കിയയിലുണ്ട് ടൊയോട്ടയിലില്ല! 10 ലക്ഷം രൂപയ്ക്ക് ഈ രണ്ട് കിടിലൻ മോഡൽ വാങ്ങാം
പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയിരിക്കുകയാണ് കിയ മോട്ടോർസ്.ഹ്യുണ്ടായിയുടെ സഹോദര മോഡലുകളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നതെങ്കിലും കിയയുടെ എല്ലാ മോഡലുകൾക്കും ആവശ്യക്കാരേറെയാണ്. അത് കൊണ്ട് തന്നെ ഒരു 10 ലക്ഷം രൂപ ബജറ്റിൽ വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ കിയയുടെ രണ്ട് കിടിലൻ മോഡൽ ലഭ്യമാണ്. നിങ്ങൾക്ക് ഒരു സബ് കോംപാക്ട് എസ്‌യുവി മോഡലും അത് പോലെ തന്നെ എംപിവിയും ലഭിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. സത്യം തന്നെയാണ്, കിയ സോനെറ്റും അത് പോലെ തന്നെ എംപിവിയായ കാരൻസും ലഭിക്കും. വിശമായ വില അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
കിയ സോനെറ്റിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ 8 ലക്ഷം മുതൽ 15.74 ലക്ഷം രൂപ വരെയാണ് കിയ സോനെറ്റിന്റെ എക്സ്ഷോറൂം വില വരുന്നത്. HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിലാണ് സോനെറ്റ് ലഭിക്കുന്നത്. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് കോംപാക്‌ട് എസ്‌യുവി വിപണയിലെത്തുന്നത്.

5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനും സോനെറ്റിലുണ്ട്. 11.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ തുടങ്ങിയ മോഡേൺ സംവിധാനങ്ങളെല്ലാം കിയയുടെ എസ്‌യുവിയിലുണ്ട്.
ഇതിനൊപ്പം തന്നെ ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ, 360-ഡിഗ്രി ക്യാമറ, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം, സൺറൂഫ് എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളും അമൃത വാങ്ങിയ കിയ സോനെറ്റിലെ പ്രധാന ഫീച്ചറുകളാണ് കേട്ടോ. 6 എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സോനെറ്റിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കുകയും ചെയ്യുന്നുണ്ട്.

കിയ സോനെറ്റിന്റെ ടോപ്പ് വേരിയന്റുകളിൽ ADAS ടെക്കും കമ്പനി ഒരുക്കിയിട്ടുണ്ട്. 11 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളാണ് വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് നിറങ്ങൾ.
ഇനി എംപിവി സെഗ്മെൻ്റിലെ ജനപ്രിയ മോഡലായ കാരൻസിലേക്ക് വന്നാൽ 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ് ഈ 7 സീറ്ററിൻ്റെ എക്സ്ഷോറൂം വിലകൾ വരുന്നത്. 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാവും കാരെൻസ് എംപിവിയിൽ ലഭിക്കുന്നത്.

ഇതിൽ ആദ്യത്തെ NA പെട്രോള്‍ 115 bhp പവറിൽ പരമാവധി 144 Nm torque വരെ നല്‍കുമ്പോള്‍ ടര്‍ബോ പെട്രോൾ 160 bhp കരുത്തിൽ 253 Nm torque ആണ് പുറപ്പെടുവിക്കുന്നത്. ഡീസൽ എഞ്ചിനിലേക്ക് വന്നാൽ 116 bhp പവറിൽ 250 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതായിരിക്കുമിത്. 6-സ്പീഡ് മാനുവൽ, കാരെന്‍സിന്റെ ടര്‍ബോ-പെട്രോളിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കും.
അതേസമയം ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായാവും വരിക. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുവിഒ കണക്ട്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയർലെസ് ചാർജർ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം കിയയുടെ കാരെൻസിലുണ്ട്. ഈ രണ്ട് മോഡലുകളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മോഡൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.


Click it and Unblock the Notifications








