മുഖം മിനുക്കൽ സർജറിയുമായി ജർമൻ ബ്രാൻഡ്! ദേഹമേ മാറുന്നുളളു ദേഹി പഴയത് തന്നെ

ബിഎംഡബ്ല്യുവിൻ്റെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണ് എസ്‌യുവി സെഗ്മെൻ്റിലെ X5 എന്നത്. പുത്തൻ ഡിസൈൻ സ്വീകരിക്കുന്നതിൻ്റെ ഭാഗമായിട്ട് ബിഎംഡബ്ല്യു X5-ന് ഒരു പുതിയ മുഖം നൽകാനാണ് കമ്പനിയുടെ തീരുമാനം. പേരിൽ മാറ്റമുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെങ്കിലും പ്ലാറ്റ്ഫോമിൻ്റെ കാര്യത്തിൽ ഒരു മാറ്റവും കാണില്ല. 2026 അവസാനത്തോടെ അവതരിപ്പിക്കുന്ന മോഡൽ ഐസിഇ എഞ്ചിനിലും ഇലക്ട്രിക്കിലും പുറത്തിറക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. പലയിടത്തും വാഹനം ടെസ്റ്റ് റൺ നടത്തുന്നതിൻ്റെ ചിത്രങ്ങൾ വൈറലാണ്. പുതിയ മോഡൽ X5-ൽ ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയും ബിഎംഡബ്ല്യു അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവിലുളള മോഡലിന് 1.09 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു X5 M സ്പോർട്ട് ലക്ഷ്വറി എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 1.40 കോടി രൂപ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. xDrive xLine, xDrive30d xLine, xDrive40i M സ്പോർട്ട്, xDrive30d M സ്പോർട്ട് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ ബിഎംഡബ്ല്യു X5 ലഭിക്കും.2023 ജൂണിലാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്.

bmw x5 set to major design change

പുറത്തെ പോലെ തന്നെ 12.3 ഇഞ്ച് ഡിജിറ്റൽ ബിഎംഡബ്ല്യു വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, ഡയഗണലോടുകൂടിയ കൺട്രോൾ ഡിസ്‌പ്ലേയുള്ള 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ് സീറ്റ് വെൻ്റിലേഷൻ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയാണ് X5 എസ്‌യുവിയിലെ പ്രധാന ഫീച്ചറുകൾ.

അതിനൊപ്പം തന്നെ ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, കംഫർട്ട് ആക്സസ് സിസ്റ്റം, പനോരമിക് സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, M ഹെഡ്‌ലൈനർ ആന്ത്രാസൈറ്റ്, M ഫുട്‌റെസ്റ്റ്, പെഡൽ കവറുകൾ എന്നിങ്ങനെയുള്ള ഇൻ്റീരിയർ പാക്കേജിൻ്റെ പ്രത്യേക സെറ്റും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യും. സേഫ്റ്റിയിലേക്ക് വന്നാലും കിടിലമാണ് വാഹനം.

bmw x5 set to major design change

സുരക്ഷാ ഫീച്ചറുകളിലും ഇവൻ കേമനാണെന്ന് പറയേണ്ടിയിരിക്കുന്നു. ആറ് എയർബാഗുകൾ, അറ്റൻ്റീവ്നസ് അസിസ്റ്റൻസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ലോഡ് ഫ്ലോറിന് കീഴിൽ കൊടുത്തിരിക്കുന്ന ഇൻ്റഗ്രേറ്റഡ് എമർജൻസി സ്പെയർ വീൽ എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ.

പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് ബിഎംഡബ്ല്യു X5 വിപണിയിലെത്തുന്നത്. ഇതിൽ ട്വിൻപവർ ടർബോ സാങ്കേതികവിദ്യയാണ് നൽകുന്ന 3.0 ലിറ്റർ 6-സിലിണ്ടർ ഇൻ-ലൈൻ പെട്രോൾ എഞ്ചിന് 381 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.4 സെക്കൻ്റുകൾ കൊണ്ട് പെട്രോൾ മോഡലുകൾക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇനി പുതിയ ഡിസൈനിലേക്ക് എത്തുമ്പോൾ സെലിബ്രിറ്റികളുടെ ഗാരേജിലേക്ക് ഉടൻ തന്നെ എത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഏതൊരു സെലിബ്രിറ്റികൾക്കും ഇതൊരു സന്തോഷവാർത്ത തന്നെയായിരിക്കും. ആഡംബരവും യാത്രാസുഖവും ആണ് സാറേ ഇവരുടെ മെയിൻ എന്നുളള് കൊണ്ട് തന്നെ പണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡ് ആണ് ബിഎംഡബ്ല്യു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 8, 2025, 17:15 [IST]
English summary
Bmw x5 is set to undergo a major design change all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X