പിറകിലിരിക്കുന്നവര്‍ 'ചൂടെടുത്ത് വേവില്ല'! ₹10 ലക്ഷത്തില്‍ താഴെ വിലയില്‍ റിയര്‍ എസി വെന്റുള്ള കാറുകൾ

ഇന്നത്തെ കാലത്ത് കാര്‍ വാങ്ങുമ്പോള്‍ അത്യാവശ്യം വേണ്ട സുഖസൗകര്യങ്ങള്‍ എല്ലാം സജ്ജീകരിച്ച ഒന്ന് സ്വന്തമാക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ പൊതുവേ കാറുകളില്‍ രണ്ട് വരി സീറ്റിംഗ് ആണ് വരുന്നത്. വലിയ കാറുകളില്‍ മൂന്ന് വരികളിലായി ഏഴോ എട്ടോ സീറ്റുകള്‍ ഉണ്ടാകും. ഇതില്‍ തന്നെ എല്ലാ ഫീച്ചറുകളും പിന്നിലെ അതായത് റിയര്‍ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ ഇക്കാലത്ത് പല കാര്‍ വാങ്ങുന്നവരും മുന്‍നിരയില്‍ ഇരിക്കുന്നവരുടെ അതേ സുഖസൗകര്യങ്ങള്‍ പിന്നിലും പ്രതീക്ഷിക്കുന്നു. അതില്‍ പ്രധാനമാണ് എസി. മുന്‍നിരയില്‍ നല്‍കിയിരിക്കുന്ന പോലെ തന്നെ സുഖശീതളിമ പിന്നില്‍ ഇരിക്കുന്നവര്‍ ആഗ്രഹിക്കുന്നതിലും തെറ്റ് ഇല്ലെല്ലോ.

മുമ്പ് ചിലര്‍ പിന്നിലുള്ളവര്‍ക്കായി എസി വെന്റുകള്‍ റെട്രോഫിറ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഈ ഒരു സൗകര്യം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയാണ് കാര്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ റിയര്‍ എസി വെന്റുകള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നത്. ഇന്ന് ഒട്ടുമിക്ക കാറുകളും എസിയുമായാണ് വരുന്നത്. എന്നാല്‍ റിയര്‍ എസി വെന്റുകള്‍ എല്ലാ കാറുകളിലും കിട്ടില്ല. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ റിയര്‍ എസി വെന്റുകള്‍ ഓഫര്‍ ചെയ്യുന്ന കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

hyundai grand i10 nios

ഹ്യുണ്ടായി കാറുകള്‍: ഇന്ത്യയില്‍ ഏറ്റവും ഫീച്ചര്‍ സമ്പന്നമായ കാറുകള്‍ പുറത്തിറക്കുന്ന ഒരു കമ്പനിയാണ് ഹ്യുണ്ടായി. റിയര്‍ എസി വെന്റുകളുടെ കാര്യത്തിലും ഹ്യുണ്ടായി ജനങ്ങളുടെ സൗകര്യവും സന്തോഷവും മാത്രമാണ് നോക്കിയിരിക്കുന്നത്. 10 ലക്ഷം രൂപയില്‍ താഴെയുള്ള നാല് കാറുകളില്‍ പിന്‍നിര യാത്രക്കാര്‍ക്ക് മാത്രമായി ഹ്യുണ്ടായി എസി സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഗ്രാന്‍ഡ് i10 നിയോസ്, ഓറ, എക്സ്റ്റര്‍, i20 എന്നിവയാണ് നാല് ഹ്യുണ്ടായി കാറുകള്‍.

ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കും ഓറ സെഡാനുമാണ്. അതേസമയം എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി, i20 പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്നതാണ്. കമ്പനിയുടെ കുറഞ്ഞ വിലയുള്ള കാറുകളില്‍ എല്ലാം റിയര്‍ എസി വെന്റുകള്‍ ഓഫര്‍ ചെയ്യുന്നു. ഇതില്‍, നിയോസിലെ മാഗ്‌ന വേരിയന്റില്‍ നിന്നും, ഓറയിലെ S വേരിയന്റില്‍ നിന്നും, എക്‌സ്റ്റെറിലെ S വേരിയന്റില്‍ നിന്നും, i20 ലെ മാഗ്‌ന വേരിയന്റില്‍ നിന്നും പിന്‍നിരയിലെ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് എസി സൗകര്യം നല്‍കുന്നു.

