പണ്ടേ പുലികള്‍, ദേ ഇപ്പോ ജിഎസ്ടി വിലക്കുറവും! ₹10 ലക്ഷത്തില്‍ താഴെ കിട്ടുന്ന മികച്ച കാറുകള്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ മള്‍ട്ടി യൂടിലിറ്റി, പാസഞ്ചര്‍ വാഹനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറയ്ക്കാന്‍ തീരുമാനമായിരുന്നു. പുതിയ ജിഎസ്ടി സെപ്റ്റംബര്‍ 22-നാണ് പ്രാബല്യത്തില്‍ വരുന്നത്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ചെറുകാറുകളുടെ വില കുറയും. നേരത്തെ ഉണ്ടായിരുന്ന 28 ശതമാനത്തില്‍ നിന്ന് ചെറിയ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, സിഎന്‍ജി, എല്‍പിജി കാറുകളുടെ ജിഎസ്ടി ഇപ്പോള്‍ 18 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. പെട്രോള്‍, സിഎന്‍ജി കാറുകള്‍ക്ക് 1200 സിസിയോ അതില്‍ കുറവോ ശേഷിയുള്ള എഞ്ചിന്‍ ഉണ്ടായിരിക്കണം എന്നതാണ് ഇതിനുള്ള വ്യവസ്ഥ.

അല്ലെങ്കില്‍ ഈ കാറുകളുടെ നീളം 4 മീറ്ററില്‍ കൂടരുത്. നേരത്തെ 1% മുതല്‍ 3% വരെയായിരുന്ന നഷ്ടപരിഹാര സെസ് പൂര്‍ണമായും നീക്കം ചെയ്തതും വില കുറയാന്‍ കാരണമാകുന്നു. ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ച ശേഷം പല വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ പോര്‍ട്‌ഫോളിയോയിലുള്ള കാറുകള്‍ക്ക് ലഭിക്കാന്‍ പോകുന്ന വിലക്കുറവ് പരസ്യപ്പെടുത്തിയിട്ടുണ്ട്.

best cars under rs 10 lakh with gst benefits

10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. സേഫ്റ്റി, ഇന്ധനക്ഷമത, ഫീച്ചറുകള്‍ എന്നിവ പരിഗണിക്കുന്ന ഉപഭോക്താക്കള്‍ ഈ പ്രൈസ് ബ്രാക്കറ്റിന് കീഴിലുള്ള കാറുകളാണ് അധികവും പരിഗണിക്കാറുള്ളത്. ജിഎസ്ടി കുറച്ച സാഹചര്യത്തില്‍ 10 ലക്ഷത്തില്‍ താഴെ വിലയില്‍ വാങ്ങാവുന്ന മികച്ച ചില കാറുകള്‍ നോക്കാം.

ടാറ്റ പഞ്ച്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ മൈക്രോ-എസ്യുവികളില്‍ ഒന്നാണ് ടാറ്റ പഞ്ച്. 2024 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ കൂടിയായിരുന്നു പഞ്ച്. 87 hp പവറുള്ള 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന് തുടിപ്പേകുന്നത്. ജിഎസ്ടി ആനുകൂല്യങ്ങളുടെ ഫലമായി പഞ്ചിന് 85,000 രൂപ വരെയാണ് കുറയുന്നത്. ഹാച്ച്ബാക്കിന്റെ വിലയില്‍ 5 സ്റ്റാര്‍ സേഫ്റ്റിയുള്ള കുഞ്ഞന്‍ എസ്‌യുവി വേണ്ടവര്‍ക്ക് പഞ്ച് ഉറപ്പായും പരിഗണിക്കാം.

മാരുതി സുസുക്കി സ്വിഫ്റ്റ്: പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കായി നിരത്തുകള്‍ വാഴുന്ന മാരുതി സ്വിഫ്റ്റിന് കഴിഞ്ഞ വര്‍ഷമാണ് തലമുറമാറ്റം ലഭിച്ചത്. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുമായി വന്ന സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ജിഎസ്ടി 2.0 പരിഷ്‌കാരത്തിന് ശേഷം ഏകദേശം 58,000 രൂപ വിലക്കുറവില്‍ ലഭ്യമാകും. നഗരത്തിലെ ദൈനംദിന ഉപയോഗത്തിനും ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും സ്വിഫ്റ്റ് നല്ല ചോയ്‌സാണ്.

ഹ്യുണ്ടായി എക്‌സ്റ്റര്‍: മൈക്രോ എസ്‌യുവി വിഭാഗത്തില്‍ ടാറ്റ പഞ്ചിനെ എതിരിടാനായി ഹ്യുണ്ടായി കൊണ്ടുവന്ന മോഡലാണ് എക്‌സ്റ്റര്‍. കോംപാക്ട് സൈസും കൈനിറയെ ഫീച്ചറുകളും മികച്ച സുരക്ഷയുമുള്ള എക്‌സ്റ്റര്‍ ഇതിനോടകം തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമാണ്. കൊറിയന്‍ കമ്പനിയില്‍ നിന്നുള്ള ഈ എന്‍ട്രി ലെവല്‍ എസ്‌യുവി വാങ്ങുന്നവര്‍ ഇനി ഏകദേശം 89,000 രൂപ കുറച്ച് കൊടുത്താല്‍ മതി. ഹാച്ച്ബാക്കിന്റെ വിലയില്‍ ഫീച്ചര്‍ റിച്ചായ കുഞ്ഞന്‍ എസ്‌യുവി തേടുന്നവരെ എക്‌സ്റ്റര്‍ ആകര്‍ഷിക്കും.

