാണ് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ.

ടൊയോട്ട ഗ്ലാൻസ ഒരു പ്രീമിയം ഹാച്ച്ബാക്കാണെങ്കിലും താങ്ങാനാവുന്ന വിലയിലാണ് ഈ മോഡൽ ലഭ്യമാകുന്നത്. 6.39 ലക്ഷം മുതൽ 9.15 ലക്ഷം വരെയാണ് (എക്‌സ്-ഷോറൂം) ഇതിന്റെ വില. മോഡേൺ ഡിസൈൻ തന്നെയാണ് ഗ്ലാൻസയുടെ പ്രധാന ആകർഷണം. സ്പോർട്ടൻ റെഡ്, എൻ്റൈസിംഗ് സിൽവർ, ഗെയിമിംഗ് ഗ്രേ, കഫേ വൈറ്റ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. 170 mm ഗ്രൗണ്ട് ക്ലിയറൻസും 2,520 mm വീൽബേസും വാഹനത്തിനുണ്ട്.

Toyota best affordable cars

പുതിയ ഗ്ലാൻസ 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ സിഎൻജി എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. ഇത് 22.35 മുതൽ 30 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 180 kmph ആണ് ഇതിന്റെ ഉയർന്ന വേഗത. കേവലം 11.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 kmph വേഗത കൈവരിക്കാൻ ഈ ഹാച്ച്ബാക്കിന് സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

അഞ്ച് പേർക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന് 318 ലിറ്റർ ബൂട്ട് സ്പേസുണ്ട്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയർബാഗുകൾ ഒരുക്കിയിട്ടുണ്ട്.

Toyota best affordable cars

ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ എസ്‌യുവി വിഭാഗത്തിൽ ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയ മോഡലാണിത്. 7.21 ലക്ഷം മുതൽ 12.06 ലക്ഷം വരെയാണ് (എക്‌സ്-ഷോറൂം) ഇതിന്റെ വില. ആകർഷകമായ രൂപകൽപ്പനയാണ് ടൈസറിനുള്ളത്. കഫേ വൈറ്റ്, ഗെയിമിംഗ് ഗ്രേ, ലൂസൻ്റ് ഓറഞ്ച്, സ്പോർട്ടൻ റെഡ്, ബ്ലൂയിഷ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. 190 mm ഗ്രൗണ്ട് ക്ലിയറൻസും 2,520 mm വീൽബേസും ഈ വാഹനത്തിനുണ്ട്.

പുതിയ ടൈസർ 1 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇത് 20.1 മുതൽ 28.51 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. അഞ്ച് സീറ്റർ വേരിയൻ്റാണ് ടൈസർ. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ടൈസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു.

Toyota best affordable cars

ടൊയോട്ട റൂമിയോൺ എന്നത് ടൊയോട്ടയുടെ ലോകമെമ്പാടും പ്രശംസ നേടിയ എംപിവി മോഡലാണിത്. ഒരു മികച്ച കുടുംബ വാഹനമായി ഇത് അറിയപ്പെടുന്നു. 10.44 ലക്ഷം മുതൽ 13.62 ലക്ഷം വരെയാണ് (എക്‌സ്-ഷോറൂം) ഇതിന്റെ വില. ആകർഷകമായ രൂപകൽപ്പനയാണ് റൂമിയോണിനുള്ളത്. ഐക്കോണിക് ഗ്രേ, റസ്റ്റിക് ബ്രൗൺ, സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എൻ്റൈസിംഗ് സിൽവർ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. 209 mm ഗ്രൗണ്ട് ക്ലിയറൻസും 2,740 mm വീൽബേസും ഈ വാഹനത്തിനുണ്ട്.

പുതിയ റൂമിയോൺ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്നു. ഇത് 20.51 മുതൽ 26 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. ഏഴ് സീറ്റുകളുള്ള ഈ വാഹനത്തിൽ യാത്രക്കാർക്ക് സൗകര്യപ്രദമായി സഞ്ചരിക്കാം. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് എസി, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ നിരവധി ഫീച്ചറുകൾ ലഭ്യമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയർബാഗുകളും റൂമിയോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 19, 2025, 7:00 [IST]
English summary
Best affordable toyota cars under 11 lakhs details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X