സ്വിഫ്റ്റ് പോയ വിഷമം വേണ്ട; ₹10 ലക്ഷത്തില്‍ താഴെ കിട്ടുന്ന 4 സിലിണ്ടര്‍ എഞ്ചിന്‍ കാറുകള്‍

കാര്‍ വാങ്ങുമ്പോള്‍ പലരും പ്രധാനമായും പരിഗണിക്കുന്ന സംഗതികളില്‍ ഒന്നാണ് 3-സിലിണ്ടര്‍ എഞ്ചിന്‍ വേണോ അതോ 4-സിലിണ്ടര്‍ എഞ്ചിന്‍ വേണോ എന്നത്. കാരണം ഇവ രണ്ടിനും അതിന്റേതായ സവിശേഷമായ ശക്തികളുണ്ട്. 3-സിലിണ്ടര്‍ എഞ്ചിന്‍ ഭാരം കുറഞ്ഞതും ഇന്ധനക്ഷമതയുള്ളതും സിറ്റി ഡ്രൈവിംഗിന് അനുയോജ്യവുമാണ്. അതേസമയം 4-സിലിണ്ടര്‍ എഞ്ചിന്‍ കൂടുതല്‍ പവറും സുഗമമായ പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ക്കും ഹൈവേ ഡ്രൈവിംഗിനും കൂടുതല്‍ അനുയോജ്യമാക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നായ മാരുതി സുസുക്കി സ്വിഫ്റ്റില്‍ ഉണ്ടായിരുന്ന 4 സിലിണ്ടര്‍ എഞ്ചിന് പകരം 3 സിലിണ്ടര്‍ എഞ്ചിന്‍ നല്‍കിയത് ഇഷ്ടപ്പെടാത്ത നിരവധി വണ്ടിപ്രാന്തന്‍മാരുണ്ട്.

എന്നാല്‍ വിഷമിക്കേണ്ട, 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മാസ് മാര്‍ക്കറ്റ് കാറുകളില്‍ പലതും 4 സിലിണ്ടര്‍ എഞ്ചിനുകളുമായാണ് വരുന്നത്. മാരുതി സുസുക്കിയും ഹ്യുണ്ടായിയുമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ടാറ്റ മോട്ടോര്‍സ് ശക്തമായ ഡീസല്‍ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. 4 സിലിണ്ടര്‍ എഞ്ചിനുമായി വരുന്ന 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച ചില കാറുകള്‍ ആണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്താന്‍ പോകുന്നത്.

maruti suzuki ignis

മാരുതി സുസുക്കി ഇഗ്‌നിസ്

കമ്പനിയുടെ മോഡല്‍ നിരയിലെ അണ്ടര്‍റേറ്റഡ് മോഡലുകളില്‍ ഒന്നാണ് ഇഗ്‌നിസ്. റിറ്റ്‌സിന്റെ പിന്‍ഗാമിയായി എത്തിയ ഇഗ്‌നിസ് നെക്‌സ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആണ്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ ഈ കാര്‍ ലിറ്ററിന് 20.89 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ആയുസിന്റെ അവസാനത്തിലുള്ള ഈ കാര്‍ ഇപ്പോള്‍ 5.35 ലക്ഷം രൂപ മുടക്കിയാല്‍ സ്വന്തമാക്കാം.

മാരുതി സുസുക്കി ബലേനോ

ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കിന് 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. സുഗമമായ പെര്‍ഫോമന്‍സ്, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 22.94 കിലോമീറ്റര്‍ വരെയാണ് മൈലേജ്. സിഎന്‍ജി വേരിയന്റും ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. വില 6.66 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം).

hyundai grand i10 nios

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ 1.2 ലിറ്റര്‍ കപ്പ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ സെഗ്മെന്റില്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കുന്ന ചുരുക്കം ചില ഹാച്ച്ബാക്കുകളില്‍ ഒന്നാണിത്. ചില പഴയ അല്ലെങ്കില്‍ ടര്‍ബോ മോഡലുകളില്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ ഉപുേയാഗിച്ചിരുന്നു. നിലവില്‍ സിഎന്‍ജി വേരിയന്റിനും ഫോര്‍ സിലിണ്ടറാണ് ലഭിക്കുന്നത്. നിലവില്‍ 5.47 ലക്ഷം രൂപ മുതലാണ് ഗ്രാന്‍ഡ് i10 നിയോസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ടൊയോട്ട ഗ്ലാന്‍സ

