സേഫ്റ്റി ഒട്ടും കുറയ്ക്കണ്ട; 6 അല്ല 7 എയര്‍ബാഗുകള്‍ തരുന്ന മികച്ച കാറുകള്‍ പരിചയപ്പെടാം...

ഡ്രൈവര്‍ക്കും കോ-പാസഞ്ചര്‍ക്കും മാത്രം എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്നതില്‍ നിന്ന് മാറി ഇന്ന് എന്‍ട്രി ലെവല്‍ കാറുകളില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ അനുശാസിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ക്കൊപ്പം ഉപഭോക്തൃ മുന്‍ഗണനയിലും മാറ്റങ്ങള്‍ വന്ന് തുടങ്ങിയതോടെയാണ് വാഹന നിര്‍മാതാക്കള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നിങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം വേണമെങ്കില്‍ ഏഴ് എയര്‍ബാഗുകളും ഡ്രൈവറുടെ കാല്‍മുട്ട് സംരക്ഷണത്തിന് ഒരു അധിക ഫീച്ചറും ഉള്ള ചില കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നുണ്ട്. അവയില്‍ ചിലത് ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

ടാറ്റ സഫാരി: സുരക്ഷയുടെ കാര്യത്തില്‍ പേരുകേട്ട ടാറ്റ മോട്ടോര്‍സിന്റെ ഒരു മോഡലാണ് പട്ടികയില്‍ ആദ്യം. ടാറ്റ സഫാരിയിയുടെ ടോപ്പ്-സ്‌പെക്ക് ട്രിമ്മുകളായ അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നിവയില്‍ 7 എയര്‍ബാഗുകള്‍ ഉണ്ട്. ഗ്ലോബല്‍ NCAP, ഭാരത് NCAP (BNCAP) ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റ ഹാരിയര്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.

tata harrier airbags

കൂടാതെ, 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS തുടങ്ങിയ മറ്റ് സുരക്ഷാ സവിശേഷതകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 10-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പവര്‍ഡ് സീറ്റുകള്‍ എന്നിവയാണ് ഈ എസ്‌യുവിയില്‍ ടാറ്റ സജ്ജീകരിച്ച മറ്റ് പ്രധാന ഫീച്ചറുകള്‍.

ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ടാറ്റ സഫാരി വാങ്ങാന്‍ സാധിക്കുക. 170 PS പവറും 350 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 2-ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സഫാരിയുടെ ഹൃദയം. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഹാരിയറിന്റെ മേല്‍പ്പറഞ്ഞ വേരിയന്റുകള്‍ 23.85 ലക്ഷം മുതല്‍ 26.5 ലക്ഷം രൂപ വരെ വിലയില്‍ വാങ്ങാം (എക്‌സ്-ഷോറൂം).

ടാറ്റ ഹാരിയര്‍: സഫാരിയോടൊപ്പം ടാറ്റ ഓഫര്‍ ചെയ്യുന്ന ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളില്‍ ഒന്നാണ് ഹാരിയര്‍. 5 സീറ്റര്‍ എസ്‌യുവിയുടെ ടോപ്പ്-എന്‍ഡ് ഫിയര്‍ലെസ് പ്ലസ് ട്രിമ്മില്‍ 7 എയര്‍ബാഗുകളും സജ്ജീകരിച്ചിരിക്കുന്നു. അതേസമയം താഴ്ന്ന-സ്പെക്കില്‍ സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകളാണ് ലഭിക്കുക.

പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 10-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് തുടങ്ങിയവയാണ് ഹാരിയറിലെ ഫീച്ചര്‍ ഹൈലൈറ്റുകള്‍. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ ഇതിന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു. സുരക്ഷയ്ക്കായി ഇതിന് ലെവല്‍-2 ADAS, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ലഭിക്കുന്നു.

tata safari and harrier

സഫാരിയുടെ 2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇത് പങ്കിടുന്നു. 170 PS പവറും 350 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 24.35 ലക്ഷം മുതല്‍ 26.5 ലക്ഷം രൂപ വരെ മുടക്കിയാല്‍ 7 എയര്‍ബാഗുകളുള്ള ഹാരിയര്‍ സ്വന്തമാക്കാം. എക്‌സ്-ഷോറൂം വിലകളാണിത്. എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ഉടന്‍ വിപണിയിലെത്താന്‍ പോകുകയാണ്.

മഹീന്ദ്ര XUV700: ടാറ്റയെ പോലെ തന്നെ മഹീന്ദ്രയും മികച്ച സുരക്ഷയുള്ള കാറുകളാണ് നിലവില്‍ പുറത്തിറക്കുന്നത്. മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയായ XUV700 ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. മഹീന്ദ്ര XUV700 എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് AX7L വേരിയന്റില്‍ 7 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS തുടങ്ങിയ നൂതന സേഫ്റ്റി ഫീച്ചറുകളും ഈ വേരിയന്റില്‍ ഒരുക്കിയിട്ടുണ്ട്.

mahindra xuv700

12-സ്പീക്കര്‍ സോണി 3D സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നീ നൂതന സവിശേഷതകളും എസ്‌യുവിയില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 200 PS പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 185 PS പവറും 450 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷന്‍. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷകള്‍ ഓഫറിലുണ്ട്. എസ്‌യുവിയുടെ വില 22.24 ലക്ഷം മുതല്‍ 24.99 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) പോകുന്നു.

