വില 8 ലക്ഷത്തില്‍ താഴെ! 6 എയര്‍ബാഗ് സജ്ജീകരിച്ചെത്തുന്ന മികച്ച കാറുകള്‍
പുതുതായി കാര്‍ വാങ്ങുന്ന ആളുകള്‍ സുരക്ഷാ ഫീച്ചറുകള്‍ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. 6 എയര്‍ബാഗുകളുള്ള വാഹനങ്ങളോട് ജനങ്ങള്‍ക്ക് പ്രിയം ഏറി വരുന്നത് ഇതിന്റെ തെളിവാണ്. പണ്ട് കാറുകളുടെ ടോപ് എന്‍ഡ് വേരിയന്റുകളില്‍ ആയിരുന്ന 6 എയര്‍ബാഗുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകളുമായി വരുന്ന ഒത്തിരി മോഡലുകള്‍ ഉണ്ട്. മാരുതിയുടെ അല്ലാതെ മറ്റ് ചില കമ്പനികളുടെ കുറഞ്ഞ വിലയുള്ള കാറുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി വരുന്നു. 8 ലക്ഷം രൂപയില്‍ തഴെ വിലയില്‍ 6 എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്ന ചില കാറുകള്‍ നമുക്ക് നോക്കാം.
റെനോ ട്രൈബര്‍: ഏഴ് സീറ്റുകളുള്ള ഈ കോംപാക്റ്റ് മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നു. 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ടിപിഎംഎസ്, ഇഎസ്സി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഇതിലുണ്ട്.

ആംബര്‍ ടെറാക്കോട്ട, ജാന്‍സ്‌കര്‍ ബ്ലൂ, ഷാഡോ ഗ്രേ തുടങ്ങിയ ആകര്‍ഷകമായ നിറങ്ങളില്‍ ട്രൈബര്‍ ലഭ്യമാണ്. 1 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുള്ള ഈ വാഹനം 20 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. 8 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള ആധുനിക ഫീച്ചറുകളുമുണ്ട്. എക്‌സ്-ഷോറൂം വില 6.29 ലക്ഷം മുതല്‍ 9.16 ലക്ഷം രൂപ വരെയാണ്.
മാരുതി സുസുക്കി ആള്‍ട്ടോ K10: ജനപ്രിയ ഹാച്ച്ബാക്കായ ആള്‍ട്ടോ K10 യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്നു. 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, റിയര്‍ ഡോര്‍ ചൈല്‍ഡ് ലോക്ക്, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഇതിനുണ്ട്. പുതിയ ആള്‍ട്ടോ K10 മെറ്റാലിക് സിസ്ലിംഗ് റെഡ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ പെട്രോള്‍ പതിപ്പുകള്‍ക്ക് ലിറ്ററിന് 24.9 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. അതേസമയം സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. 5 സീറ്റർ ഹാച്ചിൽ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. എക്‌സ്-ഷോറൂം വില 4.23 ലക്ഷം മുതല്‍ 6.21 ലക്ഷം രൂപ വരെയാണ്.
മാരുതി സുസുക്കി ഡിസയര്‍: സുരക്ഷയുടെ കാര്യത്തിലുള്ള വിപ്ലവത്തിന് മാരുതി തുടക്കമിട്ടത് ഈ മോഡലിലൂടെയാണ്. ഈ സബ് കോംപാക്ട് സെഡാനില്‍ 6 എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, ഇബിഡി, ടിപിഎംഎസ്, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ ആദ്യ മാരുതി മോഡലും ഡിസയര്‍ ആണ്.
സ്വിഫ്റ്റിലെ അതേ Z12E, ത്രീ സിലിണ്ടര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിച്ചതോടെ ഡിസയറിന്റെയും ഇന്ധനക്ഷമത വര്‍ധിച്ചു. ഡിസയറിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.71 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. അതേസമയം ഡിസയര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 33.73 കിലോമീറ്ററാണ്. ഇന്നത്തെ മോഡേണ്‍ കാറുകളില്‍ ഉണ്ടായിരിക്കേണ്ട അത്യാവശ്യം ഫീച്ചറുകള്‍ എല്ലാം ഈ കാറില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്. എക്‌സ്-ഷോറൂം വില 6.84 ലക്ഷം മുതല്‍ 10.19 ലക്ഷം രൂപ വരെയാണ്.
മാരുതി സുസുക്കി സെലേറിയോ: അരീന മോഡല്‍ നിരയിലാകെ നടപ്പാക്കിയ അപ്ഡേറ്റിന്റെ ഭാഗമായി ഇപ്പോള്‍ സെലേറിയോ ഹാച്ചിന്റെ ബേസ് വേരിയന്റ് വരെ 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചാണ് വരുന്നത്. നേരത്തെ രണ്ട് എയര്‍ബാഗുകള്‍ മാത്രമായിരുന്നു കാറില്‍ ഓഫര്‍ ചെയ്തിരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന മൈലേജും 6 എയര്‍ബാഗിന്റെ സുരക്ഷയുമുള്ള ഈ കാറിന് വിലയും വളരെ കുറവാണ്. 6 എയര്‍ബാഗ് കൂടാതെ എബിഎസ്, ഇബിഡി, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

സെലേറിയോ പെട്രോള്‍ വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് 25.17 കിലോമീറ്റര്‍ മുതല്‍ 26.33 കിലോമീറ്റര്‍ വരെയാണ്. ഈ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 34.43 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. പെട്രോളിലായാലും സിഎന്‍ജിയിലായാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് തരുന്ന കാറുകളില്‍ ഒന്നാണ് സെലേറിയോ. ക്‌സ്-ഷോറൂം വില 5.64 ലക്ഷം മുതല്‍ 7.37 ലക്ഷം രൂപ വരെയാണ്.
ടാറ്റ അള്‍ട്രോസ്: അടുത്തിടെയാണ് പ്രീമിയം ഹാച്ച് മുഖംമിനുക്കിയെത്തിയത്. 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, ടിപിഎംഎസ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ആള്‍ട്രോസില്‍ ഉണ്ട്. 18.8 കിലോമീറ്റര്‍ മുതല്‍ 26.99 കിലോമീറ്റര്‍ വരെയാണ് ആള്‍ട്രോസിന്റെ ക്ലെയിംഡ് മൈലേജ്. നിലവില്‍ 6.89 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








