ഇനി ഫൈവ് സ്റ്റാർ സേഫ്റ്റി കിട്ടാൻ ഇച്ചിരി വിഷമിക്കേണ്ടി വരും; ഭാരത് NCAP-ൽ നിർദേശിക്കുന്ന മാറ്റങ്ങൾ

ഇപ്പോൾ പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കുന്നവരെല്ലാം തന്നെ പ്രാധാന്യം നൽകുന്നത് സുരക്ഷയ്ക്കാണല്ലോ. ഫൈവ് സറ്റാർ സേഫ്റ്റിയുള്ള വാഹനങ്ങൾക്ക് വേണ്ടി ഷോറൂമിൽ തിക്കും തിരക്കുമാണ്. ഇന്ത്യയുടെ തന്നെ ക്രാഷ് ടെസ്റ്റായ ഭാരത് എൻക്യാപ് വന്നതിന് ശേഷം നിരവധി വാഹനങ്ങൾ പരീക്ഷിക്കുകയും ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റേറ്റിംഗിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിന് വേണ്ടി നിലവിലുള്ള ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ഭാരത് എൻ‌സി‌എ‌പി) ചട്ടക്കൂടിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ആധുനിക പാസഞ്ചർ വാഹനങ്ങളിൽ വരുന്ന മോഡേണും അതോടൊപ്പം തന്നെ ആക്ടിവും നിഷ്ക്രിയവുമായ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിന് പരമ്പരാഗത ചട്ടക്കൂടുകൾക്കപ്പുറം ബി‌എൻ‌സി‌എ‌പിയെ മാറ്റാൻ ലക്ഷ്യമിടുന്ന ഒരു പുതിയ കരട് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഉയർന്ന സ്റ്റാർ റേറ്റിംഗ് ലഭിക്കുന്നതിനും, അപകടങ്ങൾ തടയാനും, അപകടത്തിന് ശേഷം യാത്രക്കാരെ പിന്തുണയ്ക്കാനും കൂടി സാധിക്കുന്ന രീതിയിൽ വേണം ഇനി കാറുകളുടെ നിർമാണം.

bharat ncap rules

ഒരു വാഹന മോഡലിന്റെ മൊത്തത്തിലുള്ള സുരക്ഷാ റേറ്റിംഗ് അഞ്ച് പ്രധാന പരീക്ഷണങ്ങളിലൂടെയായിരിക്കും തീരുമാനിക്കുക. അതിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിങ്ങ് നൽകാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിംഗ്, അപകടം ഒഴിവാക്കൽ, ക്രാഷ് പ്രൊട്ടക്ഷൻ, ദുർബലമായ റോഡ് ഉപയോക്തൃ സംരക്ഷണം, പോസ്റ്റ്-ക്രാഷ് സേഫ്റ്റി എന്നിവയാണ് നിർദേശിച്ചിരിക്കുന്നത് 5 ലെവലുകൾ.

ഈ വർഷമാദ്യമാണ് ചില മാറ്റങ്ങൾ വരുത്തിയിരുന്നത്. ഡ്രൈവർമാരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ ഇന്റലിജന്റ് വാഹന സവിശേഷതകൾ ADAS-ൽ ഉൾപ്പെടുന്നു. ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവ ഈ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ, ലെവൽ 2 ADAS സാങ്കേതികവിദ്യ നിലവിൽ ലഭ്യമാണ്. എന്നിരുന്നാലും, ഉപയോക്തൃ പ്രതീക്ഷകൾക്കും ഡ്രൈവർ മുൻഗണനകൾക്കും അനുസൃതമായി മാറ്റങ്ങൾ ആവശ്യമാണ്.

bharat ncap rules

വാഹന നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾക്ക് 5-സ്റ്റാർ റേറ്റിംഗ് നേടുന്നതിന് കർശനമായ മാനദണ്ഡങ്ങൾ നേരിടേണ്ടിവരും. ADAS സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയാൽ മാത്രമേ 5-സ്റ്റാർ റേറ്റിംഗ് നേടാനാകൂ എന്നതിലുപരി മുകളിൽ പറഞ്ഞിരിക്കുന്ന പുതിയ 5 നിർദേശങ്ങൾ കൂടി പാലിക്കേണ്ടതായി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ഈ വികസനം ഇന്ത്യൻ കാറുകൾ അന്താരാഷ്ട്രതലത്തിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

ആദ്യമായി ടാറ്റയുടെ കുഞ്ഞനിൽ നിന്ന് തുടങ്ങിയാൽ പഞ്ച് ഇവി എന്നത് ടാറ്റ മോട്ടോർസിൻ്റെ എൻട്രി ലെവൽ മോഡലാണ്. ഭാരത് എൻക്യാപിൽ യാത്രക്കാരുടെ സംരക്ഷണയില്‍ 32-ല്‍ 31.46 പോയിന്റ് നേടി. മാത്രമല്ല കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 45.00 പോയിന്റും നേടാന്‍ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിക്ക് സാധിച്ചു.എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ടാറ്റ പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നുണ്ട്.

bharat ncap rules

ടാറ്റ പഞ്ച് ഇവിയെ കുറിച്ച് പറയുമ്പോള്‍ ബ്രാന്‍ഡിന്റെ ജെന്‍ 2 ഇവി ആര്‍ക്കിടെക്ച്ചര്‍ അല്ലെങ്കില്‍ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിലെ ആദ്യ മോഡലാണ് ഇത്. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളാണ് പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളിലും മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലും വാഹനം വാങ്ങാന്‍ സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 23, 2025, 14:18 [IST]
English summary
Bharat ncap rule changes government proposal explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X