അത്ര 'ചീപ്പല്ലാത്ത' ചൈനീസ് ഉല്‍പ്പന്നം! വാങ്ങിക്കൂട്ടിയത് 10000-ത്തിലേറെ ഇന്ത്യക്കാര്‍
ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ചൈനയില്‍ നിന്നുള്ള ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). 2021 അവസാനത്തോടെയാണ് BYD ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ 10,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ ഡെലിവര്‍ ചെയ്ത് സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനി. തുടക്കത്തില്‍ വാണിജ്യ വാഹനമായ e6 എംപിവിയിലൂടെ (BYD e6 MPV) രംഗപ്രവേശം ചെയ്ത കമ്പനി പിന്നീട് സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ഇവികള്‍ അവതരിപ്പിച്ചതോടെയാണ് രാജ്യത്ത് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്. ഇപ്പോള്‍, 38 നഗരങ്ങളിലായി 45 ഷോറൂമുകളാണ് BYD-ക്കുള്ളത്.
നിലവില്‍ BYD ഇന്ത്യയില്‍ അറ്റോ 3 എസ്‌യുവി, സീല്‍ സെഡാന്‍, സീലയണ്‍ 7 എസ്‌യുവി, ഇമാക്‌സ് 7 എംപിവി എന്നീ നാല് മോഡലുകളാണ് വിപണനം ചെയ്യുന്നത്. 25 ലക്ഷം മുതല്‍ 49 ലക്ഷം രൂപ വരെയാണ് ഈ ഇവികളുടെ വില പോകുന്നത്. രാജ്യത്തെ ശരാശരി കാര്‍ വിലയേക്കാള്‍ എത്രയോ കൂടുതലാണ് ഇത്. BYD ആഗോള വിപണികളില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള മോഡലായ അറ്റോ 3 ഇന്ത്യയിലും ജനപ്രിയമാണ്..കൂടുതല്‍ ആഢംബരം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് സീല്‍ സെഡാന്‍ എത്തുന്നത്. ഇമാക്‌സ് 7, സീലയണ്‍ 7 എന്നിവ കുടുംബങ്ങള്‍ക്കും എസ്‌യുവിപ്രേമികള്‍ക്കും വേണ്ടിയുള്ളതാണ്. ഈ മോഡലുകള്‍ കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റുകളായി കൊണ്ടുവന്ന് അസംബിള്‍ ചെയ്യുകയോ അല്ലെങ്കില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് (സിബിയു) യൂണിറ്റുകളായി കൊണ്ടുവരികയോ ആണ് ചെയ്യുന്നത്. ഇറക്കുമതി തീരുവ കാരണമാണ് ഇവയ്ക്ക് ഉയര്‍ന്ന വില ലഭിക്കുന്നത്.
ഏറ്റവും പുതുതായി അവര്‍ ഭോപ്പാലില്‍ പുതുതായി ഡീലര്‍ഷിപ്പ് ആരംഭിച്ചിരുന്നു. മധ്യപ്രദേശിലെ കമ്പനിയുടെ മൂന്നാമത്തെ ഷോറൂമാണ് ഭോപ്പാലില്‍ ആരംഭിച്ചത്. ഇത് സെന്‍ട്രല്‍ ഇന്ത്യയില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു. വലിയ നഗരങ്ങള്‍ക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ഒരു BYD ഇവി സ്വന്തമാക്കാന്‍ ഇത് സഹായകമാകും.ശുഭ് BYD-യുമായി ചേര്‍ന്നാണ് ഭോപ്പാല്‍ ഡീലര്‍ഷിപ്പ് പ്രവര്‍ത്തിക്കുന്നത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഷോറൂമില്‍ ബ്രാന്‍ഡിന്റെ നിലവിലെ മോഡലുകള്‍ നേരിട്ട് കണ്ട് അനുഭവിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ഒരു ഡിസ്‌പ്ലേ സെന്റര്‍ എന്നതിലുപരി, ഇത് ഒരു സര്‍വീസ് സെന്ററായും പുതിയ ഉപഭോക്താക്കള്‍ക്ക് കാറുകള്‍ ബുക്ക് ചെയ്യാനും ഡെലിവറി എടുക്കാനുമുള്ള കേന്ദ്രമായും പ്രവര്‍ത്തിക്കുന്നു. പ്രധാന നഗരങ്ങള്‍ക്കപ്പുറം ടയര്‍-2 നഗരങ്ങളിലേക്ക് വ്യാപിക്കുക എന്നതാണ് BYD നിലവില്‍ പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രം. കാരണം, കൂടുതല്‍ കുടുംബങ്ങളും ബിസിനസുകളും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്.