maruti suzuki dzire

മാരുതി സുസുക്കി കാറുകള്‍: കുറഞ്ഞ വിലയും ഉയര്‍ന്ന മൈലേജും കാരണം മാരുതി സുസുക്കി കാറുകള്‍ ജനങ്ങള്‍ക്കിടയില്‍ ജനപ്രിയമാണ്. അതേസമയം, ചില മാരുതി സുസുക്കി കാറുകള്‍ നൂതന സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വിപണിയില്‍ മത്സരം അത്യന്തം കടുത്തിരിക്കുകയും ഫീച്ചറുകളും സുഖസൗകര്യങ്ങളും ഉപഭോക്തൃ പരിഗണനയുടെ ഭാഗമാകുകയും ചെയ്തതിനാല്‍ കമ്പനിയും 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചില കാറുകളില്‍ റിയര്‍ എസി വെന്റുകളും നല്‍കിയിട്ടുണ്ട്.

റിയര്‍ എസി വെന്റുകള്‍ വാഗ്ദാനം ചെയ്യുന്ന 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മാരുതി കാറുകളില്‍ ചിലത് ഡിസയറും ബലേനോയുമാണ്. ഡിസയര്‍ സബ്‌കോംപാക്ട് സെഡാനും ബലേനോ പ്രീമിയം ഹാച്ച്ബാക്കുമായണ്. ഇതില്‍, ഡിസയറിന്റെ VXi വേരിയന്റ് മുതലും ബലേനോയുടെ സീറ്റ വേരിയന്റ് മുതലും റിയര്‍ എസി വെന്റുകള്‍ ലഭ്യമാണ്. കുറച്ച് കൂടി ഉയര്‍ന്ന വിലയുള്ള മാരുതി കാറുകളില്‍ ഈ ഫീച്ചര്‍ വരുന്നുണ്ട്.

mahindra xuv 3xo

മഹീന്ദ്ര XUV 3XO: 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ റിയര്‍ എസി വെന്റുകള്‍ നല്‍കുന്ന മഹീന്ദ്ര മോഡല്‍ ആണ് XUV 3XO. ബ്രാന്‍ഡില്‍ നിന്നുള്ള സബ് കോംപാക്ട് എസ്‌യുവിയായ ഇത് മുമ്പ് വിപണിയില്‍ ഉണ്ടായിരുന്ന XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്. ഡിസൈനിംഗില്‍ മാത്രമല്ല ഫീച്ചര്‍ ലിസ്റ്റിലും അടിമുടി മാറ്റങ്ങളുമായി വന്ന എസ്‌യുവിക്ക് വിപണിയില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

കുറഞ്ഞ വിലയില്‍ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായിട്ടാണ് എസ്‌യുവി പുറത്തിറങ്ങിയിരുന്നത്. മഹീന്ദ്ര XUV 3XO യുടെ വിലകുറഞ്ഞ MX1 വേരിയന്റില്‍ നിന്ന് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് എസി സൗകര്യവും നല്‍കിയിട്ടുണ്ട്. XUV300XO എസ്‌യുവിയുടെ MX1 വേരിയന്റിന്റെ എക്‌സ്-ഷോറൂം വില നിലവില്‍ 7.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഇവ മാത്രമല്ല, ടാറ്റ പഞ്ച്, ടാറ്റ നെക്‌സോണ്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ കാറുകളിലും റിയര്‍ എസി വെന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ചില ആളുകള്‍ ഇപ്പോഴും ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ നിന്ന് റിയര്‍ എസി വെന്റുകള്‍ വാങ്ങി അവരുടെ കാറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. കാര്‍ കമ്പനി തന്നെ റിയര്‍ എസി വെന്റുകള്‍ നല്‍കുമ്പോള്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ട കാര്യമില്ലെല്ലോ. നിങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഒരേ സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ റിയര്‍ എസി വെന്റുകള്‍ ഉള്ളവ നോക്കി വാങ്ങുക.

More from DriveSpark

Article Published On: Tuesday, August 26, 2025, 10:47 [IST]
English summary
Best cars in india offering rear ac vents under rs 10 lakh from maruti hyundai tata mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X