പൂ ചോദിച്ചാൽ പൂക്കാലം നൽകും എംജി; ബ്ലോക്ക്ബസ്റ്റർ എസ്‌യുവി എംജി ആസ്റ്റർ
പുതിയ വാഹനം വിപണിയിലെത്തിയെന്ന് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്, എന്നാൽ നിങ്ങളെ എപ്പോഴെങ്കിലും ഒരു വാഹനം അത്ഭുതപ്പെടുത്തിയിട്ടുണ്ടോ? വാഹന വിപണിയിൽ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും ഏകദേശം ഒരു പോലെയാണല്ലോ എന്ന് തോന്നിയേക്കാം. പക്ഷേ എംജിയുടെ ബ്ലോക്ക്ബസ്റ്റർ എസ്‌യുവിയായ ആസ്റ്റർ കണ്ടാൽ നിങ്ങൾ തീർച്ചയായും അത്ഭുതപ്പെട്ട് പോകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഷൈൻ, സെലക്ട് എന്നീ ട്രിമ്മുകൾ ചേർത്തുകൊണ്ട് എംജി അടുത്തിടെ ആസ്റ്റർ ലൈനപ്പിനെ ഒന്ന് പുതുക്കിയിരുന്നു.എന്തുകൊണ്ടായിരിക്കും എംജി തങ്ങളുടെ ആസ്റ്റർ എന്ന മോഡലിനെ ബ്ലോക്ക്ബസ്റ്റർ എസ്‌യുവി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് നോക്കിയാലോ.
എംജി ആസ്റ്ററിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് തന്നെ 9.99 ലക്ഷം രൂപയിലാണ്. എന്നാൽ വില കൂടിയ പ്രീമിയം കാറുകളിൽ കാണപ്പെടുന്ന ഒട്ടുമിക്ക ഫീച്ചറുകളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഓരോ വേരിയന്റിലും ഒരു വലിയ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, അതിനൊപ്പം നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആസ്വദിക്കുകയും കൃത്യമായ റൂട്ട് കാണിക്കുന്ന മാപ്പുകളും ഈ മികച്ച സ്ക്രീനിൽ നിങ്ങൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.

ആസ്റ്ററിന്റെ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ ജിയോയിൽ പ്രവർത്തിക്കുന്ന വോയ്‌സ് അസിസ്റ്റൻ്റിൻ്റെ സഹായത്തോടെ കാലാവസ്ഥ, ക്രിക്കറ്റ് സ്‌കോറുകൾ, എന്തിനധികം നിങ്ങളുടെ ഇപ്പോഴത്തെ രാശിഫലം പോലും അറിയാൻ സാധിക്കും എന്നതാണ് പ്രത്യേകത.
പുതിയ ഷൈൻ വേരിയൻ്റാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങൾക്ക് ഒരു പനോരമിക് സൺറൂഫ് ലഭിക്കും, അത് വഴി ക്യാബിനിൽ നല്ല വെളിചവും ഉന്മേഷവും ലഭിക്കുന്നതോടെ രാത്രിയിലോ പകലോ നിങ്ങൾക്ക് എപ്പോഴും പ്രത്യേക അനുഭവം നൽകുന്നു. 11.59 ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വിലയിൽ വലിയ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയും പനോരമിക് സൺറൂഫും വാഗ്ദാനം ചെയ്യുന്ന ഒരേയൊരു 1.5 ലിറ്റർ മിഡ്-സൈസ് എസ്‌യുവിയായി എംജി ആസ്റ്റർ മാത്രമാണ്.

