'തട്ടിക്കൂട്ട്' ഓട്ടോമാറ്റിക് അല്ല! 10 ലക്ഷത്തില്‍ താഴെ മുടക്കിയാല്‍ വാങ്ങാവുന്ന കിടിലന്‍ CVT കാറുകള്‍
സമീപകാലത്തായി ഇന്ത്യയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി വരുന്ന കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. വിവിധ കമ്പനികള്‍ പുറത്തുവിട്ട വില്‍പ്പന കണക്കുകള്‍ ഇത് സ്ഥിരീകരിക്കുന്നു. മാനുവല്‍ പോലെ, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും വിവിധ തരത്തില്‍ ലഭ്യമാണ്. ഇതില്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് (DCT) ആണ് ഏറ്റവും വിലയേറിയതും മികച്ച പ്രകടനമുള്ളതുമായ ഓപ്ഷന്‍. സിവിടി എന്ന് ചുരുക്കി വിളിക്കുന്ന കണ്ടിന്വസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്. ഈ ലേഖനത്തില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന ചില സിവിടി കാറുകള്‍ പരിചയപ്പെടാം.
ഹോണ്ട അമേസ്: ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിലെത്തിക്കുന്ന സബ് കോംപാക്ട് സെഡാന്‍ ആണ് അമേസ്. ക്രൂയിസ് കണ്‍ട്രോള്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഈ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. അമേസില്‍ 5 സ്പീഡ് മാനുവലിനൊപ്പം സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനും ലഭ്യമാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സിവിടി ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുന്ന കാറാണ് അമേസ്. അമേസിന്റെ വില ആരംഭിക്കുന്നത് 8.09 ലക്ഷം രൂപ മുതലാണ്. ടോപ്‌സ്‌പെക് വേരിയന്റിന് 11.20 ലക്ഷം രൂപയാണ് വില.

നിസാന്‍ മാഗ്‌നൈറ്റ്: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന രണ്ട് എസ്‌യുവികളില്‍ ഒന്നാണ് മാഗ്‌നൈറ്റ്. ഇത് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണ്. മാഗ്‌നൈറ്റിന്റെ ടോപ്പ് വേരിയന്റുകളില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്. ഇതില്‍ അസെന്റ ടര്‍ബോ സിവിടി വേരിയന്റ് 10 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ ലഭിക്കുന്നു. മാഗ്‌നൈറ്റിന്റെ ഇന്ത്യയിലെ വില 6.14 ലക്ഷം മുതല്‍ 11.92 ലക്ഷം രൂപ വരെ പോകുന്നു.
റെനോ കൈഗര്‍: നിസാന്‍ മാഗ്‌നൈറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി നിര്‍മ്മിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് റെനോ കൈഗര്‍ പണികഴിപ്പിക്കുന്നത്. അതിനാല്‍ മാഗ്‌നൈറ്റിനെപ്പോലെ കൈഗറും സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ലഭ്യമാണ്. കൈഗറിന്റെയും മാഗ്‌നൈറ്റിന്റെയും സിവിടി വേരിയന്റുകളുടെ വിലയും ഏകദേശം തുല്യമാണ്. റെനോ കൈഗറിന്റെ വില 6.15 ലക്ഷം രൂപയില്‍ തുടങ്ങി 11.23 ലക്ഷം രൂപ വരെ ഉയരുന്നു.

ഹ്യുണ്ടായി i20: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളില്‍ ഒന്നാണ് ഹ്യുണ്ടായി i20. ഈ മോഡലില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (iVT) എന്ന പേരില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ നല്‍കുന്നു. മുകളില്‍ സൂചിപ്പിച്ച കാറുകളെ അപേക്ഷിച്ച് അല്‍പ്പം ചെലവേറുമെങ്കിലും i20 പ്രീമിയം ഹാച്ചില്‍ iVT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ 8.89 ലക്ഷം രൂപ മുതല്‍ ലഭ്യമാണ്. കാറിന്റെ വില തുടങ്ങുന്നത് 7.51 ലക്ഷം രൂപ മുതലാണ്.
മാനുവലിന് പകരം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുന്ന കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന സിവിടി കാറുകളില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാം. സിവിടി കൂടാതെ ഇന്ത്യയില്‍ വളരെ സാധാരണമായി കാണപ്പെടുന്ന ട്രാന്‍സ്മിഷന്‍ ആണ് എഎംടി (ഓട്ടോമേറ്റഡ്-മാനുവല്‍ ഗിയര്‍ബോക്‌സ്). ഇവ സിവിടി കാറുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഓട്ടോമാറ്റിക് കാറുകളില്‍ ഭൂരിഭാഗവും എഎംടി സജ്ജീകരിച്ച് വരുന്നവയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








