7 സീറ്ററുകളിലെ രണ്ട് കിടിലൻ ഓപ്ഷൻ; എർട്ടിഗയും ക്ലാവിസും തമ്മിലൊരു മാറ്റുരയ്ക്കൽ
അംഗസംഖ്യ കൂടുതലുളള കുടുംബങ്ങളിലെല്ലാം തന്നെ ഒരു 7 സീറ്റർ നിർബന്ധമായിരിക്കും. എന്നാൽ ഏത് വാഹനം വാങ്ങുമെന്ന് ആശയക്കുഴപ്പം പലർക്കും ഉണ്ടാവാം. നിലവിൽ ഇപ്പോൾ മുന്നിൽ തന്നെ നിൽക്കുന്നത് മാരുതി സുസുക്കി എർട്ടിഗയും കിയ കാരൻസ് ക്ലാവിസുമാണ്. ഇന്നോവ് ക്രിസ്റ്റയൊക്കെ അൽപ്പം പണം കൂടുതൽ മുടക്കേണമല്ലോ, എന്നാൽ ബജറ്റ് ഫ്രണ്ട്ലി എംപിവികൾ തിരയുന്നവർക്ക് പറ്റിയ രണ്ട് മോഡലുകളാണ് ഇവ രണ്ടും. എന്നാലും ഇവ തമ്മിലുള്ള വ്യത്യാസങ്ങളും അത് പോലെ തന്നെ എന്തൊക്കെ ഫീച്ചറുകളാണ് ലഭിക്കുന്നതെന്നും വിശദമായി അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ടാകുമല്ലോ. വേരിയൻ്റുകൾ, ടെക്നോളജികൾ അങ്ങനെ എല്ലാം ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ.
കിയ കാരൻസ് ക്ലാവിസ് മോഡലിൻ്റെ ഗുണഗണങ്ങളിലേക്ക് നോക്കിയാൽ പ്രധാന ഗുണങ്ങളായി എടുത്തു പറയേണ്ടത് പ്രീമിയം ലക്ഷ്വറി ലുക്ക്, കിടിലൻ ഫീച്ചറുകളായ സൺറൂഫ്,അഡാസ്, ESC, 6 എയർബാഗ്,എന്നിവയൊക്കെയാണ് കിയ കാരൻസ് ക്ലാവിസിൻ്റെ ഹൈ-ടെക് സവിശേഷതകൾ ആയി എടുത്തു പറയേണ്ടത്. പവറിൻ്റേയും പെർഫോമൻസിൻ്റേയും കാര്യത്തിൽ ടർബോ പെട്രോൾ, ഡീസൽ, EV എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 6 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനുകളിൽ കിയ കാരൻസ് ക്ലാവിസ് വാങ്ങാൻ സാധിക്കും.

ബജറ്റ് ഫ്രണ്ട്ലി എംപിവി നോക്കുന്നവരുടെ പ്രധാന ഓപ്ഷനാണ് മാരുതി സുസുക്കി എർട്ടിഗ. പവർട്രെയിനുകൾ നോക്കിയാൽ പെട്രേആളിലും സിഎൻജിയിലുമാണ് ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല എന്നതാണ് പ്രത്യേകത. മാരുതിയുടെ എറ്റവും മികച്ച കാര്യമായി പറയുന്നത് രാജ്യത്ത് വ്യാപകമായ സർവീസ് നെറ്റ്‌വർക്കാണ്.കുറഞ്ഞ മെയിൻ്റെനൻസ് ചിലവ് ആണ് ഇതിൻ്റെ ഹൈലൈ്റ്റ് എന്ന് വേണമെങ്കിൽ പറയാം.
6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിൽ സ്വന്തമാക്കാനാവും. പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണം.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് അകത്തളത്തിലെ പ്രധാന ആകർഷണം. നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം കാരെൻസ് ക്ലാവിസിലുണ്ട്.
എർട്ടിഗയിലേക്ക് വന്നാൽ LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാം. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം. എര്‍ട്ടിഗയെ ആകര്‍ഷകമാക്കാന്‍ നിരവധി ഫീച്ചറുകള്‍ ഇതില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

ഈ എംപിവിയില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. അതായത് ചെറിയ കുടുംബങ്ങള്‍ ആണെങ്കില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വരെ സുഖമായി കയാറാം. വിശാലമായ ഇരിപ്പിടങ്ങള്‍ കൂടാതെ ഉദാരമായ ലഗേജ് സ്്‌പെയ്‌സും ഇത് നല്‍കുന്നു. 209 ലിറ്ററാണ് ഇതിന്റെ ബൂട്ട് സപെയ്‌സ്. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ അത് 550 ലിറ്ററായി ഉയര്‍ത്താം. യാത്രക്കാര്‍ക്കൊപ്പം ധാരാളം ലഗേജും കൊണ്ടുപോകേണ്ട കുടുംബങ്ങള്‍ക്ക് ഇത് സൗകര്യപ്രദമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








