ഇന്നോവയുടെ എതിരാളികളിൽ ആരാണ് മിടുക്കൻ! മാറ്റുരയ്ക്കാം ബിവൈഡി emax7-നൊപ്പം കിയ കാരൻസ് ക്ലാവിസ് ഇവിയും

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ എങ്ങനേയും താഴെ ഇറക്കുക എന്നതാണ് എതിരാളികളുടെ ലക്ഷ്യം. പലകുറി പലരും ശ്രമിച്ചിട്ടും നടക്കാതെ പോയ ഈ സ്വപ്നം എങ്ങനേയും സാധ്യമാക്കാൻ ഇറങ്ങിതിരിച്ചിരിക്കുകയാണ് ബിവൈഡിയും കൊറിയൻ ബ്രാൻഡായ കിയയും. അതും ഇലക്ട്രിക് മോഡലുകൾ വച്ച് ഇന്നോവ ഹൈക്രോസ് പോലെയൊരു വമ്പനോട് മുട്ടണമെങ്കിൽ ചെറിയ ചങ്കൂറ്റം ഒന്നും പോര. അത് കൊണ്ട് തന്നെ ബിവൈഡി emax7 എന്ന മോഡലും കിയ തങ്ങളുടെ ഏറ്റവും പുതുതായി അവതരിപ്പിച്ച ഇവി മോഡലായ കിയ കാരൻസ് ക്ലാവിസ് ഇവിയുമായി ഒരു താരതമ്യം ചെയ്തു നോക്കിയാലോ.

ഹൈക്രോസിനോട് മുട്ടാൻ ഇവരിൽ ആർക്കാണ് കരുത്ത് കൂടുതൽ എന്ന് പരിശോധിച്ചാലോ. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. e6-ന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഇമാക്‌സ് 7 എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയപ്പോൾ കമ്പനിയുടെ ഏക ലക്ഷ്യം എങ്ങനേയും എംപിവി സെഗ്മെൻ്റ് കൈയ്യടക്കുക എന്നതായിരുന്നു. സീറ്റിങ്ങ്, ടെക്നോളജിയിലുളള പുത്തൻ അപ്ഡേറ്റുകൾ എന്നിവയിൽ എല്ലാം കമ്പനി ശ്രദ്ധിച്ചിരുന്നു.

byd emax7 vs kia carens clavis ev

BYD ഇമാക്‌സ് 7-ന്റെ മൊത്തത്തിലുള്ള സിലൗറ്റ് ഇപ്പോഴും e6 എംപിവിക്ക് സമാനമാണെങ്കിലും അറ്റോ 3 എസ്‌യുവിയുടെ ഡിസൈന്‍ സൂചകങ്ങള്‍ കടമെടുത്തതായി കാണാം. പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലൈറ്റുകളും അറ്റോ 3 എസ്‌യുവിയടേതിന് സമാനമായ ഗ്രില്ലും ഇതിലുണ്ട്. അപ്ഡേറ്റ് ചെയ്ത ഇന്റേണല്‍ എലമെന്റുകളുള്ള പുതുക്കിയ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ഇതില്‍ വരുന്നു.

ഇനി കിയ കാരൻസ് ക്ലാവിസ് ഇവിയിലേക്ക് വന്നാൽ കൊറിയൻ ബ്രാൻഡിൻ്റേയും ലക്ഷ്യം എംപിവി സെഗ്മെൻ്റിലെ ആധിപത്യമാണ്. കാരൻസ് ഉപയോഗിച്ച് നല്ല വിൽപ്പന നേടുന്നുണ്ട് എങ്കിലും ഇവിയിലേക്ക് കടന്നാൽ കൂടുതൽ വിൽപ്പന നേടാം എന്നായിരിക്കും കമ്പനി ലക്ഷ്യമിടുന്നത്. അടുത്തിടെ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റഡ് കാരൻസ് ക്ലാവിസുമായി ഡിസൈനും ഫീച്ചറുകളുമെല്ലാം കടമെടുക്കുകയും ചെയ്യുന്നു. പുതിയ ഇലക്ട്രിക് പീപ്പിൾ മൂവർ അതേ സുഖസൗകര്യങ്ങളും പ്രീമിയം ക്യാബിൻ അനുഭവവും വാഗ്ദാനം ചെയ്യുന്നുവെന്ന് കിയ പറയുന്നു.

byd emax7 vs kia carens clavis ev

കാഴ്ച്ചയിൽ സമാനമാണ് കാരെൻസ് ക്ലാവിസ് ഇവി. എങ്കിലും ചില ഇലക്ട്രിക്-നിർദ്ദിഷ്ട മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തുന്നത്. മുൻവശത്ത് ചാർജിംഗ് പോയിന്റ് സ്ഥാപിച്ചിരിക്കുന്നത് ഈ നവീകരണങ്ങളിൽ ആദ്യത്തേത്. ഒപ്പം മുൻവശത്തെ എൽഇഡി ഡിആർഎല്ലുകളും ഇലക്ട്രിക് എംപിവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ രൂപം സമ്മാനിക്കാനായി പുതിയ 17 ഇഞ്ച് എയ്‌റോ അലോയ് വീലുകളും ഇലക്ട്രിക് എംപിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിവൈഡി emax7 മോഡലിന് ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ ക്യാബിന്‍ തീം ആണ് ലഭിക്കുന്നത്. ഡാഷ്ബോര്‍ഡ് പൂര്‍ണമായും ബ്ലാക്ക് കളറിലാണ് വരുന്നത്. ഡാഷില്‍ നീളത്തിലുള്ള ഒരു ക്രോം സ്ട്രിപ്പുണ്ട്. സീറ്റുകള്‍ ബൗണ്‍ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയില്‍ തീര്‍ത്തിരിക്കുന്നു. 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇലക്ട്രിക് എംപിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

byd emax7 vs kia carens clavis ev

ഒരു ഫിക്‌സഡ് പനോരമിക് ഗ്ലാസ് റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍.

കാരൻസ് ക്ലാവിസ് ഇവിക്ക് ലെവൽ 2 ADAS, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വൺ-ടച്ച് ടംബിൾ-ഡൗൺ രണ്ടാം നിര സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. 169 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വികസിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് കാരൻസ് ക്ലാവിസ് ഇവിക്ക് കരുത്ത് പകരുന്നത്.

ഇമാക്‌സ് 7 എംപിവിയില്‍ 55.4 kWh, 71.8 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ലഭ്യമാണ്. ചെറിയ ബാറ്ററിക്ക് 420 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്കിന് 530 കിലോമീറ്ററുമാണ് ക്ലെയിംഡ് റേഞ്ച് (ന്യൂ യൂറോപ്പ് ഡ്രൈവിംഗ് സൈക്കിള്‍). ഇത് ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 26.90 ലക്ഷം മുതല്‍ 29.90 ലക്ഷം രൂപ വരെയാണ് വില BYD ഇമാക്‌സ് 7 ഇലക്ട്രിക് എംപിവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 17, 2025, 12:48 [IST]
English summary
Byd emax7 and kia carens clavis ev detailed comparison explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X