അരകോടിക്ക് ഒരു ബിഎംഡബ്ല്യു! അഴകും കരുത്തും ഒരുമിക്കുന്ന 2 സീരിസ് ഗ്രാൻ കൂപ്പെയുമായി ബ്രാൻഡ്
മുറ്റത്തൊരു ജർമൻ കാർ ഉണ്ടെങ്കിൽ അതിൻ്റെ അഴകൊന്ന് വേറെ തന്നെയാണേ. ഒരു ബിഎംഡബ്ല്യു സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. പക്ഷേ താങ്ങാൻ കഴിയാത്ത വില കാരണം ഇത് പലരുടേയും മനസിൽ ഇന്നും ഒരു സ്വപ്നം തന്നെയാണ്. പക്ഷേ ഇപ്പോഴിതാ കമ്പനി 48 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ഒരു കിടിലൻ 2 സീരിസ് ഗ്രാൻ കൂപ്പെ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാം തലമുറ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, പെട്രോൾ പവർട്രെയിനിൽ മാത്രമാണ് ലഭ്യമാകുക. എല്ലാ ബിഎംഡബ്ല്യു ഇന്ത്യ ഡീലർഷിപ്പുകളിലും കാർ ബുക്ക് ചെയ്യുകയും ചെയ്യാം.
തികച്ചും എക്‌സ്‌ട്രോവേർട്ടഡ് ഡിസൈനും സ്‌പോർട്ടി ഡ്രൈവിംഗ് സ്വഭാവവും കൊണ്ട് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ അതിന്റേതായ ഒരു സ്ഥാനം നേടിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. പ്രീമിയം കോംപാക്റ്റ് സെഗ്‌മെന്റിലുളള സ്റ്റൈൽ, ഗ്രാൻ കൂപ്പെ സിലൗറ്റ് എന്നിവ തേടുന്ന യുവ സിറ്റി ഉപഭോക്താക്കൾക്കിടയിൽ ഇത് വളരെ പെട്ടെന്ന് തന്നെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.

പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സവിശേഷമായ സ്‌പോർട്ടി ലുക്ക് കൂടുതൽ വ്യക്തമായി എടുത്തു കാണിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എക്സ്റ്റീരിയർ ഡിസൈനിൽ പ്രകടമായ മുൻഭാഗം, വളരെ ശക്തമായി ഡിസൈൻ ചെയ്തിരിക്കുന്ന പിൻഭാഗം എന്നിവയെല്ലാം ഭംഗിയായിട്ടുണ്ട്. രണ്ടാം തലമുറ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ നീളം 20 മില്ലീമീറ്റർ വർദ്ധിച്ച് 4546 മില്ലിമീറ്ററായി, വാഹനത്തിന്റെ വീതി 1800 മില്ലിമീറ്ററായി, ഉയരം 25 മില്ലീമീറ്റർ വർദ്ധിച്ച് 1445 മില്ലിമീറ്ററായി. വീൽബേസ് 2670 മില്ലിമീറ്ററാണ്.
ഗ്ലെയർ-ഫ്രീ മാട്രിക്സ് ഹൈ ബീം ഉള്ള സെഗ്‌മെന്റ് ബെസ്റ്റ് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ നീല ആക്‌സന്റുകളും ഒരു കോർണറിംഗ് ലൈറ്റ് ഫംഗ്ഷനും ഉൾക്കൊള്ളുന്ന മുൻഭാഗം. ഹെഡ്‌ലൈറ്റുകൾക്ക് താഴെ സ്ഥാപിച്ചിരിക്കുന്ന വിശാലമായ ബിഎംഡബ്ല്യു റേഡിയേറ്റർ ഗ്രില്ലും വലിയ കറുത്ത ലോവർ എയർ ഇൻലെറ്റും പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ മുൻഭാഗത്തിന് ഭയങ്കരമായ ഭംഗി നൽകുന്നു. ലംബമായ സൈഡ് ഓപ്പണിംഗുകൾ ഈ സ്‌പോർട്ടി ലുക്കിനെ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നുണ്ട്.

നീളമുള്ള ബോണറ്റ്, ചെറിയ ഓവർഹാംഗുകൾ, വീതിയുള്ള വീൽബേസ്, അതോടൊപ്പം വിശാലമായ പിൻഭാഗം, സ്ട്രീംലൈൻഡ് ടെയിൽലൈറ്റ് ഡിസൈൻ, ഉയർന്ന ഗ്ലോസ് കറുപ്പിൽ പൂർത്തിയാക്കിയ താഴെഭാം പിൻഭാഗത്തിന് പ്രത്യേകിച്ച് സ്‌പോർട്ടിയും പ്രകാശവുമുള്ള ഒരു രൂപം നൽകാൻ സഹായിക്കുന്നുണ്ട്. ഇനി വിലയിലേക്ക് നോക്കിയാൽ 218i എം സ്‌പോർട്, 218i എം സ്‌പോർട് പ്രോ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് 2 സീരിസ് ലഭിക്കുന്നത്. യാഥാക്രമം 4690000 രൂപയും 48,90,000 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.
ദൈർഘ്യവും മൈലേജും അനുസരിച്ച് ഉപഭോക്താക്കൾക്ക് വിവിധ സർവീസ് പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുളള സംവിധാനം കമ്പനി ഒരുക്കുന്നുണ്ട്. പാക്കേജുകളിൽ 3 വർഷം / 40,000 കിലോമീറ്റർ മുതൽ ആരംഭിക്കുന്ന പ്ലാനുകളുള്ള കണ്ടീഷൻ ബേസ്ഡ് സർവീസ് (സിബിഎസ്) മെയിൻ്റെനൻസ് ജോലികൾ ഉൾപ്പെടുന്നു, 10 വർഷം / 2,00,000 കിലോമീറ്റർ വരെ പാക്കേജ് വിപുലീകരണം ലഭ്യമാണ്. വാറന്റി പ്രോഗ്രാം 10 വർഷം വരെ നീട്ടാനുള്ള ഓപ്ഷനും ലഭ്യമാണ്.

വാഹനത്തിൻ്റെ സേഫ്റ്റി ഫീച്ചറുകളിൽ അറ്റൻടിവ്‌നെസ് അസിസ്റ്റൻസ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC) ഉൾപ്പെടെയുള്ള ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്ട് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ലോഡ് ഫ്ലോറിനടിയിൽ ഇന്റഗ്രേറ്റഡ് എമർജൻസി സ്പെയർ വീൽ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








