ഹാച്ച്ബാക്കിന്റെ ബജറ്റില്‍ എസ്‌യുവി! ₹10 ലക്ഷത്തില്‍ താഴെ വിലയില്‍ ഇത്രയും മോഡലുകള്‍ ഉണ്ടായിരുന്നോ

ഇന്ത്യയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) വാങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ച് വരികയാണ്. മുന്‍കാലങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ഹാച്ച്ബാക്കുകളോടും സെഡാനുകളോടുമായിരുന്നു പ്രിയമെങ്കില്‍ ഇന്ന് രാജ്യത്ത് വില്‍ക്കപ്പെടുന്ന കാറുകളില്‍ 50 ശതമാനത്തോളം എസ്‌യുവികളാണ്. കാരണം ഇന്നത്തെ ഉപഭോക്താക്കള്‍ ചെറു കാറുകളേക്കാള്‍ മികച്ച ബില്‍റ്റ് ക്വാളിറ്റിയും വിശാലമായ ക്യാബിനും മോഡേണ്‍ ഫീച്ചറുകളുമുള്ള കാറുകളോടാണ് കമ്പം. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡ് കോംപാക്ട് എസ്‌യുവികള്‍ക്കാണ്. ഹാച്ച്ബാക്കിന്റെയോ സെഡാന്റെയോ ഫീച്ചറുകള്‍, ഉയര്‍ന്ന ഡ്രൈവിംഗ് പൊസിഷന്‍, ഗ്രൗണ്ട് ക്ലിയറന്‍സ്, പരമ്പരാഗത എസ്‌യുവിയുടെ പരുക്കന്‍ സ്‌റ്റൈലിംഗ് എന്നിവയുമായി സംയോജിപ്പിക്കുന്നവയാണ് കോംപാക്ട് എസ്‌യുവികള്‍.

ഇതില്‍ 4 മീറ്ററില്‍ താഴെ് നീളമുള്ള സബ് 4 മീറ്റര്‍ എസ്‌യുവികള്‍ക്ക് കുറഞ്ഞ ജിഎസ്ടിയും എക്‌സൈസ് തീരുവയും മതി എന്നതിനാല്‍ ഈ വിഭാഗം ഇന്ത്യയില്‍ ജനപ്രിയമാണ്. എസ്‌യുവിസ്‌റ്റൈലിംഗും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നതിനൊപ്പം അവ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്നു. ഓണക്കാലമായതിനാല്‍ പലരും പുതിയ കാറുകള്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടാകും. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചില മികച്ച സബ് 4-മീറ്റര്‍ എസ്‌യുവികള്‍ പരിചയപ്പെടാം.

tata nexon

ടാറ്റ നെക്സോണ്‍: ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സബ് കോംപാക്ട് എസ്‌യുവിയാണ് നെക്സോണ്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നെക്സോണ്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ നെക്‌സോണ്‍ ലഭ്യമാണ്. മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളും സേഫ്റ്റിയുമെല്ലാം കാരണം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍. നെക്‌സോണിന്റെ പ്രാരംഭ വില 8 ലക്ഷം രൂപയാണ്.

മഹീന്ദ്ര XUV 3XO: മുമ്പ് വില്‍പ്പനയിലിരുന്ന മഹീന്ദ്ര XUV300-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് XUV 3XO എന്ന പേരില്‍ അടിമുടി മാറ്റങ്ങളോടെ പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഡലിന് മുന്‍ഗാമിയേക്കാള്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗും ലഭിച്ച ഈ എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 7.99 ലക്ഷം രൂപ മുതലാണ് ഈ മോഡലിന്റെ വില തുടങ്ങുന്നത്.

maruti suzuki brezza

മാരുതി സുസുക്കി ബ്രെസ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് ബ്രെസ. മികച്ച പെര്‍ഫോമന്‍സ്, മൈലേജ്, ഈട് എന്നിവയുടെ കാര്യത്തില്‍ പേരുകേട്ട മോഡലാണ് ബ്രെസ. മികച്ച വില്‍പ്പനയുണ്ടായിരുന്ന വിറ്റാര ബ്രെസയുടെ പിന്‍ഗാമിയായി 2022-ലാണ് കമ്പനി അപ്ഡേറ്റഡ് ബ്രെസ അവതരിപ്പിച്ചത്. നിലവില്‍ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകള്‍ എസ്‌യുവി ഓഫര്‍ ചെയ്യുന്നു. ഈ മോഡലിന്റെ വില ആരംഭിക്കുന്നത് 8.69 ലക്ഷം രൂപ മുതലാണ്.

ഹ്യുണ്ടായി വെന്യു: നെക്സോണ്‍, ബ്രെസ എന്നിവ പോലെ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ആയ ഹ്യുണ്ടായിയില്‍ നിന്ന് ഒരു എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെന്യു ഒരു നല്ല ചോയ്‌സാണ്. പ്രീമിയം ഫീല്‍, ടെക് റിച്ചായ ക്യാബിന്‍, ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവയ്ക്ക് പേരുകേട്ട മോഡലാണ് വെന്യു. വെന്യുവിന്റെ എക്സ്-ഷോറൂം വില 7.94 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

tata punch

ടാറ്റ പഞ്ച്: മുകളില്‍ പറഞ്ഞ മോഡലുകളേക്കാള്‍ വലിപ്പം കുറഞ്ഞ പഞ്ച് മൈക്രോ എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച മോഡലാണ്. വലിപ്പത്തില്‍ ചെറുതാണെങ്കിലും, ഇന്ത്യയിലെ നിരവധി കോംപാക്റ്റ് എസ്‌യുവികളുമായി പഞ്ച് മത്സരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായ പഞ്ച് പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. നിലവില്‍ 6.19 ലക്ഷം രൂപ പുതലാണ് ഐസിഇ വേരിയന്റുകളുടെ വില തുടങ്ങുന്നത്.

ഈ ഉത്സവ സീസണില്‍ മാരുതി സുസുക്കി ഒരു പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കുന്നുണ്ട്. അരീന ചാനല്‍ വഴി വില്‍ക്കുന്ന മോഡലിന്റെ പ്രാരംഭ വില 10 ലക്ഷത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്നത്. ദീപാവലി സമയത്താകും ഈ കാര്‍ പുറത്തിറങ്ങുക. ജനങ്ങളുടെ പള്‍സ് അറിഞ്ഞ് കളിക്കുന്ന മാരുതി ബ്രെസ കൂടാതെ ഇതേ വിഭാഗത്തില്‍ മറ്റൊരു മോഡല്‍ കൂടി പുറത്തിറക്കുന്നത് ഒന്നും കാണാതെയാകില്ലെല്ലോ.

More from DriveSpark

Article Published On: Saturday, August 16, 2025, 19:31 [IST]
English summary
Best sub compact suvs you can consider under rs 10 lakh budget tata punch to hyundai venue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X