e6 എംപിവിയും പിന്നീട് വന്ന ഇമാക്‌സ്7 ആണെങ്കിലും ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും BYD കാറുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും സ്വകാര്യ പാസഞ്ചര്‍ കാര്‍ വിഭാഗത്തിലുള്ളവരാണ്. ഭോപ്പാല്‍ പോലുള്ള നഗരങ്ങളില്‍ ഇവി ഓപ്ഷനുകള്‍ കുറവായതിനാല്‍ അവിടുത്തെ വ്യക്തിഗത ഉപഭോക്താക്കളുടെ പ്രിയം പിടിച്ചുപറ്റാനാണ് BYD ലക്ഷ്യമിടുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് വിശ്വാസം വര്‍ധിപ്പിക്കുന്നു.

2025 ഓഗസ്റ്റില്‍ BYD 447 കാറുകള്‍ വിറ്റഴിച്ചു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 97 ശതമാനം വളര്‍ച്ചയാണ്. മെയ് മാസത്തില്‍ 530 യൂണിറ്റുകള്‍ വിറ്റ് കമ്പനി ചരിത്രത്തിലെ ഏറ്റവും മികച്ച വില്‍പ്പന രേഖപ്പെടുത്തി. ടാറ്റ, എംജി, മഹീന്ദ്ര, ഹ്യുണ്ടായി എന്നിവയ്ക്ക് പിന്നില്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഇവി നിര്‍മ്മാതാവാണ് BYD.ടാറ്റ മോട്ടോര്‍സിന് ഇപ്പോഴും ഭൂരിഭാഗം വിപണി വിഹിതമുണ്ടെങ്കിലും BYD-യുടെ വില്‍പ്പന കണക്കുകള്‍ ഈ മേഖലയിലെ സ്ഥിരമായ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.
അറ്റോ 3 സികെഡി കിറ്റുകളായി കൊണ്ടുവന്ന് അസംബിള്‍ ചെയ്യുകയാണെങ്കിലും മറ്റ് മോഡലുകള്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുകയാണ്. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ അടുത്ത നീക്കം. ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഉണ്ടെങ്കിലും ചൈനയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളാണ് ഇതിന് വിലങ്ങുതടി സൃഷ്ടിക്കുന്നത്. രാജ്യത്ത് പുത്തന്‍ ഷോറൂമുകള്‍ തുറന്ന് സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം വില്‍പ്പന ഉയര്‍ത്തുന്നതിനായി കുറഞ്ഞ വിലയുള്ള മോഡലുകള്‍ കൊണ്ടുവരാനും BYD ലക്ഷ്യമിടുന്നു.
അറ്റോ 2 എന്ന മോഡല്‍ ആണ് ഇതിനായി ഊഴം കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഇത് പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. 20 ലക്ഷം രൂപയില്‍ താഴെയുള്ള വിലയില്‍ പുത്തന്‍ മോഡല്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ വാറണ്ടി, മെയിന്റനന്‍സ് പാക്കേജുകള്‍, ആക്‌സസറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രൊമോഷനുകളും കമ്പനി ആസൂത്രണം ചെയ്യുന്നു. ഇപ്പോഴും ഉയര്‍ന്ന വിലയാണെങ്കിലും കൂടുതല്‍ ഔട്ട്‌ലെറ്റുകളിലൂടെ ബ്രാന്‍ഡ് പ്രസന്‍സും സര്‍വീസ് സൗകര്യവും മെച്ചപ്പെടുത്തുന്നത് വരും വര്‍ഷങ്ങളില്‍ കമ്പനിക്ക് കൂടുതല്‍ വില്‍പ്പന നേടാന്‍ സഹായിക്കും.
BYD എന്ന ബ്രാന്‍ഡിനെ പോലെ ഉയര്‍ന്ന വിലയുള്ള കാറുകള്‍ വില്‍ക്കുന്ന കമ്പനി ഇന്ത്യയില്‍ 10000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത് ഇന്ത്യയില്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തുക്കുന്ന വാഹനങ്ങള്‍ക്കുള്ള സ്വീകാര്യതയുടെ തെളിവ് കൂടിയാണ്. കൂടുതല്‍ മോഡലുകള്‍, സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖലയു
ടെ വിപുലീകരണം എന്നിവയിലൂടെ BYD വരും വര്‍ഷങ്ങളിലും രാജ്യത്ത് കൂടുതല്‍ ഊര്‍ജസ്വലതയോടെ ഉണ്ടാകുമെന്ന സൂചനയും നമുക്ക് ലഭിക്കുന്നു.


Click it and Unblock the Notifications








