33.73 Km മൈലേജും അന്യായ യാത്രാസുഖവും... 10 ലക്ഷം ബജറ്റില്‍ വാങ്ങാവുന്ന 4 സെഡാനുകള്‍

നിലവില്‍ കാര്‍ വിപണിയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് (എസ്‌യുവി) ഡിമാന്‍ഡ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ബോഡിടൈപ്പാണ് എസ്‌യുവികള്‍. നിലവില്‍ ട്രെന്‍ഡ് എസ്യുവികള്‍ക്ക് അനുകൂലമാണെങ്കിലും സെഡാന്‍ കാറുകള്‍ക്ക് അതിന്റേതായ ഒരു സ്ഥാനമുണ്ടെന്ന കാര്യം ആരും തള്ളിക്കളയില്ല. താഴ്ന്ന സീറ്റിംഗ് പൊസിഷന്‍ സ്‌പോര്‍ട്‌സ് കാര്‍ ഓടിക്കുന്നതിന് സമാനമായ അനുഭവം സമ്മാനിക്കുമെങ്കിലും കൂടുതല്‍ സ്‌പെയ്‌സും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതിനാലാണ് എസ്‌യുവികള്‍ക്ക് മുന്നില്‍ സെഡാനുകള്‍ സൈഡ് ആയത്. എന്നാല്‍ 2025 ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ഒരു സെഡാന്‍ ആയിരുന്നു.

ഹ്യുണ്ടായി ക്രെറ്റയടക്കമുള്ള ജനപ്രിയ എസ്‌യുവികളെയും ഹാച്ച്ബാക്കുകളെയും പിന്തള്ളി മാരുതി സുസുക്കി ഡിസയര്‍ കോംപാക്ട് സെഡാന്‍ ആണ് പോയ മാസം രാജ്യത്തെ ബെസ്റ്റ് സെല്ലര്‍. പണ്ട് കാലത്ത് വിവിധ സബ് സെഗ്‌മെന്റുകളിലായി നിരവധി സെഡാനുകള്‍ രാജ്യത്ത് വില്‍പ്പനക്കെത്തിയിരുന്നു. അവയില്‍ പലതും കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്. ഡിമാന്‍ഡ് കുറഞ്ഞത് കാരണം 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള നാല് സെഡാന്‍ മോഡലുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ളത്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

maruti suzuki dzire

മാരുതി സുസുക്കി ഡിസയര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ മോഡലുകളിലൊന്നാണ് ഡിസയര്‍. പ്രതിമാസം ഏകദേശം 10,000 യൂണിറ്റുകള്‍ക്ക് മുകളിലാണ് ഇതിന്റെ വില്‍പ്പന. ഡിസയറിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.71 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. അതേസമയം ഡിസയര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 33.73 കിലോമീറ്ററാണ്. ഡിസയറിന്റെ വില 6.84 ലക്ഷം രൂപയില്‍ തുടങ്ങി 10.19 ലക്ഷം രൂപ വരെ പോകുന്നു.

ഹോണ്ട അമേസ്: ജാപ്പനീസ് കമ്പനി പുറത്തിറക്കുന്ന സബ് കോംപാക്ട് സെഡാനാണ് അമേസ്. ഹോണ്ട സിറ്റിയുടെ താഴെയാണ് അമേസ് സ്ഥാനം പിടിക്കുന്നത്. ഹോണ്ട സിറ്റിക്ക് 10 ലക്ഷം രൂപയ്ക്ക് മുകളില്‍ മുടക്കേണ്ടി വരുമ്പോള്‍ 8.10 ലക്ഷം മുതല്‍ 11.20 ലക്ഷം രൂപ വരെയാണ് അമസിന്റെ വില പോകുന്നത്. അമേസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 18.65 കിലോമീറ്റര്‍ മുതല്‍ 19.46 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

hyundai aura

ഹ്യുണ്ടായി ഓറ: മാരുതി സുസുക്കി ഡിസയര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന കോംപാക്ട് സെഡാന്‍ മോഡലാണ് ഹ്യുണ്ടായി ഓറ. സ്‌റ്റൈലിഷ് ഡിസൈനോടെ പെട്രോള്‍, ഡീസല്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 17 കിലോമീറ്ററും സിഎന്‍ജി പതിപ്പിന് 22 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. നിലവില്‍ 6.54 ലക്ഷം മുതല്‍ 9.11 ലക്ഷം രൂപ വരെയാണ് ഓറയുടെ വില.

ടാറ്റ ടിഗോര്‍: ബ്രാൻഡിന്റെ കുറഞ്ഞ വിലയിലുള്ള സെഡാൻ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ വിൽപ്പനക്കെത്തുന്നു. ഐസിഇ ടിഗോറിന്റെ വില 6 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെയാണ്. വില കുറവാണെങ്കിലും എതിരാളികളെ അപേക്ഷിച്ച് ടിഗോറിന് വില്‍പ്പന കുറവാണ്. മികച്ച ബോഡി നിലവാരവും യാത്രാ സുഖവും ടിഗോറിന്റെ പ്രത്യേകതയാണ്. സെഡാനിന്റെ പെട്രോള്‍ വേരിയന്റ് ലിറ്ററിന് 19.28 കിലോമീറ്ററും സിഎന്‍ജി പതിപ്പ് കിലോയ്ക്ക് 26.49 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.

tata tigor icng

പലപ്പോഴും അപ്‌ഡേറ്റുകളുടെ അഭാവമാണ് സെഡാനുകൾക്ക് വിനയാകുന്നത്. ഇക്കൂട്ടത്തില്‍ തന്നെ ഡിസയറും അമേസും കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റിന് പാത്രമായിരുന്നു. മറ്റ് രണ്ട് മോഡലുകള്‍ക്ക് കൂടി അനിവാര്യമായ അപ്‌ഡേറ്റ് സമ്മാനിച്ചാല്‍ അത് സെഡാന്‍ സെഗ്‌മെന്റിന് പുതുഊര്‍ജ്ജം സമ്മാനിക്കും. ഈ ഓണക്കാലത്ത് 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഒരു സെഡാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ മോഡലുകള്‍ പരിഗണിക്കാവുന്നതാണ്. ഇവിടെ പറഞ്ഞ വിലകള്‍ എക്‌സ്‌ഷോറൂം ആണെന്ന് ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Friday, August 8, 2025, 15:34 [IST]
English summary
Best sedans under rs 10 lakh budget in india 2025 august from maruti suzuki dzire to tata tigor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X