ALLOY WHEEL പ്രേമികൾക്ക് പറ്റിയ കാറുകൾ! 10 ലക്ഷം രൂപ തികച്ച് വേണ്ട ഈ മോഡലുകൾ സ്വന്തമാക്കാൻ
ഒരു കാറിൻ്റെ പെട്ടെന്ന് ശ്രദ്ധിക്കുന്ന ഒരു ഭാഗമാണല്ലോ അലോയ് വീലുകൾ. പഴയതായാലും പുതിയതായാലും സ്വന്തം കാറിനൊരു അലോയ് വീൽ വാങ്ങി ഇടാത്തവർ കുറവായിരിക്കും. അലോയ് വീലുകൾ വെറുതെ ലുക്കിന് വേണ്ടി മാത്രമല്ല ടയറുകളുടെ സുരക്ഷയ്ക്കും കൂടിയാണ്. 2025-ൽ 10 ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വിലയിൽ 16 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുന്ന നിരവധി കാറുകൾ വിപണിയിലുണ്ട്. സാധാരണ സ്റ്റീൽ വീലുകളേക്കാൾ വലുതായ ഇത്തരം അലോയി വീലുകൾ വാഹനങ്ങൾക്ക് മികച്ച രൂപഭംഗിയും മെച്ചപ്പെട്ട ഡ്രൈവിംഗ് സ്ഥിരതയും നൽകുന്നു. കുറഞ്ഞ ബഡ്ജറ്റിൽ പ്രീമിയം ലുക്കും മികച്ച പ്രകടനവും ആഗ്രഹിക്കുന്നവർക്ക് വേണ്ടി കുറച്ച് മോഡലുകൾ പരിചയപ്പെടുത്തുകയാണ്.
മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ഡെൽറ്റ പ്ലസ് (ഏകദേശം 8.04 ലക്ഷം രൂപ) മുതൽ ഉയർന്ന സീറ്റ (ഏകദേശം 9.71 ലക്ഷം രൂപ) വേരിയന്റുകളിൽ 16 ഇഞ്ച് അലോയ് വീലുകൾ ലഭ്യമാണ്. മാരുതിയുടെ പുതിയ മോഡലുകളിൽ ഇത് ഒരു പ്രധാന സവിശേഷതയാണെന്ന് തന്നെ പറയേണ്ടി വരും. പുത്തൻ മാറ്റങ്ങൾ വരുത്തിയതോടെ വാഹനത്തിൻ്റെ കംഫർട്ടും വർധിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാതെ പറ്റില്ല.

സ്കോഡയുടെ അടുത്തിടെ പുറത്തിറങ്ങിയ കൈലാക്ക് എസ്‌യുവി സിഗ്നേച്ചർ വേരിയന്റിൽ (ഏകദേശം 8.99 ലക്ഷം രൂപ) 16 ഇഞ്ച് അലോയ് വീലുകളോടെ എത്തുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഒരു പുതിയ സ്റ്റൈലിഷ് ഓപ്ഷൻ കൂടിയാണ്. മലയാളി പേര് നൽകിയ മോഡലിന് ലുക്കിൽ ഒരു കുറവും കമ്പനി വരുത്തിയിട്ടില്ല. ബജറ്റ് മോഡലുകൾ അന്വേഷിക്കുന്നവർക്ക് ഇവൻ പറ്റിയ ആളാണ്.
ഹ്യുണ്ടായി i20 അസ്റ്റ വേരിയൻ്റിൽ (ഏകദേശം 8.61 ലക്ഷം രൂപ എക്സ്ഷോറും വില), അസ്റ്റ (O) (9.15 ലക്ഷം രൂപ എക്സ്ഷോറൂം വില) വരുന്ന വേരിയന്റുകളിൽ 16 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്. ഇത് കാറിന് കൂടുതൽ സ്പോർട്ടി ലുക്കും മികച്ച ഹാൻഡ്‌ലിങ്ങും നൽകാൻ സഹായിക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം.

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ടോപ്പ്-സ്പെക്ക് വേരിയൻ്റായ'ZXi പ്ലസ്' (ഏകദേശം 8.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില), അതോടൊപ്പം തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ആൽഫ (ഏകദേശം 8.60 ലക്ഷം രൂപ എക്സ്ഷോറൂം) വിലയുളള വേരിയന്റുകൾക്ക് 16 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി നൽുന്നത്. മികച്ച യാത്രാനുഭവമാണ് വാഹനത്തിന് ഇത് കൊണ്ട് ലഭിക്കുന്നത്.
നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെയും റെനോ കൈഗറിന്റെയും ഉയർന്ന വേരിയന്റുകളിൽ 16 ഇഞ്ച് അലോയ് വീലുകളുണ്ട്. മാഗ്നൈറ്റിന്റെ നിരവധി വേരിയന്റുകൾ 10 ലക്ഷം രൂപയിൽ താഴെ ലഭ്യമാണ്, കൈഗറിന്റെ ടെക്നോ വേരിയന്റും ഏകദേശം 7.50 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന വേരിയൻ്റുകളിലും ഈ വലിയ വീലുകളോടെയാണ് എത്തുന്നത്.

മികച്ച യാത്രാസുഖത്തിനൊപ്പം തന്നെ, കൂടുതൽ മൈലേജ്, മികച്ച ബ്രേക്കിങ്ങും വാഹനത്തിന് ലഭിക്കുന്നു എന്നതാണ് അലോയ് വീലുകളുടെ ഗുണം. അലോയ് വീലുകൾ തന്നെ പലവിധമുണ്ട്. വൺപീസ് അലോയ്കൾ എന്ന് വച്ചാൽ ഒരു ലോഹ ബ്ലോക്കിൽ നിന്ന് ഒറ്റ പീസിൽ തന്നെ നിർമ്മിച്ചിരിക്കുന്ന അലോയ് വീലുകളാണ് കൂടുതലും സാധാരണയായി കാണുന്നത്. മറ്റൊരു തരമെന്ന് പറയുന്നത് ഫോർജ്ഡ് അലോയ് വീലുകൾ വാഹനത്തിൻ്റെ പെർഫോമൻസിലും ഏത് കഠിനമായ സാഹചര്യങ്ങളേയും നേരിടാൻ പ്രാപ്തമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








