10 ലക്ഷത്തിന് കിട്ടുന്ന 'കുട്ടി' ഡീസൽ കാറുകൾ! കാശ് എടുത്ത് വണ്ടി വിട്ടോ ഷോറൂമിലേക്ക്

എത്രയൊക്കെ ഇലക്ട്രിക്കും,ഹൈബ്രിഡും ഒക്കെ വന്നുവെന്ന് പറഞ്ഞാലും ഡീസൽ വാഹനങ്ങളോടുളള താൽപ്പര്യം ആർക്കും ഒരിക്കലും കുറയില്ല എന്ന് ഉറപ്പാണ്. കാരണം ഡീസൽ വാഹനങ്ങളുടെ ഡിമാൻ്റ് തന്നെ അതിനുള്ള തെളിവാണല്ലോ. എന്നാൽ ഡീസൽ എഞ്ചിനുകളുടെ നിർമാണം അൽപ്പം ചിലവേറിയതായത് കൊണ്ട് തന്നെ പല ബ്രാൻഡുകളും തങ്ങളുടെ ഡീസൽ എഞ്ചിൻ നിർമാണ് നിർത്തിയിരുന്നു. അതിൽ പ്രധാനികളാണ് മാരുതി സുസുക്കിയും ഹോണ്ടയും ഫോക്സ്‌വാഗണും സ്കോഡയുമൊക്കെ. അത് കൊണ്ട് തന്നെ രാജ്യത്ത് ഡീസൽ എഞ്ചിൻ മോഡലുകൾ വിൽക്കുന്നത് ഇപ്പോൾ വിരലിൽ എണ്ണാനും മാത്രം ബ്രാൻഡുകൾ മാത്രമേയുളളു. 10 ലക്ഷത്തിൽ താഴെ ലഭിക്കുന്ന കുറച്ച് ഡീസൽ കാറുകളെ പരിചയപ്പെട്ടാലോ.

നിലവിൽ ഡീസൽ മോഡലുകളിൽ പ്രധാനിയായി നിൽക്കുന്ന ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. ടാറ്റയുടെ ലൈനപ്പിലെ വിൽപ്പനയിൽ എന്നും മുന്നിൽ തന്നെ നിൽക്കുന്ന മോഡാണ് നെക്സോൺ.സ്മാർട്ട് പ്ലസ് എന്ന ഡീസൽ ബേസ് വേരിയൻ്റിന് 9.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണുള്ളത്. 83 bhp പവറിൽ 260 Nm torque നൽകുന്ന ഇത് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി വാങ്ങാം.

best diesel cars under 10 lakh

ലിസ്റ്റിൽ അടുത്തത് ഇന്ത്യൻ ബ്രാൻഡായ മഹീന്ദ്രയാണ്. മഹീന്ദ്രയുടെ സബ് കോംപാക്ട് എസ്‌യുവി സെഗ്മൻ്റിൽ മത്സരിക്കുന്ന xuv 3xo ആണ്. MX1, MX2, MX2 പ്രോ, MX3, MX3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയന്റുകളിലായാണ് മഹീന്ദ്ര XUV 3XO വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടുകൂടി എസ്‌യുവി ലഭിക്കുന്നുണ്ട്. 9.99 ലക്ഷം രൂപയിലാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

115 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്. മഹീന്ദ്രയുടെ ലൈനപ്പിൽ വിൽപ്പനയുടെ കാര്യത്തിൽ മുന്നിൽ തന്നെയുണ്ട് ഈ മോഡലും.

best diesel cars under 10 lakh

കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസിൻ്റെ ലൈനപ്പിൽ ഏറ്റവും മികച്ചതും അത് പോലെ തന്നെ 10 ലക്ഷം രൂപയ്ക്ക് താഴെ ലഭിക്കുന്ന മോഡലാണ് ബ്രാൻഡിൻ്റെ എൻട്രി ലെവൽ മോഡലെന്ന് വിശേഷിപ്പിക്കാമെങ്കിലും സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്മെൻ്റിലെ രാജാവായി വിലസുന്ന സോനറ്റ്.അക്ഷരാർത്ഥത്തിൽ കുട്ടി ഡീസലെന്ന് തന്നെ അഭിസംബോധന ചെയ്യേണ്ട മുതലാണ് ഇത്.

116 bhp പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സോനറ്റിലുളളത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, iMT അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിൽ വാങ്ങാൻ സാധിക്കുന്നതാണ്. ലിറ്ററിന് 18.4 മുതല്‍ 24.1 കിലോമീറ്റര്‍ വരെയാണ് സോനെറ്റിന്റെ മൈലേജ്.

best diesel cars under 10 lakh

ടാറ്റയുടെ ഒരു മോഡൽ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണ് മറ്റാരുമല്ല, ഹാച്ച്ബാക്കുകളിൽ ഡീസൽ മോഡലിന് എതിരാളികളേക്കാൾ മികച്ച മോഡലായി മാറിയ ആൾട്രോസ്. പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസൽ മോഡലുകൾക്ക് 8.99 ലക്ഷം മുതൽ 11.29 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ ആൾട്രോസ് തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷൻ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡിസിഎ എന്നിവയുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. മാരുതി സുസുക്കി ബലേനോയും ഹ്യുണ്ടായിi20-യുമായിട്ടാണ് ആൾട്രോസ് മത്സരിക്കുന്നത്. അത് കൊണ്ട് ആൾട്രോസിൻ്റെ എതിരാളികളുടെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന കാര്യം ഉറപ്പാണ്. നിങ്ങൾക്ക് വാഹനം സംബന്ധമായി എന്ത് സംശയമുണ്ടെങ്കിലും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 10, 2025, 10:00 [IST]
English summary
Best diesel engine cars under 10 lakh mahindra to kia details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X