2025 -ൽ ജർമൻ മോഡലിനെ വാങ്ങി മുറ്റത്തിടാം; ഈ വർഷം തീപാറും മത്സരവുമായി ബിഎംഡബ്ല്യു

2024 വർഷം വാഹന വിപണിയെ സംബന്ധിച്ച് വലിയ തരക്കേടില്ലാതെ കഴിഞ്ഞു പോയി, ഇനി 2025 ലേക്ക് കടക്കുമ്പോൾ എല്ലാ വാഹന നിർമാതാക്കളും വളരെ പ്രതീക്ഷയോടെ തന്നെയാണ് ഇരിക്കുന്നത്. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പുതുവർഷത്തിൽ ഇന്ത്യയിൽ രണ്ട് ഡിസൈൻ പേറ്റന്റുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരാനാരിക്കുന്ന പുതിയ 1 സീരീസിനും സ്കൈടോപ്പ് റോഡ്സ്റ്ററിനും വേണ്ടിയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതുക്കിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഈ വർഷം ഇന്ത്യയിൽ പുറത്തിറങ്ങാനാണ് സാധ്യത. കഴിഞ്ഞ വർഷം ജൂണിലാണ് ബിഎംഡബ്ല്യു 1 സീരിസിൻ്റെ പുതുക്കിയ മോഡൽ വെളിപ്പെടുത്തിയത്.

പവർട്രെയിനിൻ്റെ വിശദാംശങ്ങളിലേക്ക് വന്നാൽ അന്താരാഷ്ട്ര വിപണികളിൽ, BMW നിരവധി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അവയെല്ലാം 48V മൈൽഡ്-ഹൈബ്രിഡ് യൂണിറ്റുകളാണ്. 1 സീരീസ് പെട്രോൾ ശ്രേണിയിൽ 170hp 120 ഉം 300hp M135 xDrive ട്രിമ്മുകളുമുണ്ട്.

ബിഎംഡബ്ല്യുവിൻ്റെ വാഹനങ്ങൾക്കെല്ലാം ഈ പുതുവർഷത്തിൽ മൂന്ന് ശതമാനത്തിൻ്റെ വില വർധനവാണ് പ്രഖ്യാപിച്ചത്. നിലവില്‍ 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ് LWB, 5 സീരീസ്, 7 സീരീസ്, X1, X3, X5, X7, M340i എന്നിങ്ങനെ നിരവധി കാറുകള്‍ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു. ഇവയെല്ലാം രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യുന്നു.

കൂടാതെ, i4, i5, i7, iX1, Z4 തുടങ്ങിയ മോഡലുകളും മുഴുവന്‍ M ശ്രേണിയിലുള്ള കാറുകളും കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റ് (CBU) ആയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഈ ആഴ്ച കമ്പനി പുതിയ M5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 1.99 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് ബാവേറിയന്‍ ബ്രാന്‍ഡ് പുതിയ M5 പെര്‍ഫോമന്‍സ് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. M5 സെഡാന്റെ ഏഴാം തലമുറ മോഡല്‍ സിബിയു റൂട്ട് വഴിയാണ് ഇന്ത്യന്‍ തീരത്തെത്തുന്നത്.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഗ്ലോസി ബ്ലാക്ക് ഫിനിഷിലുള്ള ഇല്യുമിനേറ്റഡ് സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്‍, ചങ്കി വീല്‍ ആര്‍ച്ചുകള്‍, ബ്ലാക്ക്ഡ്-ഔട്ട് ഒആര്‍വിഎമ്മുകള്‍, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, M-ഹൈ ഗ്ലോസ് ഷാഡോ ലൈന്‍, കാര്‍ബണ്‍-ഫൈബര്‍ റൂഫ് റിയര്‍ സ്പോയിലര്‍, ഡിഫ്യൂസര്‍, ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകള്‍. തുടങ്ങിയവയാണ് പുതിയ ബിഎംഡബ്ല്യു M5-ന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

മുന്നിലും പിന്നിലും യഥാക്രമം 20, 21-ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. 2024 ബിഎംഡബ്ല്യു M5 സെഡാന് 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 585 bhp പവറും 750 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. എഞ്ചിന്‍ 18.6kW ബാറ്ററി പായ്ക്കും 197 bhp പവറും 280 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

727 bhp പവറും 1,000 Nm ടോര്‍ക്കും വരുന്ന സംയോജിത ഔട്ട്പുട്ട് xDrive ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലൂടെയും 4-വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. കാറിലെ ഇലക്ട്രിക് മോട്ടോര്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയും 69 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. വെറും 3.5 സെക്കന്‍ഡില്‍ ബിഎംഡബ്ല്യു M5 പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 4, 2025, 14:00 [IST]
English summary
Bmw recently registered two design patents in india all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X