മാരുതി ഇ-വിറ്റാരയ്ക്ക് പണി കൊടുക്കാൻ ബിവൈഡി; അറ്റോ 2 ഉടനെത്തും

രാജ്യത്തെ ഇവി വിപണിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ ജനങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ബ്രാൻഡാണ് ബിവൈഡി. ടെസ്‌യെ പോലും തറ പറ്റിക്കാൻ ചൈനീസ് ബ്രാൻഡിന് സാധിച്ചു എന്നതാണ് ഹൈലൈറ്റ്. ലോകത്ത് 1.3 കോടി ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ ഉത്പാദിപ്പിക്കുന്ന ആദ്യത്തെ വാഹന നിര്‍മ്മാതാക്കളായി മാറിയ BYD തങ്ങളുടെ അറ്റോ 2 എന്ന മോഡൽ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയിലേക്ക് ഉടൻ തന്നെ വാഹനം എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ വാഹനത്തിൻ്റെ പരീക്ഷണയോട്ടത്തിൻ്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഫീച്ചറുകൾ കൊണ്ട് സമ്പന്നമായ മോഡലിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

32 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് യുകെയിൽ ബിവൈഡി തങ്ങളുടെ അറ്റോ 2 മോഡൽ അവതരിപ്പിച്ചത്. ബ്രാൻഡിൻ്റെ നൂതന ഇ-പ്ലാറ്റ്‌ഫോം 3.0 ആർക്കിടെക്ചറിൽ നിർമ്മിച്ചിരിക്കുന്ന ഈ കോം‌പാക്റ്റ് എസ്‌യുവിക്ക് 4,310mm നീളവും 1,830mm വീതിയും 1,675mm ഉയരവും 2,620mm വീൽബേസും ലഭിക്കുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ്വ് EV, MG ZS EV എന്നിവയുൾപ്പെടെയുള്ള എതിരാളികളെ കടത്തിവെട്ടുന്നതാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

byd atto 2 launching soon in india

പവർട്രെയിനുകളിലേക്കും ബാറ്ററിയിലേക്കും നോക്കിയാൽ രണ്ട് വ്യത്യസ്ത ബാറ്ററി കോൺഫിഗറേഷനുകൾ ആണ് BYD അറ്റോ 2-നായി കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. ബോസ് മോഡലായ ബൂസ്റ്റ് വേരിയന്റിൽ 51.1kWh ബ്ലേഡ് ബാറ്ററി പായ്ക്ക് 345 കിലോമീറ്റർ റേഞ്ച് നൽകുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ടോപ്പ് എൻഡ് മോഡലായ കംഫർട്ട് വേരിയൻ്റിൽ 420 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന 64.8kWh ബാറ്ററിയും നൽകിയിട്ടുണ്ട്.

രണ്ട് ബാറ്ററി പായ്ക്കുകളും 174 bhp പരമാവധി പവറും 290Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോർ ലഭിക്കുന്ന ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളുമായിട്ടാണ് യോജിപ്പിച്ചിരിക്കുന്നത്. ചാർജിങ്ങ് സമയവും രണ്ട് ബാറ്ററി മോഡലുകൾക്ക് വ്യത്യസ്തമാണ്. ബൂസ്റ്റ് മോഡൽ 82kW DC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നതോടെ അര മണിക്കൂറിനുളളിൽ 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും.

byd atto 2 launching soon in india

എന്നാൽ കംഫർട്ട് വേരിയൻ്റിൽ 155kW ചാർജിംഗ് സിസ്റ്റം ഉപയോഗിച്ച് കൊണ്ട് വെറും 21 മിനിറ്റിൽ ചാർജ് ചെയ്യാൻ സാധിക്കുന്നു. സുരക്ഷ, റിലയബിളിറ്റി, താപ കാര്യക്ഷമത എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത BYD-യുടെ സിഗ്നേച്ചർ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ തന്നെയാണ് രണ്ട് മോഡലുകളിലും ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

ഇന്റീരിയറിൽ 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഹീറ്റഡ് പവർ-അഡ്ജസ്റ്റ് ചെയ്യാവുന്നതുമായ ഫ്രണ്ട് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഫീച്ചറുകൾ. ലോഞ്ച് ചെയ്താൽ അറ്റോ 2 അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവിക്ക് താഴെയായിരിക്കും സ്ഥാനം പിടിക്കുക.

byd atto 2 launching soon in india

നിലവിൽ അറ്റോ 3, സീൽ, ഇമാക്സ് 7, സീലയൺ 7 തുടങ്ങിയ മോഡലുകളാണ് ബിവൈഡി ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. ടെസ്‌ല കൂടി ഇന്ത്യൻ വിപണിയിൽ എത്തിയതോടെ ഇവർ തമ്മിൽ നേരിട്ട് മത്സരമില്ലെങ്കിലും വിട്ടു കൊടുക്കാൻ തയ്യാറാകുമെന്ന് തോന്നുന്നില്ല. ആഭ്യന്തര വിപണിയിൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഒരു ഇലക്ട്രിക് വാഹനം കൊണ്ടുവരുന്നത് ബ്രാൻഡിന് കൂടുതൽ പണംവാരാൻ സഹായിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 26, 2025, 16:03 [IST]
English summary
Byd atto 2 launching soon in india checkout the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X