കാല് കൊടുത്താല്‍ പറക്കും! 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടര്‍ബോ പെട്രോള്‍ കാറുകള്‍

മോഡേണ്‍ കാറുകളില്‍ ഇന്ന് വിവിധ തരത്തിലുള്ള എഞ്ചിനുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. അതില്‍ തന്നെ ടര്‍ബോ എഞ്ചിനുകളുടെ പ്രചാരം വര്‍ധിച്ച് വരികയാണ്. പരമ്പരാഗത എഞ്ചിനുകളേക്കാള്‍ കൂടുതല്‍ പവര്‍ഫുളാണ് ടര്‍ബോ എഞ്ചിനുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പേ ലോകമെമ്പാടും ടര്‍ബോ എഞ്ചിനുകള്‍ പോപ്പുലര്‍ ആയിരുന്നെങ്കിലും ഇന്ത്യയിലെ കാറുകളില്‍ ടര്‍ബോ എഞ്ചിനുകള്‍ സുലമായി ലഭ്യമായി തുടങ്ങിയത് അടുത്തിടെ മാത്രമാണ്. ടര്‍ബോ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമായി ഓഫര്‍ ചെയ്യുന്ന കാറുകള്‍ പോലും ഇന്ന് വിപണിയില്‍ ഉണ്ട്. സ്‌കോഡ കൈലാക് ഉദാഹരണം. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടര്‍ബോ എഞ്ചിന്‍ സജ്ജീകരിച്ചെത്തുന്ന ഏതാനും ചില കാറുകള്‍ ഈ ലേഖനത്തില്‍ പരിചയപ്പെടാം.

സ്‌കോഡ കൈലാക്: ചെക്ക് റിപബ്ലിക്കന്‍ കാര്‍ ബ്രാന്‍ഡ് ആയ സ്‌കോഡ പുറത്തിറക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവിയാണ് കൈലാക്. സ്‌കോഡ കൈലാക് ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് വില്‍ക്കുന്നത്. കൈലാക്കില്‍ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. നിലവില്‍ 8.25 ലക്ഷം രൂപ മുതലാണ് കൈലാക്ക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

tata nexon cng

ടാറ്റ നെക്‌സോണ്‍: ടാറ്റയുടെ ജനപ്രിയ എസ്‌യുവിയായ നെക്‌സോണ്‍ 1.2 ലിറ്റര്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാങ്ങാവുന്നതാണ്. ഈ കാറില്‍ ടാറ്റ നാചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ നെക്‌സോണിന്റെ ടര്‍ബോ-സിഎന്‍ജി ഓപ്ഷനും ലഭ്യമാണ്. ഇവ കൂടാതെ ഡീസല്‍, സിഎന്‍ജി ഓപ്ഷനുകളിലും നെക്സോണ്‍ ലഭ്യമാണ്. നെക്‌സോണിന്റെ വില തുടങ്ങുന്നത് 8 ലക്ഷം മുതലാണ്.

മാരുതി സുസുക്കി ഫ്രോങ്ക്‌സ്: ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സ് 2023 ന്റെ തുടക്കത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് 5 ലക്ഷം യൂണിറ്റ് പ്രൊഡക്ഷന്‍ നാഴികക്കല്ല് പിന്നിട്ട ഈ കാര്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ എഞ്ചിന്‍ ഓപ്ഷനില്‍ വാങ്ങാം. നിലവില്‍ 7.59 ലക്ഷം രൂപ മുതലാണ് ഫ്രോങ്ക്‌സിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

mahindra xuv 3xo

മഹീന്ദ്ര XUV 3XO: മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന മഹീന്ദ്ര XUV30O0 എന്ന സബ് കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് കഴിഞ്ഞ വര്‍ഷം മഹീന്ദ്ര XUV 3XO എന്ന പേരില്‍ പുറത്തിറങ്ങിയത്. ഈ എസ്‌യുവിക്ക് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മഹീന്ദ്ര XUV 3XO കാര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നില്ല. പകരം, രണ്ട് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. 7.99 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്.

hyundai venue

ഹ്യുണ്ടായി വെന്യു: ഇന്ത്യയിലെ ജനപ്രിയ സബ്-കോംപാക്റ്റ് എസ്‌യുവികളില്‍ ഒന്നാണ് വെന്യു. ഈ കാറില്‍ ഘടിപ്പിച്ചിരിക്കുന്ന 1 ലിറ്റര്‍ ടര്‍ബോ GTI എഞ്ചിനും ആളുകള്‍ക്കിടയില്‍ ജനപ്രിയമാണ്. ഇതിനുപുറമെ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും വെന്യു ലഭ്യമാണ്. ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനിലും വെന്യു വാങ്ങാം. നിലവില്‍ 7.94 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി വെന്യുവിന്റെ വില തുടങ്ങുന്നത്.

റെനോ കൈഗര്‍: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന സബ് കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ് കൈഗര്‍. എസ്‌യുവി 1.0 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനിനൊപ്പം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും വിപണനം ചെയ്യുന്നു. കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ ഉത്സവകാലത്ത് പുറത്തിറങ്ങും. കൈഗറിന് നിലവില്‍ 6.15 ലക്ഷം രൂപയാണ് വില. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകാന്‍ വഴിയില്ല.

വിപണിയില്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുകളുമായി വരുന്ന കാറുകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണ്. നിലവില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടര്‍ബോ പെട്രോള്‍ കാറുകളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഭാവിയിലും ടര്‍ബോ എഞ്ചിനുകളുടെ ഉപയോഗം കൂടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാല് കൊടുത്താല്‍ പറക്കുന്ന ടര്‍ബോ എഞ്ചിന്‍ കാറുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മുകളില്‍ കൊടുത്തവയില്‍ ഒന്ന് പരിഗണിക്കാം.

More from DriveSpark

Article Published On: Thursday, August 21, 2025, 19:30 [IST]
English summary
Best cars in india offering turbo engines under rs 10 lakh skoda kylaq to renault kiger
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X