മാരുതി ബലേനോയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട റീബാഡ്ജ് മോഡല്‍ ആണ് ഗ്ലാന്‍സ. മാരുതി പ്രീമിയം ഹാച്ചിലെ അതേ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഗ്ലാന്‍സക്കും തുടിപ്പേകുന്നത്. ടൊയോട്ടയുടെ വിശ്വാസ്യത കാരണം റീബാഡ്ജ് മോഡലായ ഗ്ലാന്‍സ മികച്ച വില്‍പ്പനയാണ് നേടുന്നത്. ഇതും പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ ഓപ്ഷനില്‍ വാങ്ങാം. നിലവില്‍ 6.39 ലക്ഷം രൂപ മുതല്‍ 9.15 ലക്ഷം രൂപ വരെയാണ് ഗ്ലാന്‍സയുടെ എക്‌സ്-ഷോറൂം വില പോകുന്നത്.

ഹ്യുണ്ടായി ഓറ

കൊറിയന്‍ കമ്പനി പുറത്തിറക്കുന്ന സബ് കോംപാക്ട് സെഡാനിന്റെ പെട്രോള്‍ സിഎന്‍ജി പതിപ്പുകളില്‍ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ കപ്പ എഞ്ചിന്‍ ഓപ്ഷനാണ് ലഭിക്കുന്നത്. സുഗമമായ പ്രവര്‍ത്തനത്തിനും ഇന്ധനക്ഷമതയ്ക്കും പേരുകേട്ട ഓറ നിരവധി നൂതന സാങ്കേതിക സവിശേഷതകളോടെയാണ് വരുന്നത്. ഏകദേശം 19 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെയാണ് ഓറയുടെ ഇന്ധനക്ഷമത പറയുന്നത്. നിലവില്‍ 5.98 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് മാരുതി ഡിസയറിന്റെ എതിരാളി വിപണിയിലെത്തുന്നത്.

മാരുതി സുസുക്കി ബ്രെസ

ഈ മാരുതി എസ്‌യുവിയുടെ മിക്ക വേരിയന്റുകള്‍ക്കും 10 ലക്ഷം രൂപയില്‍ കൂടുതലാണ് വിലയെങ്കിലും ചില എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ ഈ ബജറ്റില്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനുമായി ലഭ്യമാണ്. വിശ്വസനീയവും ടെക് റിച്ചുമായ ഒരു കോംപാക്റ്റ് എസ്‌യുവിയായ ബ്രെസയുടെ എന്‍ട്രി ലെവല്‍ LXI വേരിയന്റില്‍ K15C സ്മാര്‍ട്‌ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

maruti suzuki brezza

ഇത് ലിറ്ററിന് 17.8 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ARAI അവകാശപ്പെടുന്നു. നിലവില്‍ 8.25 ലക്ഷം രൂപ മുതലാണ് സബ് 4 മീറ്റര്‍ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. മുമ്പ് ഇന്ത്യയില്‍ വിറ്റഴിച്ച കാറുകള്‍ക്ക് ത്രീ സിലിണ്ടര്‍ എഞ്ചിനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനുകള്‍ ഒരു സാധാരണ സവിശേഷതയായി മാറിയിരിക്കുന്നു.

10 ലക്ഷം രൂപയില്‍ താഴെ വിലയല്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ സജ്ജീകരിച്ച കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച കാറുകളില്‍ ഒന്ന് വാങ്ങാം. നമ്മള്‍ പെട്രോള്‍ മോഡലുകള്‍ മാത്രമാണ് പട്ടികപ്പെടുത്തിയത്. ചില ഡീസല്‍ മോഡലുകളും ഡീസല്‍ എഞ്ചിനുകളുമായി വരുന്നുണ്ടെന്ന കാര്യം ഓര്‍മിപ്പിക്കുന്നു.

More from DriveSpark

Article Published On: Monday, October 27, 2025, 6:00 [IST]
English summary
Best cars in india offering 4 cylinder engine under rs 10 lakh from maruti ignis to brezza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X