ഈ ഫീച്ചറുള്ള കാറുകൾ വാങ്ങിയാൽ ഡ്രൈവിങ്ങ് സുഖകരമാക്കാം; സ്വിഫ്റ്റ് മുതൽ ആൾട്രോസ് വരെ

വാഹനമേതാണെങ്കിലും വളരെ സുഖകരമായി ഡ്രൈവ് ചെയ്യുക എന്നതാണല്ലോ പ്രധാനം. ഡ്രൈവർക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും അത് യാത്രക്കാരെ കൂടിയാണ് ബാധിക്കുന്നത്. വാഹന വിപണിയിൽ കൂടുതൽ ഉപഭോക്താക്കളും ഡ്രൈവിംഗ് കംഫർട്ടിന് തന്നെയാണ് പ്രാധാന്യം നൽകുന്നത്. അതിൽ പ്രധാനമായ പങ്ക് വഹിക്കുന്ന ഒരു ഫീച്ചറിനെയാണ് നിങ്ങൾക്ക് ഇന്ന് പരിചയപ്പെടുത്തുന്നത്. ഡ്രൈവറുടെ ഉയരത്തിനും ഇരിപ്പിനും അനുസരിച്ച് സ്റ്റിയറിംഗ് പൊസിഷൻ മാറ്റാൻ കഴിയുന്ന സ്റ്റീയറിങ്ങ് അഡ്ജസ്റ്റാണ് ആ ഫീച്ചർ. ദീർഘയാത്രകളിലും ട്രാഫിക് ഡ്രൈവുകളിലും മികച്ച എർഗോണമിക്സ് ഉറപ്പാക്കാൻ ഈ ഫീച്ചർ നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നാൽ എല്ലാ വാഹനങ്ങളിലും ഈ ഫീച്ചർ ലഭിക്കുന്നുണ്ടോ. 10 ലക്ഷത്തിൽ താഴെ വിലയുള്ള ഏതൊക്കെ വാഹനങ്ങളിൽ ലഭിക്കുന്നുണ്ടെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ലിസ്റ്റിൽ ആദ്യം തന്നെ മാരുതി സുസുക്കി സ്വിഫ്റ്റാണ്.പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ ലഭിക്കുന്ന മോഡലുകളിൽ ടിൽറ്റ്-അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ ആണ് ഇതിനുളളത്. ആറ് എയർബാഗുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് വീലിലെ നിയന്ത്രണങ്ങൾ തുടങ്ങിയ സവിശേഷതകൾ എല്ലാം തന്നെ നിങ്ങൾക്ക് 10 ലക്ഷത്തിൽ താഴെ ലഭിക്കുന്നുണ്ട്.

cars with adjustable steering

അടുത്തത് ഫീച്ചറുകളുടെ രാജാക്കൻമാരായ ഹ്യുണ്ടായി മോഡലാണ്. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായ i20, ടിൽറ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് സംവിധാനമുളള ഒരു മികച്ച മോഡലാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജിംഗ്, ഇലക്ട്രിക് സൺറൂഫ്, ആറ് എയർബാഗുകൾ എന്നീങ്ങനെ സേഫ്റ്റിയിലും മുന്നിൽ തന്നെയാണ്. സ്‌പോർട്‌സ്, ആസ്റ്റ തുടങ്ങിയ കാറിന്റെ വേരിയൻ്റുകൾ 10 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ സാധിക്കുന്നതാണ്.

ജനപ്രിയ മോഡലായ ടാറ്റ ആൾട്രോസുമുണ്ട് ലിസ്റ്റിൽ. പെട്രോൾ, ഡീസൽ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമായ ഈ ടാറ്റ കാറിൽ ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീലാണ് ലഭിക്കുന്നത്. ഗ്ലോബൽ എൻക്യാപിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഈ കാറിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്യാബിന് ചുറ്റും ആമ്പയൻ്റ് ലൈറ്റുകൾ, ഉയർന്ന വേരിയന്റുകളിൽ കൂൾഡ് ഗ്ലോവ് ബോക്‌സ് തുടങ്ങിയ ഫീച്ചറുകളെല്ലാം തന്നെ ലഭിക്കുന്നുണ്ട്. 10 ലക്ഷത്തിൽ താഴെ വാങ്ങാൻ സാധിക്കുന്ന ഒരു കാർ കൂടിയാണിത്.

cars with adjustable steering

ഇന്ത്യയിൽ നിസാൻ്റെ ഏക മോഡലായ മാഗ്നൈറ്റിലും നിങ്ങൾക്ക് സ്റ്റീയറിങ്ങ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. രണ്ട് പവർട്രെയിനുകളിലായി മാഗ്നൈറ്റ് വാങ്ങാൻ സാധിക്കും. മാഗ്നൈറ്റിന് അതിന്റെ ഉയർന്ന വേരിയന്റുകളിൽ ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് ലഭിക്കുന്നുണ്ട്. ഇതോടൊപ്പം, 360-ഡിഗ്രി ക്യാമറ, വയർലെസ് കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളെല്ലാം തന്നെ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്.

എസ‌യുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പായ മാഗ്നൈറ്റിന്റെ എല്ലാ വകഭേദങ്ങളും ബ്രാൻഡിന്റെ ഡീലർഷിപ്പുകളിൽ നിന്നുള്ള സിഎൻജി കിറ്റ് ഉപയോഗിച്ച് റീട്രോഫിറ്റ് ചെയ്യാനാവും. സമീപകാല ജിഎസ്ടി 2.0 പരിഷ്ക്കരണങ്ങൾ കാരണം, സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിനുള്ള ചെലവ് ഏകദേശം 3,000 രൂപ കുറഞ്ഞ് 72,000 രൂപയായി.

cars with adjustable steering

രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾക്കും സിഎൻജി കിറ്റ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം നിലവിലുള്ള ഫ്യുവൽ-ഫില്ലിംഗ് ലിഡിനുള്ളിൽ സിഎൻജി ഫില്ലിംഗ് വാൽവും നിസാൻ ഇപ്പോൾ സംയോജിപ്പിച്ചിരിക്കുകയാണ്. മുമ്പ് എഞ്ചിൻ കംപാർട്ട്മെന്റ് വഴി സിഎൻജി നിറയ്ക്കണമായിരുന്നുവെന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരമായത് എസ്‌യുവിക്ക് കൂടുതൽ ആളുകളെ കൈയിലെടുക്കാൻ സഹായകരമാവും.

cars with adjustable steering

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 25, 2025, 6:00 [IST]
English summary
Best cars under 10 lakh with adjustable steering india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X