33KM വരെ മൈലേജും മികച്ച വരുമാനവും; ടാക്‌സി ബിസിനസ് തുടങ്ങാന്‍ പറ്റിയ കാറുകള്‍

ടാക്‌സി അല്ലെങ്കില്‍ ഓല, ഊബര്‍ പോലുള്ള ക്യാബ് സര്‍വീസ് (Cab Service) ആരംഭിക്കാന്‍ ആലോചിക്കുന്നവര്‍ക്കായി മികച്ച മൈലേജും കുറഞ്ഞ പരിപാലനച്ചെലവും കൈനിറയെ ലാഭവും ഉറപ്പാക്കുന്ന ചില കാറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മാരുതി ഡിസയര്‍ ടൂര്‍ S (Maruti Tour S), മാരുതി വാഗണ്‍ R ടൂര്‍ H3 ((Maruti Tour H3)), ഹ്യുണ്ടായി ഓറ, മാരുതി എര്‍ട്ടിഗ എന്നിവ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രിയപ്പെട്ട വാഹനങ്ങളാണ്. ഈ കാറുകളുടെ വിലയും മൈലേജും സവിശേഷതകളും നമുക്ക് ഈ ലേഖനത്തിലൂടെ അറിയാം.

1. മാരുതി ഡിസയര്‍ ടൂര്‍ S

ടാക്‌സിക്കാര്‍ക്കിടയില്‍ സെഡാന്‍ കാറുകള്‍ക്ക് എപ്പോഴും വലിയ ഡിമാന്‍ഡാണ്. ഇതില്‍ മാരുതി ഡിസയര്‍ ടൂര്‍ S ആണ് അവരുടെ ഏറ്റവും ജനപ്രിയമായ ചോയ്‌സ്. മികച്ച നിര്‍മാണ നിലവാരത്തിനൊപ്പം കുറഞ്ഞ പരിപാലനച്ചെലവും ഈ വാഹനത്തെ വേറിട്ടു നിര്‍ത്തുന്നു. നിലവില്‍ ഈ കാര്‍ മോഡലിന്റെ എക്‌സ്-ഷോറൂം വില 6.24 ലക്ഷം മുതല്‍ ആരംഭിക്കുന്നു. ഉയര്‍ന്ന വേരിയന്റിന്റെ വില 7.74 ലക്ഷം രൂപയാണ്.

maruti dzire tour s

1.2 ലിറ്റര്‍ K12N എഞ്ചിനോടുകൂടിയ ഈ സെഡാന്‍ പെട്രോളില്‍ ലിറ്ററിന് 26.06 കിലോമീറ്ററും സിഎന്‍ജിയില്‍ ക്ിലോഗ്രാമിന് 34 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. 378 ലിറ്റര്‍ വിശാലമായ ബൂട്ട് സ്‌പേസ് ലഗേജുകള്‍ എളുപ്പത്തില്‍ വെക്കാന്‍ ഉപകരിക്കുന്നു. നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ഓടിക്കുമ്പോള്‍ വരുമാനം ഇരട്ടിയാക്കാന്‍ ഇത് സഹായിക്കും.

2. മാരുതി വാഗണ്‍ ആര്‍ ടൂര്‍ H3

ടാക്‌സി ബിസിനസിന് അനുയോജ്യമായ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനാണ് മാരുതി വാഗണ്‍ ആര്‍ ടൂര്‍ H3. ഇത് ചെറിയ കുടുംബങ്ങള്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും അനുയോജ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ എക്‌സ്-ഷോറൂം വില 4.98 ലക്ഷം മുതല്‍ 6.50 ലക്ഷം രൂപ വരെയാണ്. 66.62 PS പവറും 89 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

maruti wagon r tour h3

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, റിയര്‍ എസി വെന്റുകള്‍, എബിഎസ് സഹിതം ഇബിഡി, എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഈ ഹാച്ച്ബാക്ക് പെട്രോളില്‍ 25.19 കി.മീ/ലിറ്ററും സിഎന്‍ജിയില്‍ 33.48 കി.മീ/കിലോയുമാണ് മൈലേജ് നല്‍കുന്നത്. 180 ലിറ്റര്‍ ബൂട്ട് സ്‌പേസും 5-സീറ്റര്‍ സൗകര്യവും ചെറിയ യാത്രകള്‍ക്ക് ഇത് മികച്ചതാക്കുന്നു. ചെറിയ നഗരങ്ങളിലും പ്രാദേശിക റൂട്ടുകളിലും ഓടിക്കാന്‍ ഈ കാര്‍ മികച്ചതാണ്.

3. ഹ്യുണ്ടായി ഓറ

പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഹ്യുണ്ടായി ഓറ ടാക്‌സി നിരയില്‍ വേറിട്ടുനില്‍ക്കും. ഇതിന്റെ ആധുനിക രൂപകല്‍പ്പനയും ഫീച്ചറുകളാല്‍ സമ്പന്നമായ അകത്തളവും യുവ ഡ്രൈവര്‍മാര്‍ക്ക് ഇത് പ്രിയങ്കരമാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില തുടങ്ങുന്നത് 5.98 ലക്ഷം രൂപ മുതലാണ്. ടോപ് വേരിയന്റിന്റെ വില 8.24 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്.

hyundai aura

1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിനോടുകൂടിയ ഈ സെഡാന്‍ പെട്രോളില്‍ ലിറ്ററിന് 24.7 കി.മീ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അതേസമയം സിഎന്‍ജി വേരിയന്റിന്റെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 28 കിലോമീറ്ററാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംഗ്, 6 എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സവിശേഷതകള്‍ നഗരയാത്രകള്‍ക്ക് ഹ്യുണ്ടായി ഓറ മികച്ച ഓപ്ഷനാക്കി മാറ്റുന്നു.

4. മാരുതി എര്‍ട്ടിഗ

ഗ്രൂപ്പ് ട്രിപ്പുകള്‍ക്കും ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്കും ഇടയില്‍ മാരുതി എര്‍ട്ടിഗ എംപിവിക്ക് വലിയ ഡിമാന്‍ഡുണ്ട്. ഇതിന്റെ എക്‌സ്-ഷോറൂം വില 8.80 ലക്ഷം മുതല്‍ 12.94 ലക്ഷം രൂപ വരെയാണ്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. എര്‍ട്ടിഗയുടെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം സിഎന്‍ജി വേരിയന്റിന്റെ മൈലേജ് കിലോഗ്രാമിന് 26.11 കിലോമീറ്ററായി ഉയരുന്നു.

maruti ertiga

360-ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മൂന്നാം നിര എസി വെന്റുകള്‍ എന്നിവയടക്കമുള്ള സൗകര്യങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഒപ്പം കുറഞ്ഞ പരിപാലനച്ചെലവ് കൂടിയാകുന്നതോടെ ഫാമിലി ട്രിപ്പുകള്‍ക്കും ഔട്ട്സ്റ്റേഷന്‍ യാത്രകള്‍ക്കും ഈ എംപിവി ധൈര്യമായി പരിഗണിക്കപ്പെടുന്നു. നിങ്ങളുടെ ബന്ധുക്കളോ പരിചയക്കാരോ ടാക്‌സി ബിസിനസ് തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കൂ.

More from DriveSpark

Article Published On: Saturday, October 25, 2025, 8:00 [IST]
English summary
Best cars in india suitable for taxi business under rs 10 lakh budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X