ടാറ്റ മുതൽ അശോക് ലെയ്‌ലാൻഡ് വരെയുണ്ട്; രാജ്യത്തെ ലൈറ്റ് കൊമേഴ്ഷ്യൽ വാഹനങ്ങളെ അറിഞ്ഞു വച്ചോ

ഒരു ബിസിനസ് ആരംഭിക്കുമ്പോൾ വാഹനം വാങ്ങേണ്ട ആവശ്യം എന്താണെങ്കിലും വരുമല്ലോ. അങ്ങനെ ഒരു ചെറുകിട കച്ചവടം ആരംഭിക്കുമ്പോൾ വാങ്ങാൻ വിപണിയിൽ ഏതൊക്കെ ലൈറ്റ് കൊമേഴ്ഷ്യൽ വാഹനങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. എല്ലാവർക്കും ചില ബ്രാൻഡുകൾ മാത്രമേ പരിചയമുളളു. ടാറ്റ മുതൽ അശോക് ലെയ്‌ലാൻഡ് വരെ ലൈറ്റ് കൊമേഴ്ഷ്യൽ വാഹനങ്ങൾ വിൽക്കുന്നുണ്ട്. കച്ചവടത്തിൻ്റെ സ്വഭാവമനുസരിച്ചാണ് ഏത് തരം വാഹനങ്ങൾ വാങ്ങുന്നാണ് ഉചിതമെന്ന് മനസിലാക്കാൻ സാധിക്കു. വാഹനങ്ങളെ പരിചയപ്പെടുന്നതിനൊപ്പം തന്നെ ചെറിയ ബിസിനസുകൾക്ക് LCV തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി പറഞ്ഞു തരുന്നുണ്ട്.

ഒരു ലൈറ്റ് കൊമേഴ്ഷ്യൽ വാഹനം വാങ്ങുമ്പോൾ വാഹനത്തിൻ്റെ പേലോഡ് കപ്പാസിറ്റിയിൽ ശ്രദ്ധിക്കണം. കമ്പനി പറയുന്നതിനേക്കാൾ അധിക ലോഡ് വാഹനത്തിന് ദോഷകരമാണ് എന്നത് മാത്രമല്ല നിയമ പ്രശ്നങ്ങൾ ഉണ്ടാക്കുകയും വാഹനത്തിൻ്റെ ഇന്ധന ചെലവ് കൂട്ടുകയും ചെയ്യും. നിങ്ങളുടെ സാധാരണ ലോഡിനൊപ്പം ഒരു സേഫ് മാർജിൻ കണക്കാക്കി വേണം വാഹനത്തിൽ ലോഡ് നിറയ്ക്കാൻ.

best light commercial vehicles

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വച്ചാൽ നിങ്ങളുടെ ഉപയോഗവും അത് പോലെ തന്നെ സ്ഥലവും അനുസരിച്ച് ഏത് ഇന്ധനമാണ് വേണ്ടതെന്നും തീരുമാനിക്കണം. നഗരത്തിലെ യാത്രകൾക്കും കച്ചവടത്തിനും പ്രവർത്തനത്തിനും ദൈനംദിന ഉപയോഗത്തിനും മൈലേജ് വളരെ ആവശ്യമാണ്. മഹീന്ദ്രയുടെ ജീറ്റോ പ്ലസ് എന്ന മോഡലിന് 650 സിസി എഞ്ചിനാണ് ലഭിക്കുന്നത്. 750 കിലോയാണ് വാഹനത്തിൻ്റെ പേലോഡ് കപ്പാസിറ്റി വരുന്നത്.

അടുത്തത് ലിസ്റ്റിലുളളത് ടാറ്റ എയ്സ് ഗോൾഡ് എന്ന മോഡലാണ്. ഡീസൽ വേരിയന്റായ എയ്‌സ് ഗോൾഡ്+ വെറും 5.52 ലക്ഷം എക്‌സ്-ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനൊപ്പം തന്നെ സെഗ്മെൻ്റിലെ ഏറ്റവും കുറഞ്ഞ ചെലവ് ഉറപ്പാക്കുന്ന തരത്തിലാണ് എയ്സ് ഗോൾഡ്+ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

900 കിലോഗ്രാം പേലോഡ് ശേഷിയും ഒന്നിലധികം ലോഡ് ഡെക്ക് കോൺഫിഗറേഷനുകളും ഉള്ളതിനാൽ, വൈവിധ്യമാർന്ന കാർഗോ ആവശ്യങ്ങൾക്ക് വൈവിധ്യവും കാര്യക്ഷമതയും ഉടമസ്ഥന് ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ടാറ്റ മോട്ടോഴ്‌സിന്റെ ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് പോർട്ട്‌ഫോളിയോ നോക്കിയാൽ എയ്സ് പ്രോ, എയ്സ്, ഇൻട്ര, യോദ്ധ എന്നിവയെല്ലാം 750 കിലോഗ്രാം മുതൽ 2 ടൺ വരെ ഭാരം വഹിക്കാൻ സാധിക്കുന്നവയാണ്.

ലിസ്റ്റിലെ അടുത്ത മോഡൽ എന്നത് അശോക് ലെയ്‌ലാൻഡിൻ്റെ ഏറ്റവും കുഞ്ഞൻ വാണിജ്യവാഹനമെന്ന് വിശേഷിക്കാൻ സാധിക്കുന്ന സാത്തിയാണ്. സാത്തി 45 bhp പരമാവധി പവറും 110 nm ടോർക്ക് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് 3 സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് ലഭ്യമാക്കുന്നത്. അത് കൊണ്ട് തന്നെ 1120 കിലോഗ്രാം പേലോഡ് ശേഷി, മികച്ച മൈലേജ് എന്നിവയെല്ലാം സാധ്യമാകുന്നുണ്ട്.

ദോസ്തിൽ നിന്ന് കടമെടുത്തിട്ടുണ്ടെന്ന് ഒറ്റക്കാഴ്ച്ചയിൽ തന്നെ മനസിലാക്കാൻ സാധിക്കും. ഒരു ബോൾഡ് ലഭിക്കുന്നത് കൊണ്ട് തന്നെ എതിരാളികളായ മഹീന്ദ്ര സുപ്രോ പ്രോഫിറ്റ് ട്രക്ക് മാക്സി, മഹീന്ദ്ര സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ, ടാറ്റ ഇൻട്ര V10 തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഇപ്പോഴുളള ഡീസൽ വാഹനങ്ങളിൽ ഉളള ആഡ്ബ്ലു സംവിധാനം എൽഎൻടി സാങ്കേതികവിദ്യ സാത്തിയിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

6.50 ലക്ഷം രൂപയാണ് അശോക് ലെയ്‌ലാൻഡ് സാത്തിയുടെ എക്സ്ഷോറൂം വില. വാണിജ്യ വാഹനമാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തിലും ഒരു ശ്രദ്ധ കമ്പനി നൽകിയിട്ടുണ്ട്. അതിൻ്റെ തെളിവാണ് വാഹനത്തിന് പിൻ പാർക്കിംഗ് സെൻസറുകൾ നൽകിയിരിക്കുന്നത്. ഇനി നിങ്ങൾക്ക് മറ്റേതെങ്കിലും കൊമേഴ്ഷ്യൽ വാഹനങ്ങളുടെ വിവരങ്ങൾ അറിയണമെങ്കിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 24, 2025, 16:02 [IST]
English summary
Best light commercial vehicles for small businesses tata ace to ashok leyland dost
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X