ഡീസലിൻ്റെ കരുത്തുമായി 3 സീരിസ്; കാല് കൊടുത്താൽ ഇനി ഇവൻ പറക്കും
ബിഎംഡബ്ല്യുവിൻ്റെ വളരെ പ്രിയപ്പെട്ട മോഡലാണ് 3 സീരിസ്. അതിൽ തന്നെ ലോങ്ങ് വീൽ ബേസ് മോഡൽ കമ്പനി അവതരിപ്പിച്ചതോടെ ആവശ്യക്കാരുടെ എണ്ണം കൂടി എന്ന് വേണം പറയാൻ. ഇന്ത്യയിൽ 72.64 ലക്ഷം മുതൽ 79.21 ലക്ഷം രൂപ വരെയാണ് ബിഎംഡബ്ല്യു 3 സീരീസ് ആഡംബര സെഡാനായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപവുമായിട്ടാണ് ഗ്രാൻ ലിമോസിന്റെ വരവ്. 3 സീരിസ് മോഡലിലേക്ക് ഒരു ഡീസൽ എഞ്ചിൻ കൂടി നൽകിയിരിക്കുകയാണ് കമ്പനി. 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന് തുടിപ്പേകുന്നത്.
8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 258 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ബിഎംഡബ്ല്യു 3 സീരീസ് പെട്രോൾ മോഡലിന് സാധിക്കും. കൂടാതെ 15.39 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനും ഈ ആഡംബര സെഡാൻ യോഗ്യമാണ്.

ഇനി ഡീസലിലേക്ക് നോക്കിയാൽ 190 bhp പവറിൽ 400 Nm torque വരെ നിർമിക്കാൻ കഴിയുന്ന വാഹനത്തിന് 7.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാനാവും. ഇതിന് 19.61 കിലോമീറ്റർ മൈലേജാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയാണ് ബിഎംഡബ്ല്യു 3 സീരീസ് സെഡാനിലും ഒരുക്കിയിരിക്കുന്നത്.
14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേയാണ് ഇന്റീരിറിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയാണ് ബിഎംഡബ്ല്യു 3 സീരീസ് സെഡാനിലും ഒരുക്കിയിരിക്കുന്നത്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേയാണ് ഇന്റീരിറിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

ബ്ലാക്ക്-ഔട്ട് കിഡ്‌നി ഗ്രിൽ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഗ്ലോസി ബ്ലാക്ക് റിയർ ഡിഫ്യൂസർ, ഡാർക്ക് ഷാഡോ മെറ്റാലിക് ഫിനിഷുള്ള ഫ്രണ്ട് ബമ്പർ ട്രിം, M-സ്‌പെസിഫിക് ഇൻസേർട്ടുകളുള്ള കാർ കീ, മുന്നിലും പിന്നിലും M ഡോർ സിൽ ഫിനിഷറുകൾ, എം-സ്‌പെസിഫിക് എയ്‌റോ പാക്കേജ് എന്നിവയെല്ലാമാണ് ബിഎംഡബ്യുവിന്റെ ആഡംബര കാറിലെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
മിനറൽ വൈറ്റ്, സ്കൈസ്‌ക്രാപ്പർ ഗ്രേ, കാർബൺ ബ്ലാക്ക്, പോർട്ടിമാവോ ബ്ലൂ എന്നീ നാല് നിറങ്ങളിൽ വാഹനം സ്വന്തമാക്കാനുമാവും. നിലവില്‍ 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ് LWB, 5 സീരീസ്, 7 സീരീസ്, X1, X3, X5, X7, M340i എന്നിങ്ങനെ നിരവധി കാറുകള്‍ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു. ഇവയെല്ലാം രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യുന്നു.
കൂടാതെ, i4, i5, i7, iX1, Z4 തുടങ്ങിയ മോഡലുകളും മുഴുവന്‍ M ശ്രേണിയിലുള്ള കാറുകളും കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റ് (CBU) ആയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഈ ആഴ്ച കമ്പനി പുതിയ M5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 1.99 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് ബാവേറിയന്‍ ബ്രാന്‍ഡ് പുതിയ M5 പെര്‍ഫോമന്‍സ് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. M5 സെഡാന്റെ ഏഴാം തലമുറ മോഡല്‍ സിബിയു റൂട്ട് വഴിയാണ് ഇന്ത്യന്‍ തീരത്തെത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








