ഫീച്ചറുകൾ കൂട്ടിയിട്ടും വിലയിൽ മാറ്റമില്ല! പുതിയ അപ്‌ഡേറ്റോടെ ബിഎംഡബ്ലു 5 സീരിസ് LWB

ഇന്ത്യൻ ലക്ഷ്വറി സെഡാൻ വിപണിയിൽ ശ്രദ്ധേയമായ ഒരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ബിഎംഡബ്ലു. 5 സീരിസ് LWB മോഡലിൽ ഇപ്പോൾ ചില പുതിയ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. പക്ഷേ ഇതിൽ ഏറ്റവും വലിയ ഹൈലൈറ്റ് എന്തെന്നാൽ വിലയിൽ ഒരു രൂപ പോലും മാറ്റമില്ല എന്നതാണ്. സാധാരണയായി ലക്ഷ്വറി കാറുകളിൽ പുതിയ സവിശേഷതകൾ ചേർക്കുമ്പോൾ വില കൂടുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ ബ്രാൻഡ് ഇവിടെ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രീമിയം അനുഭവം നൽകിക്കൊണ്ട് പഴയ വില തന്നെ തുടരുകയാണ് ചെയ്തിരിക്കുന്നത്.

ഇപ്പോൾ ഇന്ത്യയിൽ 73.35 ലക്ഷം എക്‌സ്‌ഷോറൂം വില മുടക്കിയാൽ 5 സീരിസ് LWB മോഡൽ സ്വന്തമാക്കാവുന്നതാണ്. ഈ വിലയിൽ മാറ്റം വരുത്താതെയാണ് കൂടുതൽ സവിശേഷതകൾ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാന ആകർഷണം പുതിയ പനോരമിക് സൺറൂഫും ഡ്രൈവർ-അസിസ്റ്റൻസ് സവിശേഷതകളുമാണ്. ഇന്ത്യയിൽ ഈ അപ്‌ഡേറ്റുകൾ 530Li M സ്പോർട്ട് എന്ന ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്.

BMW 5 Series Long Wheelbase Updated

പുതുക്കിയ സ്കൈ ലോഞ്ച് പനോരമിക് ഗ്ലാസ് സൺറൂഫാണ് കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വലിയ ഗ്ലാസ് റൂഫ് ക്യാബിനിനുള്ളിലേക്ക് കൂടുതൽ വെളിച്ചവും പ്രീമിയം അനുഭവവും നൽകാൻ സഹായിക്കുന്നതാണ്. രാത്രികാല യാത്രകളിൽ ക്യാബിൻ കൂടുതൽ ആകർഷകമാക്കുന്ന എൽഇഡി അധിഷ്ഠിത ആംബിയന്റ് ലൈറ്റിംഗ് ഡിസൈൻ ഇതോടൊപ്പം ലഭ്യമാണ്. ഈ ലൈറ്റിംഗ് സംവിധാനങ്ങൾ ഇന്റീരിയറിന്റെ ലക്ഷ്വറി ഫീൽ കൂടുതൽ ഉയർത്തുകയും പ്രത്യേകിച്ച് പിൻസീറ്റിലിരിക്കുന്നവർക്ക് മികച്ച യാത്ര നൽകുകയും ചെയ്യുന്നു.

സുരക്ഷയുടെ കാര്യത്തിലും ബിഎംഡബ്ല്യു അപ്‌ഡേറ്റിൽ വലിയ ശ്രദ്ധ നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് അസിസ്റ്റന്റ് പ്ലസ് എന്ന അഡ്വാൻസ്ഡ് സുരക്ഷാ സ്യൂട്ട് ഇപ്പോൾ 5 സീരീസ് എൽഡബ്ല്യുബിയിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ ലെയ്ൻ-ചേഞ്ച് വാർണിംഗ്, അപകടസാധ്യത ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ഫ്രണ്ട്-കൊളീഷൻ വാർണിംഗ്, സ്റ്റോപ്പ് & ഗോ സംവിധാനമുള്ള ക്രൂയിസ് കൺട്രോൾ, അതോടൊപ്പം റിയർ-കൊളീഷൻ വാർണിംഗ്, ക്രോസ്-ട്രാഫിക് വാർണിംഗ് തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു.

BMW 5 Series Long Wheelbase Updated

കാറിൻ്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. മുമ്പുണ്ടായിരുന്നതുപോലെ തന്നെയുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇത് ആക്‌സിലറേഷനിൽ അധിക സഹായവും മെച്ചപ്പെട്ട ഇന്ധനക്ഷമതയും നൽകുന്നു. 258 bhp പവറും 400 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

മാത്രവുമല്ല 8-സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സും റിയർ-വീൽ ഡ്രൈവ് സജ്ജീകരണവും ചേർന്നതുകൊണ്ട് ഡ്രൈവിംഗ് അനുഭവം സ്മൂത്തും സ്പോർട്ടിയും ആകുന്നു. പുറംഭാഗ ഡിസൈനിൽ ഒരു സ്പോർട്ടിയും പ്രീമിയവും ആയ നിലപാടാണ് നൽകിയിരിക്കുന്നത്. ഇതിൽ എയറോഡൈനാമിക് ആയി രൂപകൽപ്പന ചെയ്ത ബമ്പറുകളും ഭംഗിയുള്ള സൈഡ് പാനലുകളുമാണ് പ്രധാന ആകർഷണങ്ങളായി വരുന്നത്. മുൻവശത്ത് ബ്രാൻഡിൻ്റെ സിഗ്നേച്ചറായ ഗ്രിൽ ഡിസൈൻ ശ്രദ്ധ നേടുന്നുണ്ട്.

BMW 5 Series Long Wheelbase Updated

ഇതിനൊപ്പം അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ലഭിക്കുന്നതിനാൽ മികച്ച ദൃശ്യതയും സുരക്ഷയും ഉറപ്പാക്കുന്നു. വശങ്ങളിൽ കാറിന്റെ സ്പോർട്ടി സ്വഭാവം ഉയർത്തിക്കാട്ടുന്ന 19 ഇഞ്ച് അലോയ് വീലുകൾ നൽകിയിട്ടുണ്ട്. കൂടാതെ സാറ്റിൻ അലുമിനിയം എക്സ്റ്റീരിയർ ലൈൻ കാറിന്റെ പ്രീമിയം ഫിനിഷ് കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നു. ക്യാബിനിൽ കയറുന്ന ഉടൻ തന്നെ ഒരു ലക്ഷ്വറി ഫീൽ ലഭിക്കുന്ന രീതിയിലാണ് പുതിയ മോഡൽ ഒരുക്കിയിരിക്കുന്നത്.

ഉയർന്ന നിലവാരമുള്ള ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററിയും, അതിനൊപ്പം മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവർക്ക് ഒരുപോലെ കംഫർട്ട് ഉറപ്പാക്കുന്ന തരത്തിൽ സീറ്റുകളുടെ ഡിസൈനും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല 4-സോൺ ക്ലൈമറ്റ് കൺട്രോളുള്ള ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. ലോംഗ് വീൽബേസ് ഡിസൈൻ കാരണം പിൻസീറ്റിലെ ലെഗ്‌റൂം വളരെ വലുതാണ്. അതിനൊപ്പം പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ ടച്ച്‌സ്‌ക്രീനും ചേർന്ന് ഡ്രൈവർക്കും യാത്രക്കാർക്കും ആധുനിക അനുഭവം നൽകുന്നുമുണ്ട്.

More from DriveSpark

Article Published On: Saturday, December 13, 2025, 12:25 [IST]
English summary
Bmw 5 series long wheelbase updated without any price change
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X