കുന്നുംമലയും കയറാന്‍ പറ്റിയ ലക്ഷ്വറി എസ്‌യുവി! ബിഎംഡബ്ല്യു X5 M സ്‌പോര്‍ട് പ്രോ പുറത്തിറങ്ങി

ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു തങ്ങളുടെ ജനപ്രിയ X5 എസ്‌യുവിയുടെ പുതിയ വേരിയന്റായ X5 M സ്‌പോര്‍ട് പ്രോ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റായ X5 xDrive 40i M സ്‌പോര്‍ട് പ്രോ വേരിയന്റിന് 1.13 കോടി രൂപയാണ് വില. അതേസമയം ഡീസല്‍ വേരിയന്റ് ആയ X5 xDrive 30d M സ്‌പോര്‍ട് പ്രോയ്ക്ക് 1.15 കോടി രൂപയാണ് വില. എക്‌സ്-ഷോറൂം വിലകളാണ് ഇത്. പുതിയ M സ്പോര്‍ട് പ്രോ വേരിയന്റിനെ സ്റ്റാന്‍ഡേര്‍ഡ് X5-നേക്കാള്‍ കൂടുതല്‍ സ്‌റ്റൈലിഷും ആകര്‍ഷകവുമാക്കിയിട്ടുണ്ട് ബാവേറിയന്‍ ബ്രാന്‍ഡ്.

ഹൈ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള കിഡ്നി ഗ്രില്‍, എയര്‍ ഡാം, എക്സ്ഹോസ്റ്റ് ട്രിം എന്നിവ ഇതില്‍ ഉണ്ട്.പ്രത്യേക M സ്പോര്‍ട് എക്സ്ഹോസ്റ്റും M സ്പോര്‍ട് ബ്രേക്കുകളും ഇതിലുണ്ട്. ഹൈ-ഗ്ലോസ് റെഡ് നിറത്തിലാണ് ബ്രേക്ക് കാലിപ്പറുകള്‍ നല്‍കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡില്‍ പിയാനോ ബ്ലാക്ക് ഫിനിഷുണ്ട്. ഇതോടൊപ്പം സ്പോര്‍ട്ടി M സീറ്റ് ബെല്‍റ്റുകളും ഇതില്‍ നല്‍കിയിരിക്കുന്നു.

bmw x5 m sport pro launched

ബിഎംഡബ്ല്യു X5 5 M സ്‌പോര്‍ട്ട് പ്രോ വെറുമൊരു സിറ്റി എസ്‌യുവി മാത്രമല്ല ഓഫ്-റോഡിംഗിനും അനുയോജ്യമാണ്. കാരണം ഇതിന് എക്‌സ്ഓഫ്റോഡ് പാക്കേജ് ലഭിക്കുന്നു. അതില്‍ 4 ഡ്രൈവിംഗ് മോഡുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ എക്‌സ്‌സാന്‍ഡ്, എക്‌സ്‌റോക്ക്‌സ്, എക്‌സ്ഗ്രാവല്‍, എക്‌സ്‌സ്‌നോ എന്നിവയാണ് ഈ ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട്. ഓരോ സാഹചര്യങ്ങള്‍ക്കും പ്രതലങ്ങള്‍ക്കും അനുസരിച്ച് ഈ മോഡുകള്‍ ആക്ടിവേറ്റ് ചെയ്യാം.

മോഡുകള്‍ വാഹനത്തിന്റെ ഉയരം, എക്‌സ്‌ഡ്രൈവ് സിസ്റ്റം, ആക്‌സിലറേഷന്‍ റെസ്പോണ്‍സ്, ട്രാന്‍സ്മിഷന്‍ നിയന്ത്രണം എന്നിവ ക്രമീകരിക്കുന്നു. അതിനാല്‍ ഡ്രൈവര്‍ക്ക് എല്ലാത്തരം റോഡുകളും എളുപ്പത്തില്‍ വരുതിയില്‍ നിര്‍ത്താന്‍ കഴിയും. ബിഎംഡബ്ല്യു X5 M സ്പോര്‍ട് പ്രോയില്‍ എയര്‍ സസ്പെന്‍ഷനും കംഫര്‍ട്ട് സീറ്റുകളും, മാട്രിക്‌സ് അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 21 ഇഞ്ച് അലോയ് വീലുകള്‍, കര്‍വ്ഡ് ഡിസ്പ്ലേയും 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും, പനോരമിക് സണ്‍റൂഫ്, ഹര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

വേരിയന്റ് വില
BMW X5 xDrive30d ₹ 1,02,30,000
BMW X5 xDrive30d M Sport Pro ₹1,15,00,000
BMW X5 xDrive40i ₹1,00,30,000
BMW X5 xDrive40i M Sport Pro ₹1,13,00,000

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 375 bhp പവറും 520 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഡീസല്‍ വേരിയന്റില്‍ 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് വരുന്നത്.

282 bhp പവറും 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ എഞ്ചിന്‍. രണ്ട് എഞ്ചിനുകള്‍ക്കും 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്നു. ഇത് 12 bhp , 200 Nm അധിക പവര്‍ ബൂസ്റ്റ് നല്‍കുന്നു. ബിഎംഡബ്ല്യു X5 M സ്‌പോര്‍ട് പ്രോ വേരിയന്റില്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു.

പുതിയ ബിഎംഡബ്ല്യു X5 Mസ്‌പോര്‍ട് പ്രോ ഇപ്പോള്‍ കൂടുതല്‍ ആഡംബരപൂര്‍ണവും, സ്പോര്‍ട്ടിയും, കൂടുതല്‍ ശക്തവുമായി മാറിയിരിക്കുന്നു. സിറ്റിയിലായാലും മഞ്ഞുമലകള്‍ പോലെ ഏത് വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിലും ഈ എസ്‌യുവി മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കൈയ്യിലെത്തിക്കാന്‍ കോടികള്‍ പൊടിക്കേണ്ടി വരുമെങ്കിലും ഫീച്ചറുകളും പെര്‍ഫോമന്‍സും നോക്കുമ്പോള്‍ ഈ ജര്‍മന്‍ എസ്‌യുവി ആഡംബര കാര്‍ പ്രേമികള്‍ക്ക് X5 M സ്‌പോര്‍ട് പ്രോ മികച്ച ഓപ്ഷന്‍ ആയിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 28, 2025, 19:51 [IST]
English summary
Bmw x5 m sport pro launched in india prices starts from at rs 1 13 crore details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X