ഉത്സവത്തിന് റെക്കോർഡ് ഡെലിവറിയുമായി ബ്രാൻഡുകൾ; 24 മണിക്കൂറിൽ 1 ലക്ഷം യൂണിറ്റുകൾ
ഉത്സവസീസൺ എന്നാൽ വാഹന നിർമാതാക്കളെ സംബന്ധിച്ച് ചാകരയാണ്. അത് അക്ഷരാർത്ഥത്തിൽ ഇത്തവണ തെളിയിച്ചിരിക്കുകയാണ്. കാരണം 24 മണിക്കൂർ കൊണ്ട് വിവിധ ബ്രാൻഡുകൾ 1 ലക്ഷം യൂണിറ്റുകളാണ് വിറ്റിരിക്കുന്നത്. ഉത്സവ സീസൺ ആയത് കൊണ്ടും ജിഎസ്ടിയിൽ വന്നിരിക്കുന്ന ഇളവും കാരണം എല്ലാ ബ്രാൻഡുകളുടേയും വിവിധ മോഡലുകൾക്ക് നല്ല വിൽപ്പനയാണ് നേടുന്നത്. കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്, ഒറ്റ ദിവസം കൊണ്ട് പതിനായിരം കോടിയുടെ വിറ്റുവരവാണ് ഓട്ടോമോട്ടീവ് വിപണിയിൽ സംഭവിച്ചിരിക്കുന്നത്. മാരുതി, ഹ്യുണ്ടായി,ടാറ്റ എന്നീ ബ്രാൻഡുകളെല്ലാം തന്നെ വലിയ രീതിയിൽ വിൽപ്പന നടത്തിയിട്ടുണ്ട്.
ടാറ്റ മോട്ടോർസിലേക്ക് നോക്കിയാൽ നെക്സോണും പഞ്ചും കഴിഞ്ഞാൽ ടാറ്റ മോട്ടോർസിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ടിഗായോ പോയമാസം മാറി. 2025 സെപ്റ്റംബർ മാസത്തിൽ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ 8,322 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം വിറ്റഴിച്ച 4,225 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി ലാഭമാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസം മാരുതി സുസുക്കി വാഗണ്‍ ആറിന് 15,388 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. 2024 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേട്ടമുണ്ടായി. 12 മാസം മുമ്പ് ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ 13,359 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 സെപ്റ്റംബറില്‍ 2,029 യൂണിറ്റുകളുടെ വേളിയം വര്‍ധനവ് രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 15% വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.
മികച്ച വില്‍പ്പനയുടെ ഫലമായി 2025 സെപ്റ്റംബറില്‍ ഏറ്റവുമധികം വിറ്റഴിച്ച ടോപ്പ് 10 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി വാഗണ്‍ ആര്‍ ഏഴാം സ്ഥാനത്തെത്തി. ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ, ടാറ്റ പഞ്ച്, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയാണ് ആദ്യ ആറ് സ്ഥാനങ്ങളില്‍. മാരുതി കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഫ്രോങ്ക്‌സ്, ബലേനോ, എര്‍ട്ടിഗ എന്നീ കാറുകളാണ് യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍.
പാസഞ്ചർ വാഹന വിഭാഗത്തിലെ വിശമായ കണക്കുകൾ നാക്കിയാൽ 3,12,791 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവാണെങ്കിലും ഈ വർഷത്തിലെ കുറവ് വിൽപ്പനയിൽ നിന്ന് തുടങ്ങിയതിന് ശേഷമുള്ള ഈ കുതിപ്പ് തിരിച്ചുവരവിന്റെ സൂചനയാണ്. തുടർച്ചയായി മൂന്ന് വർഷമായി വിപണിയിലെ താരമായിരുന്ന എസ്‌യുവി സെഗ്മെൻ്റുകൾ 2,04,392 യൂണിറ്റുകളാണ് വിറ്റത്. ആഭ്യന്തര വിപണിയിൽ 0.9 ശതമാനം നേരിയ കുറവ് കാണിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ കാര്യത്തിലേക്ക് നോക്കിയാൽ 2024 സെപ്റ്റംബറിൽ വിറ്റഴിഞ്ഞ 4,462 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യുണ്ടായി ഓറയുടെ കച്ചോടത്തിൽ 21 ശതമാനത്തിന്റെ വളർച്ച കൈവരിക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. സുഖം, സൗകര്യം, സുരക്ഷ എന്നിവയുടെ സംയോജനത്തിന് പേരുകേട്ട ഓറയെ മനസിലാക്കാൻ ആളുകൾക്ക് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് വിൽപ്പന കൂടിയത്.
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ എംപിവിയെന്ന നിലയിൽ വിപണനം ചെയ്യുന്ന മോഡൽ വാങ്ങാനെത്തുന്നവരുടെ എണ്ണം ക്രമാനുഗതമായാണ് വർധിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ മാസം റെനോ ട്രൈബറിന്റെ 2,587 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം വിറ്റഴിച്ച 1,538 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 68 ശതമാനത്തിന്റെ വർധനവാണ് സംഭവിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








