ഈ കാറുകളിൽ കയറിയാൽ പിന്നെ ഇറങ്ങാനേ തോന്നൂല്ല! അമ്മാതിരി ഇൻ്റീരിയർ അല്ലേ കൊടുത്തേക്കുന്നേ
ഒരു പുതിയ വാഹനം കണ്ടാൽ ആദ്യം നോൽക്കുന്നത് വാഹനത്തിൻ്റെ അകത്തേക്ക് ആയിരിക്കും അല്ലേ, അതേ കാറിൻ്റെ ഇൻ്റീരിയർ എങ്ങനെയുണ്ടെന്ന് ആണ് ആദ്യം അറിയേണ്ടത്. എക്സ്റ്റീരിയർ എത്ര അടിപൊളിയായാലും ഇൻ്റീരിയർ സുഖമില്ലെങ്കിലും ആളുകൾക്ക് മനസ് മടുത്ത് പോകും. കാശ് എണ്ണി കൊടുത്ത് വാഹനം വാങ്ങുമ്പോൾ അകത്ത് ഇരുന്ന് യാത്ര ചെയ്യാൻ സുഖമില്ലെങ്കിൽ എന്തു ചെയ്യും. 20 ലക്ഷത്തിൽ താഴെ നിങ്ങളുടെ മനസ് മയക്കുന്ന ഇൻ്റീരിയർ ലഭിക്കുന്ന കുറച്ച് വാഹനങ്ങളെ പരിചയപ്പെട്ടാലോ. ലിസ്റ്റിൽ നിങ്ങളുടെ വാഹനമുണ്ടോ എന്ന് കൂടി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ആദ്യം എംജിയിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ ഹെക്ടർ എന്ന മോഡലിൻ്റെ ഇൻ്റീരിയറിന് നിറയെ ആരാധകരുണ്ട്.രാജ്യത്തെ ഏറ്റവും വലിയ പോര്‍ട്രെയിറ്റ് സംവിധാനമുള്ള എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 75-ലധികം ഇന്‍-കാര്‍ കണക്റ്റിവിറ്റിയുള്ള ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യ, പ്രീമിയം അപ്‌ഹോൾസ്റ്ററി, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS ഫീച്ചര്‍ തുടങ്ങിയ ചില മോഡേൺ ഫീച്ചറുകൾ കൊണ്ട് എംജി ഹെക്ടർ സമ്പന്നമാണ് എന്നതാണ് പ്രത്യേകത.

ഹെക്‌ടർ എസ്‌യുവിക്ക് 13.99 ലക്ഷം രൂപ മുതൽ 22.89 രൂപ വരെയാണ് എക്സ്ഷോറൂം വില.1.5 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ഹെക്‌ടർ വിപണനത്തിന് എത്തുന്നത്. എംജി ഹെക്‌ടറിലെ ടർബോ പെട്രോൾ എഞ്ചിൻ 142 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.ഹെക്‌ടറിലെ ഡീസൽ എഞ്ചിന് 168 bhp പവറിൽ പരമാവധി 350 Nm torque വരെയാണ് നൽകുന്നത്.
മാരുതി സുസുക്കിയിലേക്ക് വന്നാൽ എന്തിനു പോന്ന ഗ്രാൻഡ് വിറ്റാരയിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാനേ തോന്നില്ല. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ വില 11.42 ലക്ഷം രൂപ എക്‌സ്‌ഷോറൂം മുതലാണ് ആരംഭിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഗ്രാൻഡ് വിറ്റാര ഇപ്പോൾ എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്.

8-വേ ഡ്രൈവർ പവേർഡ് സീറ്റ്, 6AT വേരിയൻ്റുകൾക്ക് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, PM 2.5 ഡിസ്പ്ലേ ഉള്ള ഓട്ടോ പ്യൂരിഫൈ, പുതിയ എൽഇഡി ക്യാബിൻ ലാമ്പുകൾ, റിയർ ഡോർ സൺഷെയ്ഡുകൾ എന്നീ ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവിയോടൊപ്പം കമ്പനി നൽകുന്നുണ്ട്. പണ്ട് ബേസ് മോഡൽ മാത്രം കൊടുത്തിരുന്ന പഴയ മാരുതി അല്ല ഇപ്പോൾ, ജനമനസറിഞ്ഞ് ആവശ്യത്തിന് അപ്ഡേറ്റുകൾ നൽകുന്നുണ്ട് ബ്രാൻഡ് ഇപ്പോൾ.
മറ്റൊരു ഇന്ത്യൻ ബ്രാൻഡും ഇപ്പോൾ അങ്ങനെ തന്നെയാണ് കേട്ടോ. എതിരാളികൾ തങ്ങളേക്കാൾ ശക്തരാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് അടവ് മാറ്റി ചവിട്ടിയ ടാറ്റയുടെ കാര്യമാണ പറഞ്ഞ് വരുന്നത്. ടാറ്റയുടെ കിടിലൻ എസ്‌യുവിയായ ഹാരിയറിലെ ഇൻ്റീരിയർ കിടിലോൽകിടിലമാണെന്ന് നിരവധി ഉപഭോക്താക്കൾ അറിയിച്ചിരുന്നു. ഒരു വിദേശ കാറുകളിലേക്ക് കയറുന്ന ഫീലാണ് ഇപ്പോൾ ടാറ്റയുടെ വാഹനങ്ങളിൽ കയറുമ്പോൾ അനുഭവിക്കാൻ സാധിക്കുന്നത്.

ഇനി ഹാരിയറിൻ്റെ കാര്യത്തിലേക്ക് വന്നാൽ ടാറ്റ ഹാരിയറിന്റെ ഇന്റീരിയർ, പ്രത്യേകിച്ച് കാർബൺ നോയർ തീം ലെതർ സീറ്റുകളുമായി സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡും ലഭിക്കുന്നുണ്ട്. വോയ്‌സ് അസിസ്റ്റഡ് ഓപ്പറേഷനോടുകൂടിയ പനോരമിക് സൺറൂഫ് ക്യാബിൽ ലൈറ്റ് തെളിയിക്കുന്നതിനും നന്നായി വായുസഞ്ചാരമുള്ളതാക്കുകയും ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