മഹീന്ദ്ര BE 6: മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നായ BE 6 അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്. അതില്‍ പായ്ക്ക് 3, പായ്ക്ക് 3 സെലക്ട് ട്രിമ്മുകളില്‍ 7 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റൊന്നില്‍ സ്റ്റാന്‍ഡേര്‍ഡായി 6 എണ്ണം ലഭിക്കുന്നു. ഫ്യൂച്ചറിസ്റ്റിക് ലുക്കിനും ഫീച്ചറുകള്‍ക്കും പുറമെ ഇലക്ട്രിക് എസ്‌യുവിയുടെ മറ്റൊരു ആകര്‍ഷണം ഇതിന്റെ സേഫ്റ്റിയാണ്. ഈ കാര്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.

ഇന്‍ഫോടെയ്ന്‍മെന്റ്, ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവയ്ക്കായി ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്‌പ്ലേകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വ്യത്യസ്ത ലൈറ്റിംഗ് പാറ്റേണുകളുള്ള പനോരമിക് ഗ്ലാസ് റൂഫ്, ഓണ്‍ബോര്‍ഡ് സെല്‍ഫി ക്യാമറ, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, എന്‍എഫ്സി കീ കാര്‍ഡ് ആക്സസ്, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍ എന്നിവയാണ് ഇവിയിലെ പ്രധാന സവിശേഷതകള്‍.

mahindra be 6

പായ്ക്ക് 3, പായ്ക്ക് 3 സെലക്ട് എന്നിവയില്‍ 79 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. 682 കിലോമീറ്ററാണ് ഇവയുടെ ക്ലെയിംഡ് റേഞ്ച്. താഴ്ന്ന ട്രിമ്മുകള്‍ക്ക് 59 kWh ചെറിയ ബാറ്ററി പായ്ക്ക് ലഭിക്കും. റിയര്‍-വീല്‍ ഡ്രൈവ്ട്രെയിനുമായി ജോടിയാക്കിയ മോട്ടോര്‍ 282 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇവിയുടെ ഉയര്‍ന്ന ട്രിമ്മുകളുടെ വില 24.5 ലക്ഷം രൂപ മുതല്‍ 26.9 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) പോകുന്നു.

മഹീന്ദ്ര XEV 9e : പായ്ക്ക് 3 സെലക്ട്, പായ്ക്ക് 3 വേരിയന്റുകളില്‍ 7 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫുഹ മാര്‍ക്ക് നേടിയ ആദ്യത്തെ കാറാണ്. ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര XEV 9e മൊത്തത്തില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ലെവല്‍ 2 ADAS, 360-ഡിഗ്രി ക്യാമറ, ESP, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് കാറില്‍ വരുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.

ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോ-ഡ്രൈവര്‍ എന്റര്‍ട്രെയിന്‍മെന്റ് എന്നിവയ്ക്കായി ട്രിപ്പിള്‍ 12.3 ഇഞ്ച് സ്‌ക്രീന്‍, പനോരമിക് ഗ്ലാസ് റൂഫ്, പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, കണക്റ്റഡ് കാര്‍ ടെക് എന്നിവയടക്കം പ്രീമിയം ഫീച്ചറുകള്‍ പായ്ക്ക് ചെയ്തിട്ടുള്ള ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.

XEV 9e ഇവിയുടെ രണ്ട് വേരിയന്റുകളിലും BE 6-ലെ അതേ 79 kWh ബാറ്ററി പായ്ക്ക് ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 656 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്. 286 PS പവറും 380 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ കാറിന്റെ ശക്തി. ഇവിയുടെ വില 27.9 ലക്ഷം രൂപ മുതല്‍ 30.5 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം).

ടൊയോട്ട ഇന്നോവ ക്രിസ്റ്റ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം എംപിവിയായ ടൊയോട്ട ഇന്നേവ ക്രിസ്റ്റയുടെ ടോപ് സ്‌പെക്ക് ZX ട്രിമ്മിനൊപ്പം VX ട്രിമ്മിലും ഏഴ് എയര്‍ബാഗുകള്‍ വാഗ്ദാനമ ചെയ്യുന്നുണ്ട്. വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് കാറില്‍ വരുന്ന അധിക സേഫ്റ്റി ഫീച്ചറുകള്‍. ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവ ഇതില്‍ വാഗ്ദാനം ചെയ്യുന്നു.

150 PS പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 7 എയര്‍ബാഗുകള്‍ ഫീച്ചര്‍ ചെയ്യുന്ന ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ 25.14 ലക്ഷം മുതല്‍ 26.82 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയായി മുടക്കേണ്ടി വരും.

More from DriveSpark

Article Published On: Tuesday, March 25, 2025, 19:29 [IST]
English summary
Best cars in india offering 7 airbags from tata harrier to toyota innova crysta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X