കാറുകളിലെ ആംമ്പിയൻ്റ് ലൈറ്റിങ്ങ് അത്ര നിസാരക്കാരനല്ല കേട്ടോ; 10 ലക്ഷം മുടക്കിയാൽ ലൈഫ് കളർഫുൾ
ഇപ്പോൾ വിപണിയിലുള്ള കാറുകളിൽ എല്ലാം തന്നെ ടെക്നോളജിയുടെ അതിപ്രസരം കാണാൻ സാധിക്കുന്നുണ്ട്. പഴഞ്ചൻ ഫോർമുലകളിൽ നിന്ന് മാറി ന്യുജെൻ ആശയങ്ങളോടും ടെക്നോളജികളോടും ഒപ്പം നിന്ന് ഉപഭോക്താക്കളുടെ മനസ് അറിഞ്ഞ് കൊണ്ടാണ് നിരവധി ബ്രാൻഡുകൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്. കാണുമ്പോൾ വളരെ ചെറുതെന്ന് തോന്നിപ്പിക്കുന്ന ഒരു ഫീച്ചറാണ് ആംമ്പിയൻ്റ് ലൈറ്റിങ്ങ്. ഒരു മനുഷ്യൻ്റെ മൂഡിൽ പോലും മാറ്റം വരുത്താൻ നിറങ്ങൾക്ക സാധിക്കും. അതിൻ്റെ ഉദാഹരണമാണ് ആംമ്പിയൻ്റ് ലൈറ്റിങ്ങ്. എത്ര ടെൻഷൻ അടിച്ചോ ജോലിയുടെ സമ്മർദ്ദമോ ഒക്കെ ആയിട്ട് കാറിലേക്ക് കയറുമ്പോൾ ഈ നിറങ്ങൾ നിങ്ങളുടെ മൂഡ് പോലും മാറ്റിക്കളയും.
10 ലക്ഷത്തിൽ താഴെ ആംമ്പിയൻ്റ് ലൈറ്റ് ലഭിക്കുന്ന മോഡലുകളൊന്ന് പരിചയപ്പെട്ടാലോ. ലിസ്റ്റിൽ ആദ്യം തന്നെ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയുടെ i20 ആണ്. അല്ലെങ്കിലും ടെക്നോളജിയുടെ കാര്യത്തിൽ കൊറിയൻ ബ്രാൻഡ് വേറെ ലെവലാണെന്ന് അറിയാമല്ലോ. ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കാണ് i20. സ്‌റ്റൈലിഷ് ഡിസൈനില്‍ വരുന്ന ഈ കാറില്‍ കിടിലൻ ഇൻ്റീരിയറാണ് ലഭിക്കുന്നത്. 5 സ്പീഡ് മാനുവലിനൊപ്പം 7 സ്പീഡ് ഡിസിടി, ഐവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഉണ്ട്. വേരിയന്റിനെ ആശ്രയിച്ച് ലിറ്ററിന് 16 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു.

വിദേശ ബ്രാൻഡുകൾ മാത്രമല്ല കേട്ടോ, നമ്മുടെ ഇന്ത്യൻ ബ്രാൻഡുകളിലും മികച്ച ആംമ്പിയൻ്റ് ലൈറ്റ് ഫീച്ചറുകൾ ലഭിക്കുന്ന മോഡലുകളുണ്ട്. അതിൽ 10 ലക്ഷത്തിൽ താഴെ വരുന്ന ടാറ്റയുടെ ആൾട്രോസിൽ കിടിലൻ ഫീച്ചർ ലഭിക്കുന്നുണ്ട്. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് തെരഞ്ഞെടുക്കാനാവുക.
മാരുതി സുസുക്കിയുടെ എസ്‌യുവി സെഗ്മെൻ്റിലെ ഹോട്ട് സെല്ലറായ ബ്രെസയിലും ആംമ്പിയൻ്റ് ലൈറ്റ് ഫീച്ചറുകൾ ലഭിക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുത്ത വേരിയൻ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക. ഇൻ്റീരിയറിൽ 360 ഡിഗ്രി ക്യാമറ, 9 ഇഞ്ച് സമാര്‍ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ ഈ കാറില്‍ മാരുതി സജ്ജീകരിച്ചിരിക്കുന്നു. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച ഈ സിസ്റ്റം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

കാറിന്റെ ഉള്ളില്‍ ഇരുന്നുകൊണ്ട് ചുറ്റുമുള്ള ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ സഹായിക്കുന്ന ഈ ക്യാമറ മോഡേണ്‍ കാറുകളില്‍ വരുന്ന ഏറെ ഉപകാരപ്രദമായ സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നാണ്. കാറില്‍ ആദ്യമായി കമ്പനി വയര്‍ലെസ് ചാര്‍ജിംഗ് ഡോക്കും നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ വയര്‍ലെസായി ചാര്‍ജ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഫാസ്റ്റ് ചാര്‍ജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു. ചാര്‍ജ് ചെയ്യുമ്പോള്‍ ഗാഡ്ജറ്റുകള്‍ അമിതമായി ചൂടാകുന്നത് തടയാനുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മാരുതിയുടെ നിരവധി കണക്റ്റിംഗ് ഫീച്ചറുകളും ഈ കോംപാക്റ്റ് എസ്‌യുവിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.ഫെബ്രുവരിയില്‍ മാരുതി ബ്രെസയില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയിരുന്നു. മുമ്പ് ZXi+ ട്രിമ്മില്‍ മാത്രം ലഭ്യമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ബേസ് വേരിയന്റില്‍ വരെ കിട്ടുന്നു. ബ്രെസയില്‍ ഇപ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും ലഭിക്കുന്നുണ്ട്.
വാഹനത്തിൻ്റെ ക്യാബിനിൽ കണ്ണിന് സുഖം നൽകുന്ന ലൈറ്റിംഗ് അന്തരീക്ഷം സൃഷ്ടിക്കുകയും, കറുത്ത ഡാഷ്ബോർഡുകൾ ലഭിക്കുന്ന വാഹനങ്ങളിൽ ഒരു പ്രീമിയം ലുക്ക് നൽകാനും ഇതി് സാധിക്കും. അതോടൊപ്പം തന്നെ രാത്രികാല ഡ്രൈവിങ്ങിൽ ഒരു ഉൻമേഷം പകരാൻ പോലും ആംമ്പിയൻ്റ് ലൈറ്റുകൾക്ക് സാധിക്കും എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








