ബിഎംഡബ്ല്യുവിൽ മാൻഡ്രേക്ക് ഇഫക്ട്! 70000 ആഡംബര ഇവികൾ തിരികെ വിളിച്ച് ബ്രാൻഡ്

ആഡംബര വാഹനപ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് ബിഎംഡബ്ല്യു. ഇവികൾ മാത്രമല്ല പെർഫോമൻസും ലുക്കും ഇഷ്ടപ്പെടുന്ന ഏതൊരു വണ്ടിപ്രാന്തൻ്റേയും പ്രിയപ്പെട്ട ബ്രാൻഡാണ് ബിഎംഡബ്ല്യു. ഇവികളിലേക്ക് തിരിഞ്ഞപ്പോൾ ആഡംബരത്തിൻ്റെ പല തലങ്ങളാണ് കമ്പനി ആരാധകർക്ക് വേണ്ടി തുറന്നു കൊടുത്തത്. ബിഎംഡബ്ല്യു i4, iX, i7, i5 എന്നിങ്ങനെയാണ് ബ്രാൻഡിൻ്റെ ഇവി ലൈനപ്പിലുളള വാഹനങ്ങൾ. കൊടുക്കുന്ന കാശിന് മുതലാണ് ഈ ഇവികളെല്ലാം തന്നെ. എന്നാൽ ഇപ്പോൾ ഇവികൾക്ക് എല്ലാം മാൻഡ്രേക്ക് അടിച്ചിരിക്കുന്ന അവസ്ഥയാണ്. വാഹനത്തിൻ്റെ ഇലക്ട്രിക് മോട്ടോർ സോഫ്റ്റ്‌വെയറിലുണ്ടായ തകരാർ മൂലം 70000 കാറുകളാണ് തിരികെ വിളിച്ചിരിക്കുന്നത്.

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പവർ നഷ്ടപ്പെട്ട് വാഹനം ഓഫ് ആയി പോകുന്നു എന്നതാണ് പ്രശ്നം.ഡബിൾ ഐസൊലേഷൻ എന്നാണ് ഈ അവസ്ഥയുടെ പേര്. വലിയ അപകടങ്ങളുണ്ടാകാനുളള സാധ്യതകൾ മുൻനിർത്തിയാണ് കമ്പനി 2022 മതൽ 25 വരെ കാലയളവിൽ നിർമിച്ച് ഇലക്ട്രിക് ആഡംബര കാറുകളെ തിരികെ വിളിച്ചിരിക്കുന്നത്. അമേരിക്കയിലാണ് വാഹനങ്ങൾ നിലവിൽ കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയിലേക്ക് ഇത് നീളുമോ എന്ന സംശയം തളളിക്കളയാൻ സാധിക്കില്ല.

bmw recalled 70000 ev

ബാറ്ററി സംബന്ധമായ പ്രശ്നമല്ല എന്നും സോഫ്റ്റ്‌വെയറിൻ്റെ തകരാറാണ് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിൻ്റെ ഈ വാഹനങ്ങളിൽ സോഫ്റ്റുവെയർ അപ്ഡേറ്റിലൂടെ വാഹനങ്ങളിലെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യയിലുളള മോഡലുകൾക്ക് എന്തെങ്കിലും തകരാർ സംഭവിക്കുമോ എന്നാണ് നിലവിലുളള ആശങ്ക. ഇതുവരെ കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസം

ബിഎംഡബ്ല്യുവിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഇവിയാണ് i7. ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഇതിന് ഏകദേശം 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും. ടാക്സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ ഇറക്കുമ്പോൾ കാറിന് ഏകദേശം 2.14 കോടി രൂപയോളം വരും ഓൺ-റോഡ് വില. 101.7 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് ലക്ഷ്വറി സെഡാന്റെ ഹൃദയം.

bmw recalled 70000 ev

544 bhp പവറിൽ പരമാവധി 745 Nm torque നൽകുന്നതിനായി i7 xDrive 60 മോഡലിന്റെ ഓരോ ആക്‌സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അങ്ങനെ സിംഗിൾ ചാർജിൽ 591 മുതൽ 625 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും വിജയ്‌യുടെ പുത്തൻ കാറിനാവും. ബിഎംഡബ്ല്യു പറയുന്നതനുസരിച്ച് i7 ഇവിക്ക് 239 കിലോമീറ്ററിന്റെ പരമാവധി വേഗതയുണ്ട്. വെറും 4.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. എല്ലാത്തരത്തിലുള്ള ആഡംബരങ്ങളും കോർത്തിണക്കിയാണ് ബിഎംഡബ്യു തങ്ങളുടെ ഇലക്ട്രിക് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വലിയതും താഴ്ന്നതുമായ ഗ്രില്ലും ചെരിഞ്ഞ റൂഫ്‌ലൈനുമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൊത്തത്തിൽ അതിന്റെ ഡിസൈൻ നിലവിലെ തലമുറയിലുള്ള പെട്രോൾ, ഡീസൽ 7 സീരീസ് മോഡലുകൾക്ക് സമാനമാണെന്ന് വേണം പറയാൻ. എന്നാൽ ഇലക്ട്രിക്കായതിനാൽ തന്നെ യുണീക് ബ്ലൂ ആക്‌സന്റുകൾ, പുതിയ അലോയ് വീലുകൾ, "i" ലോഗോകൾ എന്നിവ ഉപയോഗിച്ച് ഇവിയെ വേറിട്ടു നിർത്താനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

bmw recalled 70000 ev

അകത്തേക്ക് കയറിയാൽ ഫ്ലാഗ്ഷിപ്പ് സെഡാനായ 7 സീരീസിന്റെ ഏറ്റവും പുതിയ തലമുറയ്ക്ക് സമാനമാണ് i7 ഇവിയുടെ ഇന്റീരിയർ. 14.9 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ചും വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി കർവ്‌ഡ് ഡിസ്‌പ്ലേയാണ് ബിഎംഡബ്ല്യു ഒരുക്കിയിട്ടുള്ളത്. ആമസോൺ ഫയർ ടിവിയിലൂടെ മീഡിയ സ്ട്രീമിംഗ് നൽകുന്നതിന് 31.3 ഇഞ്ച്, 8K "സിനിമ" സ്‌ക്രീനും കാറിന്റെ റൂഫിലായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

bmw recalled 70000 ev

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 2, 2025, 16:40 [IST]
English summary
Bmw initiated major safety recall of more than 70 000 electric vehicles this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X