പണം പോയി പവര്‍ വരട്ടെ... BMW ഇവി വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍, ഈ നേട്ടത്തിലെത്തുന്ന ആദ്യ ലക്ഷ്വറി ബ്രാന്‍ഡ്
ഇന്ത്യയില്‍ നിരവധി ബ്രാന്‍ഡുകള്‍ ആഡംബര കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നു. അക്കൂട്ടത്തില്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നാണ് ജര്‍മനിക്കാരായ ബിഎംഡബ്ല്യു. നിലവില്‍ ഇന്ത്യയില്‍ ഐസി എഞ്ചിന്‍, ഇലക്ട്രിക് വിഭാഗങ്ങളില്‍ കാറുകള്‍ ഓഫര്‍ ചെയ്യുന്നു ബാവേറിയന്‍ ബ്രാന്‍ഡ് ഇപ്പോള്‍ ഒരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ആഡംബര വാഹന വിഭാഗത്തില്‍ 5,000 ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ബിഎംഡബ്ല്യു മാറി. ഉയര്‍ന്ന വിലയുണ്ടായിട്ട് കൂടി ഇന്ത്യക്കാര്‍ ലക്ഷ്വറി ഇവികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഇത്.
ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജമ്മു മുതല്‍ മധുര വരെ നീളുന്ന ഹൈ-പവര്‍ ചാര്‍ജിംഗ് ഇടനാഴി സ്ഥാപിക്കാന്‍ പോകുകയാണ് കമ്പനി. ഏകദേശം 4000 കിലോമീറ്റര്‍ നീളത്തിലുള്ള ഈ കോറിഡോറില്‍ ഏകദേശം 300 കിലോമീറ്റര്‍ ഇടവിട്ട് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാര്‍ ഇവികള്‍ വാങ്ങാന്‍ മടി കാണിക്കുന്നതിനുള്ള പ്രധാന കാരണമായ റേഞ്ച് ഉത്കണ്ഠ ദൂരീകരിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കരുതാം.

ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, മുംബൈ, ഹുബ്ബള്ളി, ബെംഗളൂരു, കോയമ്പത്തൂര്‍, മധുര എന്നീ പ്രധാന നഗരങ്ങളിലൂടെയാണ് ഇതിന്റെ റൂട്ട്. 120kW മുതല്‍ 720kW വരെ ശേഷിയുള്ള ചാര്‍ജറുകള്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ ലഭ്യമാകും. ഇവി ചാര്‍ജ് ചെയ്യുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് ഭക്ഷണം കഴിക്കാനും കാറിലെ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാനും സൗകര്യമുണ്ടാകും.
സ്റ്റാറ്റിക്, സിയോണ്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ബിഎംഡബ്ല്യു വാഹനങ്ങള്‍ക്ക് പുറമെ മറ്റ് ഇലക്ട്രിക് വാഹനങ്ങളും ഇവിടെ ചാര്‍ജ് ചെയ്യാം. പ്രമുഖ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മാളുകള്‍ എന്നിവിടങ്ങളിലായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇതിനോടകം 300 ചാര്‍ജറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ 6,000 ചാര്‍ജിംഗ് കേന്ദ്രങ്ങളിലും ബിഎംഡബ്ല്യു വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

'myBMW' എന്ന ആപ്പ് ഉപയോഗിച്ച് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്താനും, ലൈവ് ചാര്‍ജിംഗ് സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. ചാര്‍ജിംഗ് ശേഷി വെച്ച് സ്‌റ്റേഷനുകള്‍ ഫില്‍ട്ടര്‍ ചെയ്യാനും പറ്റും. ആക്ടീവ് ചാര്‍ജറുകളുള്ള റൂട്ട് നോക്കി ദീര്‍ഘദൂര യാത്രകള്‍ പ്ലാന്‍ ചെയ്യാനായി ഓണ്‍-കോള്‍ അസിസ്റ്റന്‍സ് നല്‍കുന്ന ചാര്‍ജിംഗ് കണ്‍സേര്‍ജ് സര്‍വീസിന് ഇന്‍ഡസ്ട്രിയില്‍ ആദ്യമായി തുടക്കമിട്ടതും ബിഎംഡബ്ല്യു ആണ്. യൂനിഫൈഡ് ഗേറ്റ്‌വേ വഴി പെയ്മന്റുകള്‍ ലളിതമാക്കിയതിനാല്‍ ഒന്നിലേറെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ബുദ്ധിമുട്ടുകയും വേണ്ട.
ബിഎംഡബ്ല്യു, മിനി ഷോറൂമുകളിലും ഫാസ്റ്റ് ചാര്‍ജറുകള്‍ ലഭ്യമാണ്. സ്മാര്‍ട്ട് ഇ-റൂട്ടിംഗ്, ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റേഷന്‍, ഹോം ചാര്‍ജര്‍ തുടങ്ങിയ സൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍, i7, iX, i5, i4, iX1 ലോംഗ് വീല്‍ബേസ് തുടങ്ങിയ ബിഎംഡബ്ല്യു കാറുകളും, മിനി കണ്ട്രിമാന്‍ ഇ-കാറും അടക്കം വിപുലമായ ലക്ഷ്വറി കാര്‍ നിര തന്നെ ബിഎംഡബ്ല്യു ഗ്രൂപ്പിനുണ്ട്. ഇവ കൂടാതെ ബിഎംഡബ്ല്യു CE04, CE02 ഇലക്ട്രിക് സ്‌കൂട്ടറുകളും രാജ്യത്ത് വില്‍ക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ആഡംബര ഇവി വിഭാഗത്തില്‍ ബിഎംഡബ്ല്യു മികച്ച വില്‍പ്പനയാണ് നേടുന്നത്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 1322 വാഹനങ്ങള്‍ വിറ്റഴിച്ചു. 2024 വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളുമായി തട്ടിച്ച്‌നോക്കുമ്പോള്‍ 234% വളര്‍ച്ചയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബിഎംഡബ്ല്യു ഇവി iX1 ലോംഗ് വീല്‍ബേസ് ആണ്. ഫ്‌ലാഗ്ഷിപ്പ് മോഡലായ ബിഎംഡബ്ല്യു i7 ആണ് തൊട്ടുപിന്നില്‍.
ബിഎംഡബ്ല്യു 7 സീരീസിന്റെ ഇലക്ട്രിക് പതിപ്പായ i7 രാജ്യത്തെ നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പതിയ നാഴികക്കല്ല് രാജ്യത്ത് ലക്ഷ്വറി ഇവി വിപണിയും വളര്‍ച്ചയുടെ പാതയിലാണെന്നാണ് വരച്ചുകാണിക്കുന്നത്. രാജ്യത്തിന്റെ തെക്ക്‌വടക്ക് ഭാഗത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈ-പവര്‍ ചാര്‍ജിംഗ് ഇടനാഴിയും ഇവികള്‍ കൂടുതല്‍ ജനകീയമാകാന്‍ സഹായിക്കും. നിലവില്‍ പെട്രോള്‍ പമ്പുകള്‍ വ്യാപകമായ പോലെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ ആളുകള്‍ ധൈര്യമായി മാറിചിന്തിക്കും.


Click it and Unblock the Notifications








