പോക്കറ്റ് ഫ്രീയാക്കുന്ന രണ്ട് മോഡേണ്‍ ഫീച്ചറുകള്‍! 10 ലക്ഷത്തില്‍ താഴെ കിട്ടും ഈ കാറുകള്‍

വര്‍ഷങ്ങള്‍ കൊണ്ട് മോഡേണ്‍ കാറുകളില്‍ അവിഭാജ്യ ഘടകങ്ങളായി ഉണ്ടായിരുന്ന പല കാര്യങ്ങളും അപ്രത്യക്ഷമായി പകരം പുതിയവ സ്ഥാനം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാറുകളില്‍ ലഭ്യമായ സവിശേഷതകളാണ് കീലെസ് എന്‍ട്രിയും പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടും. കീലെസ് എന്‍ട്രി വഴി താക്കോല്‍ ഇട്ട് ഡോര്‍ തുറക്കുന്നതിനുപകരം ഡിജിറ്റല്‍ കീയിലൂടെ എളുപ്പത്തില്‍ കാറിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയും. അതേസമയം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ഫീച്ചര്‍ വന്നതോടെ എഞ്ചിനും കാറും സ്റ്റാര്‍ട്ട് ചെയ്യാനും ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി എന്നായി. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഈ രണ്ട് ഫീച്ചറുകളും നല്‍കുന്ന കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ടാറ്റ പഞ്ച്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ഇത്. 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു പഞ്ച്. ഇത് ഒരു മൈക്രോ എസ്‌യുവിയാണ്. ടാറ്റ മോട്ടോര്‍സിന്റെ ചെറിയ എസ്‌യുവിയായ പഞ്ചിന്റെ ടോപ്പ്-എന്‍ഡ് വേരിയന്റുകളില്‍ കീലെസ് എന്‍ട്രിയും പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടും ഉണ്ട്. വിലയേറിയ വേരിയന്റുകളാണെങ്കിലും അവയുടെ എക്സ്-ഷോറൂം വില 10 ലക്ഷം രൂപയില്‍ താഴെയാണ്.

hyundai exter

ഹ്യുണ്ടായി എക്സ്റ്റര്‍: 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഹൈടെക് സവിശേഷതകളുള്ള കാറുകളുടെ
പട്ടികയില്‍ ഇടം നേടിയ മറ്റൊരു മൈക്രേ എസ്‌യുവിയാണ് എക്‌സ്റ്റര്‍. ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയുടെ വിലയേറിയ വേരിയന്റുകളില്‍ കീലെസ് എന്‍ട്രി & പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 6.21 ലക്ഷം മുതല്‍ 10.51 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

റെനോ കൈഗര്‍: ഫ്രഞ്ച് ബ്രാന്‍ഡ് ആയ റെനോ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മൂന്ന് കാറുകളില്‍ ഒന്നാണ് കൈഗര്‍. ഇക്കഴിഞ്ഞ മാസമാണ് കമ്പനി കൈഗര്‍ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ കീലെസ് എന്‍ട്രിയും പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടും ഓഫര്‍ ചെയ്യുന്ന കാറുകളില്‍ ഒന്നാണ് കൈഗര്‍. 2025 കൈഗറിന്റെ വില 6.29 ലക്ഷം രൂപ മുതല്‍ തുടങ്ങുന്നു. എക്‌സ്‌ഷോറൂം വിലയാണിത്.

maruti swift

മാരുതി സുസുക്കി സ്വിഫ്റ്റ് : ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. കഴിഞ്ഞ വര്‍ഷമാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പ് പുറത്തിറക്കിയത്. ജനപ്രിയ ഹാച്ചിന്റെ ZXI, ZXI പ്ലസ് വേരിയന്റുകളില്‍ മാരുതി സുസുക്കി ഈ അത്യാധുനിക സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് വേരിയന്റുകളുടെയും എക്‌സ്‌ഷോറൂം വില 10 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് വരുന്നത്.

മാരുതി സുസുക്കി ബലേനോ: മാരുതി സുസുക്കിയ പുറത്തിറക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ബലേനോ. സ്വിഫ്റ്റില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്ത് ഒരു പ്രീമിയം ഹാച്ച് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനായ ബലേനോയിലും കീലെസ് എന്‍ട്രിയും പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് സവിശേഷതയുമുണ്ട്. നിലവില്‍ 6.74 ലക്ഷം രൂപ മുതലാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഉയര്‍ന്ന വേരിയന്റുകളില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാണ്.

toyota glanza

ടൊയോട്ട ഗ്ലാന്‍സ: മാരുതി സുസുക്കി ബലേനോയുടെ ടൊയോട്ട റീബാഡ്ജ്ഡ് മോഡല്‍ ആണ്‌ടൊയോട്ട ഗ്ലാന്‍സ. ഇരു പ്രീമിയം ഹാച്ച്ബാക്കുകളുടെയും ഡിസൈനിംഗില്‍ നേരിയ മാറ്റങ്ങള്‍ കാണാമെങ്കിലും ഫീച്ചര്‍ ലിസ്റ്റില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല. ബലേനോയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഗ്ലാന്‍സയുടെ വിലയേറിയ വകഭേദങ്ങളില്‍ പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് സംവിധാനവും വാഗ്ദാനം ചെയ്യുന്നു. അവയുടെ വിലയും 10 ലക്ഷം രൂപയില്‍ താഴെയാണ്.

ഇവ കൂടാതെ, ടാറ്റ നെക്സോണില്‍ കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് സവിശേഷതകളും ഉണ്ട്. എന്നാല്‍ അവയുടെ എക്സ്-ഷോറൂം വില 10 ലക്ഷത്തില്‍ കൂടും. അതിനാല്‍, 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഈ നൂതന സവിശേഷതകളുള്ള ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച കാറുകളില്‍ ഒന്ന് വാങ്ങാം. ഈ പറഞ്ഞ സവിശേഷതകള്‍ ഉള്ള കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോ കൂട്ടുകാരോ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇത് അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Monday, September 1, 2025, 12:21 [IST]
English summary
Best cars under rs 10 lakh offering keyless entry push button start tata punch to toyota glanza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X