ടെസ്‌ലയുടെ വരവിനെ ഭയക്കാതെ ബിഎംഡബ്ല്യു; ഇത് കോൺഫിഡൻസ് അല്ല അഹങ്കാരം
രാജ്യത്തെ ഇലക്ട്രിക് വാഹനപ്രേമികൾ മാത്രമല്ല വാഹന നിർമാതാക്കളും കാത്തിരിക്കുന്ന എൻട്രിയാണ് ഇവി ഭീമനായ ടെസ്‌ലയുടേത്. ഇലക്ട്രിക് വാഹനങ്ങളുളള എല്ലാ ബ്രാൻഡുകളുടേയും ചങ്കിടിപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ബിഎംഡബ്ല്യുവിന് മാത്രം ഒരു ടെൻഷനും ഇല്ല. എതിരാളികളുടെ എണ്ണം കൂടുന്നത് കൊണ്ട് തങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന നിലപാടിലാണ് ബ്രാൻഡ്. തങ്ങളുടെ ഇവി മോഡലുകളിലേക്ക് കൂടുതൽ ശ്രദ്ധ പുലർത്തി മികച്ച വിൽപ്പന നേടാനാണ് കമ്പനി ശ്രമിക്കുന്നത്. ബിഎംഡബ്ല്യു ആദ്യമായി iX1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് പുറത്തിറക്കി ഇന്ത്യൻ പ്രീമിയം ഓട്ടോമോട്ടീവ് വിഭാഗത്തിൽ ഒരു വിപ്ലവത്തിന് തുടക്കമിട്ടിരുന്നു.
ബിഎംഡബ്ല്യു എക്സ്1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് ഒരു മികച്ചതും ആധുനികവുമായ ഡിസൈൻ തന്നെയാണ് പ്രദർശിപ്പിക്കുന്നത്, അതിന്റെ വർധിപ്പിച്ച അളവുകൾ അതിന് ഒരു കമാൻഡിംഗ് സാന്നിധ്യം നൽകുന്നുണ്ട്. 4,616 മില്ലീമീറ്റർ നീളവും 2,800 മില്ലീമീറ്റർ വീൽബേസും ഉള്ള വാഹനം, അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ഇന്റീരിയർ നൽകുന്ന മോഡലായി മാറിയിരിക്കുകയാണ്.

മികച്ച സുഖസൗകര്യങ്ങളും വൈവിധ്യവും ഉറപ്പാക്കുന്നുണ്ട്. സിഗ്നേച്ചർ ബിഎംഡബ്ല്യു കിഡ്‌നി ഗ്രിൽ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ പോലുള്ള അതിന്റെ ഡിസൈൻ സവിശേഷതകൾ അതിന്റെ എസ്‌യുവി സ്വഭാവത്തെ ഊന്നിപ്പറയാൻ കാരണമാണ്, അതേസമയം ഇന്റീരിയർ പ്രീമിയം അങ്ങേയറ്റം മികച്ചതും ആഡംബരപൂർണവുമാണ് എന്ന് സമ്മതിക്കാതിരിക്കാൻ സാധിക്കില്ല.
വിശാലമായ ക്യാബിനിൽ വൈഡ്‌സ്‌ക്രീൻ കർവ്ഡ് ഡിസ്‌പ്ലേയും ആഡംബര ഫീച്ചറുകളും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ നൽകിയിരിക്കുന്നു, ഇത് ആകർഷകമായ അന്തരീക്ഷം വാഹനത്തിൻ്റെ ഉളളിൽ സൃഷ്ടിക്കുന്നു. സ്‌പോർട് സീറ്റുകൾ ഒപ്റ്റിമൽ സുഖവും നല്ല പിന്തുണയും നൽകുന്നു, കൂടാതെ പനോരമിക് സൺറൂഫ് നിങ്ങളുടെ കാഴ്ച്ചയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നുണ്ട്.

മിനറൽ വൈറ്റ്, കാർബൺ ബ്ലാക്ക് തുടങ്ങിയ വിവിധ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. അഞ്ചാം തലമുറ BMW eDrive സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന iX1, 204 hp ഉം 250 Nm ടോർക്കും നൽകുന്ന ഉയർന്ന കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോറിനെയാണ് ബ്രാൻഡ് ഇതിലും അവതരിപ്പിക്കുന്നത്. ഇത് തൽക്ഷണ ആക്സിലറേഷനും ഒറ്റ ചാർജിൽ 531 കിലോമീറ്റർ മികച്ച ഡ്രൈവിംഗ് റേഞ്ചും പ്രാപ്തമാക്കുന്നുണ്ട്.
ടെസ്‌ല ടാറ്റയുമായി കൈകോർത്തതോടെ വരവ് അധികം വൈകില്ല എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. തുടക്കത്തിൽ ടാറ്റ ടെക്നോളജീസ് എൻഡ്-ടു-എൻഡ് ഉൽപ്പന്ന ലൈഫ് സൈക്കിൾ മാനേജ്മെൻ്റ് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെസ്‌ലയിൽ ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, മോട്ടോർ കൺട്രോളർ യൂണിറ്റുകൾ, ഡോർ കൺട്രോളുകൾ അതോടൊപ്പം തന്നെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ പോലുള്ള പ്രധാന ടെക്നോളജികൾ ടാറ്റ ഇലക്‌ട്രോണിക്‌സിൽ നിന്ന് പ്രാദേശികമായി ലഭ്യമാക്കാനാണ് ടെസ്‌ലയുടെ പദ്ധതി.

മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹാരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








