25Km വരെ മൈലേജ്! 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഇത്രയും മികച്ച കാറുകള്‍ കിട്ടുമെന്നോ...

ഉത്സവ സീസണ്‍ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. മലയാളികള്‍ ഓണം ആഘോഷിക്കാന്‍ തയറായി നില്‍ക്കുകയാണ്. ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോഴും നിരവധി ഘടകങ്ങള്‍ അവര്‍ പരിഗണിക്കാറുണ്ട്. മൈലേജ്, ഫീച്ചര്‍, സേഫ്റ്റി എന്നിവ അവയില്‍ പെടുന്നു. ഇവ ഓരോ കാലത്തിന് അനുസരിച്ച് മാറിമാറി വരുന്നു. എന്നാല്‍ എല്ലാകാലത്തും ഉപഭോക്താക്കള്‍ പരിഗണിക്കുന്ന സംഗതി അത് വിലയാണ്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളും പണത്തിനൊത്ത മൂല്യവും വാഗ്ദാനം ചെയ്യുന്ന വാഹനങ്ങളാണ് ഇന്ത്യക്കാര്‍ പൊതുവേ ഇഷ്ടപ്പെടുന്നത്. 2025 ഓഗസ്റ്റ് മാസത്തില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വാങ്ങാവുന്ന മികച്ച അഞ്ച് കാറുകള്‍ നോക്കാം.

മാരുതി ബലേനോ: കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്. പണത്തിനൊത്ത മൂല്യം നല്‍കുന്ന വാഹനം എന്ന നിലയിലാണ് ബലേനോ ജനപ്രീതിയാര്‍ജ്ജിച്ചത്. ഇതിലെ ഫീച്ചറുകളും സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല അഭിപ്രായം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ബലേനോ.

maruti baleno

ബലേനോയെ പറ്റി കുറ്റം പറയാന്‍ ഉണ്ടായിരുന്ന സംഗതികളില്‍ ഒന്ന് സേഫ്റ്റി ആയിരുന്നു. ഇപ്പോള്‍ 6 എയര്‍ബാഗ് ചേര്‍ത്ത് കാറിന്റെ സേഫ്റ്റിയും കമ്പനി കൂട്ടിയിട്ടുണ്ട്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം. ബലേനോ സിഎന്‍ജി മൈലേജിന്റെ കാര്യത്തില്‍ പുലിയാണ്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ബലേനോ ലഭ്യമാണ്. ഇതിന്റെ ബേസ് വേരിയന്റിന് 6.74 ലക്ഷം രൂപയും ടോപ്പ് മോഡലിന് 9.96 ലക്ഷം രൂപയുമാണ് വില.

ടാറ്റ പഞ്ച്: 2021-ലാണ് ടാറ്റ രാജ്യത്ത് മൈക്രോ എസ്‌യുവിയെന്ന പുതിയ സെഗ്‌മെന്റിന് തുടക്കം കുറിച്ച് പഞ്ച് പുറത്തിറക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ അതിവേഗം ജനപ്രിയനായി മാറിയ പഞ്ച് 2024 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു. പെട്രോള്‍, സിഎന്‍ജി എന്നിവ കൂടാതെ ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനിലും ഇത് വാങ്ങാം. എന്നാല്‍ പഞ്ച് ഇവി 10 ലക്ഷം രൂപയില്‍ താഴെ മുടക്കിയാല്‍ വാങ്ങാന്‍ സാധിക്കില്ല.

tata punch

മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഓഫറിലുണ്ട്. പ്യുവര്‍, പ്യുവര്‍ (O), അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അഡ്വഞ്ചര്‍ സണ്‍റൂഫ്, അഡ്വഞ്ചര്‍ + സണ്‍റൂഫ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് + സണ്‍റൂഫ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് + സണ്‍റൂഫ് തുടങ്ങിയ വേരിയന്റുകളിലാണ് ടാറ്റ പഞ്ച് വരുന്നത്. നിലവില്‍ 6.20 ലക്ഷം മുതല്‍ 10.17 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ വില. ഈ കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍ വിപണിയിലെത്തും.

മാരുതി സ്വിഫ്റ്റ്: ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. ചെറിയ കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് 'സാധാരണക്കാരന്റെ മിനി കൂപ്പര്‍' എന്ന് വിളിക്കപ്പെടുന്ന സ്വിഫ്റ്റ് മികച്ച ചോയ്‌സാണ്. കഴിഞ്ഞ വര്‍ഷമാണ് പുത്തന്‍ എഞ്ചിനും സവിശേഷതകളുമടക്കം സ്വിഫ്റ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയത്. പുത്തന്‍ എഞ്ചിന്റെ മികവില്‍ സ്വിഫ്റ്റ് പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 25.75 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 30 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളുള്ള സ്വിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. പെട്രോള്‍ എഞ്ചിനില്‍ LXi, VXi, VXi (O), ZXi, ZXi+ എന്നീ വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. 6.49 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ വില.

ഹ്യുണ്ടായിവെന്യു: ഈ പട്ടികയിലെ ഏക കോംപാക്ട് എസ്‌യുവി മോഡലാണ് ഹ്യുണ്ടായി വെന്യു. ഇതിന്റെ ടോപ്പ് വേരിയന്റ് 10 ലക്ഷത്തിന് മുകളിലാണെങ്കിലും, ബേസ് വേരിയന്റ് 10 ലക്ഷത്തില്‍ താഴെ വിലയില്‍ ലഭിക്കും. നിലവില്‍ 7.94 ലക്ഷം മുതല്‍ 13.53 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില.

hyundai venue

പെട്രോള്‍, ഡീസല്‍ വിഭാഗങ്ങളിലായി മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. 1.0 ലിറ്റര്‍ കപ്പ പെട്രോള്‍ (5 സ്പീഡ് മാനുവല്‍), 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ (6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി ഓട്ടോ), 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ (6 സ്പീഡ് മാനുവല്‍) എന്നിവയാണ് ഈ ഓപ്ഷനുകള്‍.

മാരുതി ഫ്രോങ്ക്‌സ്: ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. ക്രൂയിസ് കണ്‍ട്രോള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, 360 ഡിഗ്രി വ്യൂ ക്യാമറ, റിയര്‍ എസി വെന്റുകള്‍ എന്നിവയടക്കം മികച്ച സവിശേഷതകളുമായാണ് ഇത് വരുന്നത്. രണ്ട് പെട്രോള്‍ എഞ്ചിന്‍, ഒരു സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഫ്രോങ്ക്‌സ് വാങ്ങാം.

1.0 ലിറ്റര്‍ ടര്‍ബോ, 1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ് എന്നീ പെട്രോള്‍ എഞ്ചിനുകള്‍ 6 സ്പീഡ് ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവല്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിക്കുന്നു. നിലവില്‍ ഫ്രോങ്ക്‌സിന്റെ വില 7.54 ലക്ഷം മുതൽ 13.03 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഉത്സവകാലത്ത് ഒരു കാര്‍ വാങ്ങാന്‍ പോകുന്നുണ്ടെങ്കില്‍ നിങ്ങളുടെ ബജറ്റിന് അനുസരിച്ച് മുകളില്‍ കൊടുത്തവയില്‍ ഒന്ന് തെരഞ്ഞെടുക്കാം.

More from DriveSpark

Article Published On: Wednesday, August 6, 2025, 7:30 [IST]
English summary
Best cars under rs 10 lakh budget in india 2025 august from maruti suzuki swift to hyundai venue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X