പണ്ട് മസ്‌ക് പുച്ഛിച്ച ടീംസാ... ദേ ഇപ്പോള്‍ വാഹന നിര്‍മാണത്തില്‍ ടെസ്‌ലക്ക് സാധിക്കാത്ത നേട്ടത്തില്‍ BYD
ചൈനയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബിവൈഡി) എന്ന കമ്പനിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പുച്ഛിച്ച കഥ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ടെസ്‌ലയെ പിന്നിലാക്കി പുത്തന്‍ നേട്ടങ്ങള്‍ കൈവരിക്കുന്നത് ശീലമാക്കുകയാണ് BYD. കമ്പനി അടുത്തിടെ 1.3 കോടി ന്യൂ എനര്‍ജി വാഹനങ്ങള്‍ (NEV) പുറത്തിറക്കി ആഗോള വാഹന വിപണിയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. യാങ്വാങ് U 7 എന്ന മോഡലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഷെന്‍ഷെന്‍-ഷാന്‍വെയ് സോണിലെ വാഹന നിര്‍മാണശാലയില്‍ നിന്നാണ് റെക്കോഡ് നേട്ടം കുറിച്ച വാഹനം പുറത്തിറങ്ങിയത്.
ലോകത്ത് 1.3 കോടി ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ ഉത്പാദിപ്പിക്കുന്ന ആദ്യത്തെ വാഹന നിര്‍മ്മാതാക്കളായി മാറിയിരിക്കുകയാണ് BYD. പണ്ട് കളിയാക്കിയ മസ്‌കിന്റെ ടെസ്‌ലക്ക് പോലും ഇത് സാധിച്ചിട്ടില്ല. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം കമ്പനി ചൈനയില്‍ 21.13 ലക്ഷം വാഹനങ്ങള്‍ വിറ്റു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31.5% കൂടുതലാണ്. വിദേശ വിപണികളില്‍ 4.72 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് 128.5% വളര്‍ച്ചയാണ് കാണിക്കുന്നത്.

Image Credit: BYD
ചരിത്രം നേട്ടം കുറിക്കാനായി കമ്പനി തെരഞ്ഞെടുത്ത യാങ്വാങ് U 7 BYD-യുടെ പ്രീമിയം സബ് ബ്രാന്‍ഡായ യാങ്വാങ്ങിന്റെ ഫലാഗ്ഷിപ്പ് മോഡലാണ്. ഈ വാഹനം അഴകില്‍ മാത്രമല്ല ടെക്‌നോ്ജിയുടെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. തങ്ങള്‍ ബജറ്റ് ഇവികളില്‍ ഒതുങ്ങുന്നില്ലെന്നും ആഡംബര വിഭാഗത്തിലും സാന്നിധ്യം ഉറപ്പിക്കുകയാണെന്ന് കൂടി ഈ ഒരു പ്രവര്‍ത്തിയിലൂടെ BYD വരച്ച്കാണിക്കുന്നു.
ചൈനയില്‍ യുവാന്‍ പ്ലസ് എന്ന് അറിയപ്പെടുന്ന മറ്റൊരു ബെസ്റ്റ് സെല്ലറായ BYD അറ്റോ 3 ആഗോള വിപണിയില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. 2022 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ അറ്റോ 3 വെറും 31 മാസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ചൈനയില്‍ ആദ്യത്തെ 14 മാസങ്ങളില്‍ ഏകദേശം 3 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയി.

അടുത്ത 6 മാസങ്ങളില്‍ 2 ലക്ഷം യൂണിറ്റുകളും തുടര്‍ന്ന് ആഗോള ഡിമാന്‍ഡിന് അനുസരിച്ച് ബാക്കി 5 ലക്ഷം യൂണിറ്റുകളും വിറ്റഴിച്ചു. നിലവില്‍ 100-ല്‍ അധികം രാജ്യങ്ങളില്‍ അറ്റോ 3 ലഭ്യമാണ്. കൃത്യമായി പറഞ്ഞാല്‍ 1391 ദിവസം കൊണ്ടാണ് അറ്റോ 3 ഈ നേട്ടത്തിലെത്തിയത്. ഓരോ ദിവസവും ലോകത്താകമാനമായി ഈ കാറിന്റെ 719 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെടുന്നു.
വേഗത്തിലുള്ള ഉത്പാദന ശേഷിയുക്കൊപ്പം ബജറ്റ് സെഗ്‌മെന്റില്‍ മുതല്‍ ആഡംബര വിഭാഗത്തില്‍ വരെ സാന്നിധ്യവുമള്ളതാണ് ചൈനീസ് ബ്രാന്‍ഡിന്റെ ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. നൂതന സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന കമ്പനി അവരുടെ വിശ്വാസവും നേടിയെടുക്കുന്നു. കമ്പനിയുടെ ഈ നേട്ടം ഒരു നാഴികക്കല്ല് മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങള്‍ ഇനി ഭാവിയല്ല, വര്‍ത്തമാനമാണെന്ന് തെളിയിക്കുക കൂടിയാണ് ചെയ്യുന്നത്.
BYD ഇന്ത്യയിലും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമായും ഇവികളാണ് ബ്രാന്‍ഡ് വില്‍പ്പനക്കെത്തിക്കുന്നത്. അറ്റോ 3 എസ്‌യുവി, സീല്‍ സെഡാന്‍, സീലയണ്‍ എസ്‌യുവി, ഇമാക്‌സ് 7 എംപിവി എന്നിവയാണ് ബ്രാന്‍ഡിന്റെ ഇന്ത്യന്‍ മോഡല്‍നിരയില്‍ ഉള്ളത്. ചൈനയുമായി ഇന്ത്യക്കുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ തിരിച്ചടിയായില്ലായിരുന്നെങ്കില്‍ കമ്പനി ഇതിനോടകം രാജ്യത്ത് പടര്‍ന്ന് പന്തലിച്ചേനേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








