520 കിലോമീറ്റർ റേഞ്ച് തരുന്ന ചൈനീസ് വണ്ടി; മൂന്ന് വർഷത്തിൽ വിറ്റത് പെട്രോൾ വണ്ടിയെകൊണ്ട് പോലും പറ്റൂല്ല
ഇവികളിൽ ഉപഭോക്താക്കൾക്ക് ആദ്യം വളരെ സംശയം നിലനിന്നിരുന്ന ഒരു ബ്രാൻഡായിരുന്നു ബിവൈഡി. എന്നാൽ പതിയ പതിയ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ബ്രാൻഡിന് കഴിഞ്ഞു. അല്ലെങ്കിലും ഇന്ത്യൻ മാർക്കറ്റ് അങ്ങനെയാണല്ലോ, എന്തിനേയും ആദ്യം തന്നെ ചിലപ്പോൾ സ്വീകരിച്ചില്ലെങ്കിലും പതിയെ പതിയെ ഇഷ്ടപ്പെടും, ഇഷ്ടപെട്ടാലോ പിന്നെ വിട്ടു കളയുകയുമില്ല. അത് പോലെ തന്നെയായിരുന്നു ബിവൈഡിയുടെ കാര്യത്തിലും സംഭവിച്ചത്. e6 എന്ന മോഡലുമായി രാജ്യത്തേക്ക് രംഗപ്രവേശം നടത്തിയ ബ്രാൻഡിന് ഇപ്പോൾ നാല് മോഡലുകളാണ് രാജ്യത്ത് വിൽക്കുന്നത്. അതിൽ തന്നെ പ്രധാനിയാണ് ബിവൈഡി അറ്റോ 3 എന്ന കാർ.
2022-ൽ വിപണിയിലേക്ക് എത്തിയ മോഡൽ ഇതുവരെ ലോകത്ത് മൊത്തം 10 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിരിക്കുന്നു എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതു വരെ നൂറോളം രാജ്യങ്ങളിൽ ഈ മോഡൽ ലഭ്യമാണ്. BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യയിലെ വില തുടങ്ങുന്നത് 26.40 ലക്ഷം രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 35.94 ലക്ഷം വരെ നീളുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.

ചെറിയ ബാറ്ററി പായ്ക്കുമായി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് എന്‍ട്രി ലെവല്‍ വേരിയന്റ് കമ്പനി പുറത്തിറക്കിയിരുന്നു. അതോടെ അറ്റോ 3 ഇപ്പോള്‍ ഡൈനാമിക്, പ്രീമിയം, സുപ്പീരിയര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ വാങ്ങാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. പുതിയ 49.92kWh ബാറ്ററിയാണ് ഇവിയില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് സിംഗിള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ വരെ ശേഷിയുള്ളതാണെന്നും ബ്രാന്‍ഡ് അവകാശപ്പെടുന്നു.
പ്രീമിയം, സുപ്പീരിയര്‍ വേരിയന്റുകള്‍ മുമ്പുണ്ടായിരുന്ന അതേ 60.48kWh ബാറ്ററി പായ്ക്കില്‍ നിന്നായിരിക്കും പവര്‍ എടുക്കുക. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 521 കിലോമീറ്റര്‍ ഓടുമെന്നാണ് BYD അവകാശപ്പെടുന്നത്. മൂന്ന് വേരിയന്റുകളും 204 bhp പവറും 310 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ റിയര്‍ ആക്സില്‍ ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി 50 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

എസി ചാര്‍ജര്‍ ഉപയോഗിച്ച് ചെറിയ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 8 മണിക്കൂര്‍ സമയമെടുക്കും. മറുവശത്ത് വലിയ ബാറ്ററി ചാര്‍ജാവാന്‍ ഏകദേശം 10 മണിക്കൂര്‍ സമയം വേണം. 7kW ഹോം ചാര്‍ജറും 3kW പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ബോക്‌സുമാണ് കമ്പനി ഇവിയുടെ കൂടെ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നത്. 1,680-1,750 കിലോഗ്രാം ഭാരമുള്ള ഈ എസ്‌യുവി 7.3 സെക്കന്‍ഡ് കൊണ്ട് 0-100കിമീ വേഗത്തിലെത്തും.
പ്രധാന ഫീച്ചറുകളിലേക്ക് നോക്കിയാൽ എല്‍ഇഡി ഹെഡ്ലാംപ്, 18 ഇഞ്ച് അലോയ് വീല്‍, പാനോരമിക് സണ്‍റൂഫ്, പവര്‍ അസിസ്റ്റ് മുന്‍ സീറ്റുകള്‍, ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, വിവിധ ആംഗിളില്‍ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, എല്‍ഇഡി ടെയില്‍ ലാംപ്, പിഎം 2.5 എയര്‍ ഫില്‍റ്റര്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ്, ആംബിയന്റ് ലൈറ്റിങ്, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയൊക്കെയാണ്.
ടെക്നോളജിക്ക് മാത്രമല്ല സേഫ്റ്റിക്കും ബ്രാൻഡ് പ്രാധാന്യം നൽകുന്നുണ്ട് കേട്ടോ.7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റഡാര്‍ അടിസ്ഥാനമാക്കിയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം (ADAS), ഫുള്ളി അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, കൊളീഷന്‍ വാണിങ്, ബ്ലൈന്‍ഡ് സ്‌പോര്‍ട്ട് വാണിങ് എന്നീ സേഫ്റ്റി ഫീച്ചറുകളും അറ്റോ 3-യിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