ഇതിനെല്ലാം പുറമേ നിങ്ങളൊരു ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ മോഡലിന് വേണ്ടി തിരഞ്ഞു നടക്കുന്നവരാണെങ്കിൽ നിങ്ങളുടെ മനസിൽ ലഡ്ഡു പൊട്ടുന്ന ഒരു കാര്യം കൂടെ പറഞ്ഞു തരാം. 15 ലക്ഷത്തിൽ താഴെ വിലയുള്ള ഒരേയൊരു 1.5 ലിറ്റർ ഓട്ടോമാറ്റിക് എസ്‌യുവി എംജി ആസ്റ്ററിന്റെ ഷാർപ്പ് പ്രോ സിവിടി വേരിയൻ്റാണ്. ഈ വേരിയൻ്റിൽ നിങ്ങൾക്ക് വയർലെസ് ഫോൺ ചാർജിങ്ങ് സംവിധാനം ലഭിക്കുന്നത് യാത്രയ്ക്കിടെ നിങ്ങളുടെ ഫോൺ ചാർജ് ചെയ്യാൻ കേബിളിന് വേണ്ടി അലയേണ്ട.
മറ്റൊരു കിടിലൻ ഫീച്ചർ എന്താണെന്ന് വച്ചാൽ ഹീറ്റഡ് ORVM-കളാണ്. മഴക്കാലത്തും തണുപ്പ് പ്രദേശങ്ങളിലേക്ക് പോകുമ്പോ പലരും നേരിടുന്ന പ്രശ്നമാണ് ഗ്ലാസുകളിലും പ്രത്യേകിച്ച് സൈഡ് മിററുകളിൽ മിസ്റ്റ് പടരുന്നത്. എന്നാൽ ഹീറ്റഡ് സൈഡ് മിററുകൾ വഴി നിങ്ങൾക്ക് വളരെ തെളിഞ്ഞ കാഴ്ച്ച നൽകാൻ സഹായിക്കുന്നു.സെഗ്മെൻ്റ് ഫസ്റ്റ് ഫീച്ചറായിട്ടുളള ഈ സംവിധാനം കണ്ടാൽ എംജിയുടെ എതിരാളികൾ പോലും അത്ഭുതപ്പെടും.
എംജിയുടെ ബ്ലോക്ക്ബസ്റ്റർ എസ്‌യുവിയായ ആസ്റ്ററിൽ നിങ്ങളുടെ ദൈനംദിന ഡ്രൈവ് എളുപ്പമാക്കുന്ന 80-ലധികം കണക്റ്റഡ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന i-SMART 2.0 കണക്റ്റഡ് കാർ സ്യൂട്ട് ലഭിക്കുന്നുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു ഓട്ടോ-ഡിമ്മിംഗ് റിയർ-വ്യൂ മിറർ, ആന്റി-തെഫ്റ്റ് പ്രൊട്ടക്ഷൻ ഉള്ള ഒരു ഡിജിറ്റൽ കീ, ആസ്റ്ററിനെ കൂടുതൽ ഫീച്ചർ ലോഡഡ് കാറാക്കി മാറ്റുന്നുണ്ട്.
ബ്ലോക്ക് ബസ്റ്റർ എസ്‌യുവി എന്ന് പറയുമ്പോൾ സേഫ്റ്റി കൂടി ശക്തമായിരിക്കണമല്ലോ. സുരക്ഷയുടെ കാര്യത്തിൽ ബ്രാൻഡ് ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല എന്ന് മാത്രമല്ല കൂടുതൽ ശ്രദ്ധ നൽകിയിട്ടുമുണ്ട്. യാത്രയിൽ നിങ്ങളുടെ മൂന്നാം കണ്ണായി 14 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) MG ആസ്റ്ററിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതിന് പുറമേ 50+ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളും ലഭിക്കുന്നു.
നിങ്ങളുടെ മനസിൽ ഇതിനോടകം തന്നെ മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, അഥവാ നിങ്ങൾ ഒരു മിഡ്-സൈസ് ഹാച്ച്ബാക്കിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ, ഭാരപ്പെട്ട ലോൺ എടുത്ത് കൂടുതൽ പണം മുടക്കേണ്ട കാര്യമില്ല. നിങ്ങൾ പ്രീമിയം കാറുകളിൽ കാണുന്ന ഫീച്ചറുകളും ടെക്നോളജികളും നിങ്ങളുടെ പോക്കറ്റ് കീറാതെ തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം എന്നതാണ് എംജി ആസ്റ്ററിൻ്റെ പ്രത്യേകത.
ആസ്റ്ററിന്റെ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളും ദൈനംദിന ഉപയോഗയോഗ്യമായ ടെക്നോളജിയുമാണ് വാഹനത്തെ കൂടുത സവിശേഷമാക്കുന്നത്, അതേസമയം അതിന്റെ സേഫ്റ്റി ഫീച്ചറുകൾ നിങ്ങളുടെ യാത്രയിൽ കൂടുതൽ സമാധാനവും നൽകുന്നു. പ്രീമിയം ഫീച്ചറുകൾക്ക് വേണ്ടി കൂടുതൽ പണം ചിലവാക്കേണ്ടെന്ന് കൂടിയാണ് എംജി തങ്ങളുടെ ആസ്റ്ററിലൂടെ പറഞ്ഞ് വയ്ക്കുന്നത്. ബ്ലോക്ക് ബസ്റ്റർ എസ്‌യുവി സ്വന്തമാക്കുന്നതിലൂടെ സമാധാനവും സന്തോഷവും അതിനൊപ്പം തന്നെ ആഡംബരവും കൂടിയാണ് നിങ്ങളുടെ സ്വന്തമാകുന്നത്.


Click it and Unblock the Notifications