maruti baleno

മാരുതി സുസുക്കി ബലേനോ: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ബലേനോ. ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20 എന്നീ മോഡലുകളുടെ എതിരാളിയായ ബലേനോക്ക് വിശാലവും ടെക്‌നിക്കലി സമ്പന്നവുമായ ക്യാബിന്‍ ലഭിക്കുന്നു. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന കുടുംബങ്ങള്‍ ആദ്യം പരിഗണിക്കുന്ന കാറുകളില്‍ ഒന്ന് കൂടിയാണ് ബലേനോ. ജിഎസ്ടി കുറച്ചതിനാല്‍ ബലേനോ ഏകദേശം 60,000 രൂപ വിലക്കുറവില്‍ ലഭ്യമാകും.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് ഗ്രാന്‍ഡ് i10 നിയോസ്. പ്രീമിയം ക്യാബിന്‍ അനുഭവവും സുഖകരമായ യാത്രയും വാഗ്ദാനം ചെയ്യുന്ന ഹാച്ച്ബാക്കിന് 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. ജിഎസ്ടി ഇളവിന് ശേഷം ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ വില 74,000 രൂപ കുറച്ചിരിക്കുകയാണ്. ഫീച്ചര്‍ സമ്പന്നമായ ക്യാബിനുള്ള സിറ്റി ഡ്രൈവിന് പറ്റിയ കാര്‍ തേടുന്നവര്‍ക്ക് ഈ മോഡല്‍ പരിഗണിക്കാവുന്നതാണ്.

tata tiago

ടാറ്റ ടിയാഗോ: ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളിലൊന്നാണ് ടാറ്റ ടിയാഗോ. അഴകൊത്ത രൂപവും പണത്തിനൊത്ത മൂല്യവും വാഗ്ദാനം ചെയ്യുന്ന ടിയാഗോ ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. ജിഎസ്ടി കട്ടിന് ശേഷം ടിയാഗോയുടെ വില ഏകദേശം 75,000 രൂപ കുറഞ്ഞു. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും കുറഞ്ഞ ബജറ്റില്‍ വിശ്വസനീയവും സുരക്ഷിതവുമായ കാര്‍ തിരയുന്നവര്‍ക്കും ഇത് ഒരു മികച്ച ചോയ്‌സാണ്.

മാരുതി സുസുക്കി വാഗണ്‍ആര്‍: പതിറ്റാണ്ടുകളായി ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. പ്രായോഗികതയ്ക്കും ഇന്ധനക്ഷമതയ്ക്കും പേരുകേട്ടതാണ് വാഗണ്‍ആറിന്റെ ദശലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. ജിഎസ്ടി ഇളവിന് ശേഷം വാഗണ്‍ ആറിന് ഇപ്പോള്‍ ഏകദേശം 57,000 രൂപ വിലക്കുറവ് ലഭിക്കുന്നു. മതിയായ ക്യാബിന്‍ സ്‌പെയ്‌സും കുറഞ്ഞ പ്രവര്‍ത്തന ചെലവുമുള്ള മോഡല്‍ കാലികമായി അപഡേറ്റിന് വിധേയമാകുന്നതിനാല്‍ ഒരിക്കല്‍ ഉപയോഗിച്ചവര്‍ തന്നെ വാഗണ്‍ആര്‍ വീണ്ടും വാങ്ങാറുണ്ട്.

മഹീന്ദ്ര XUV 3XO: മികച്ച പെര്‍ഫോമന്‍സിനൊപ്പം നൂതന സവിശേഷതകള്‍ കുത്തിനിറച്ചെത്തുന്ന സബ് കോംപാക്ട് എസ്‌യുവിയാണ് മഹീന്ദ്ര XUV 3XO.XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ 3XO പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ജിഎസ്ടി നിരക്ക് മാറ്റത്തോടെ കോംപാക്റ്റ് എസ്‌യുവിയുടെ വില ഏകദേശം 1.40 ലക്ഷം രൂപ കുറഞ്ഞു. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഫീച്ചര്‍ സമ്പന്നമായ ഒരു പവര്‍ഫുള്‍ എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പരിഗണനയില്‍ വെക്കാവുന്നതാണ്.

ടാറ്റ ആള്‍ട്രോസ്: അടുത്തിടെയാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മുഖംമിനുക്കി വിപണിയില്‍ എത്തിയത്. മറ്റ് ടാറ്റ കാറുകളെ പോലെ മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ആള്‍ട്രോസ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. നികുതി മാറ്റത്തിന് ശേഷം ആള്‍ട്രോസിന് ഏകദേശം 1.10 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിച്ചു. വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകളുള്ള പ്രീമിയവും സുരക്ഷിതവുമായ ഹാച്ച്ബാക്ക് കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആള്‍ട്രോസ് പരിഗണിക്കാം.

More from DriveSpark

Article Published On: Sunday, September 14, 2025, 16:31 [IST]
English summary
Best cars in india under rs 10 lakh with gst 2 0 benefits from tata punch to mahindra xuv 3xo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X