567 KM റേഞ്ചുള്ള ഇവിക്ക് ജനുവരി മുതൽ വില കൂടും! ഡിസംബറിൽ വാങ്ങിയാൽ ലാഭം എത്രയെന്നറിയാമോ

വർഷാവസാനം ആയപ്പോൾ ഏതെങ്കിലും ബ്രാൻഡുകൾ വില കൂട്ടാൻ പദ്ധതിയുണ്ടോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ദേ ഇലക്ട്രിക് മോഡലിന് ജനുവരി മുതൽ ഞങ്ങൾ ഒരു മോഡലിന് അൽപ്പം വില കൂട്ടുവാണേ എന്ന് അറിയിച്ചത്. ഒറ്റ ചാർജിൽ 567 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ബിവൈഡിയുടെ സീലയൺ 7 എന്ന ഫ്ലാഗ്ഷിപ്പ് മോഡലിനാണ് വില കൂട്ടിയിരിക്കുന്നത്. ജനുവരി 1 മുതലാണ് വില വർധിപ്പിക്കാൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നത്. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച സീലയൺ 7 പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിപണിയിൽ എത്തിയപ്പോൾ തന്നെ രണ്ട് കൈയ്യും നീട്ടിയാണ് ഉപഭോക്താക്കൾ സ്വീകരിച്ചത്. ഇത്രയും വിലയുളള ഇവിയാണെങ്കിൽ പോലും ഇത് വരെ 2000 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചിട്ടുണ്ട്.

പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. വില വർധിപ്പിച്ചതിൻ്റെ കാരണം കമ്പനി ഇത് വരെ അറിയിച്ചിട്ടില്ല. നിലവിൽ ബിവൈഡി സീലയൺ 7 പ്രീമിയം വേരിയന്റിന് 48.90 ലക്ഷം രൂപയും പെർഫോമൻസിന് 54.90 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. രണ്ടിനും സമാനമായ ഫീച്ചറുകൾ ലഭിക്കുന്നുണ്ടെങ്കിലും റേഞ്ചിലും പെർഫോമൻസിലുമാണ് പ്രധാന മാറ്റങ്ങൾ ലഭിക്കുന്നത്.

Byd India Announced Price Hike For Sealion 7

ആദ്യ കാഴ്ച്ചയിൽ സീൽ സെഡാന്റെ എസ്‌യുവി പതിപ്പല്ലേന്ന് വരെ തോന്നിയേക്കാം. ഫ്രണ്ട് ബമ്പർ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ എന്നിവക്കെല്ലാം സീൽ ഇവിയോട് സാമ്യമുണ്ട്. നല്ല വലിപ്പമുണ്ടെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു 7 സീറ്റർ വാഹനമല്ല എന്നതാണ് പ്രത്യേകം ഓർക്കേണ്ട കാര്യം. ഡിസൈനിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ ആംഗുലർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾക്ക് താഴത്തായി ഡിആർഎല്ലുകൾ കൊടുത്തിരിക്കുന്നത് മുൻവശത്തെ അഴകുറ്റതാക്കുന്നുണ്ട്.

മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില ഘടകങ്ങൾ, എയറോഡൈനാമിക് കോണ്ടൂർസ്, എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനിലെ ചില ഹൈലൈറ്റുകളാണ്. സീലയൺ 7 പ്രീമിയം വേരിയന്റിൽ 19 ഇഞ്ച് അലോയ് വീലുകളും പെർഫോമൻസിൽ 20 ഇഞ്ച് വീലുകളുമാണ് വരുന്നത്.

Byd India Announced Price Hike For Sealion 7

കോസ്മോസ് ബ്ലാക്ക്, അറ്റ്ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ബിവൈഡി സീലയൺ 7 തെരഞ്ഞെടുക്കാനാവുക. ഇനി അകത്തളത്തിലേക്ക് കയറിയാൽ പല ആഡംബര വാഹനങ്ങളേയും നാണിപ്പിക്കുന്ന തരത്തിലുള്ള കിടിലൻ ഇന്റീരിയറുമായിട്ടാണ് ബിവൈഡിയുടെ നാലാമൻ കളത്തിലേക്ക് എത്തിയിരിക്കുന്നത്. മോഡേൺ ഫീച്ചറുകളുടെ വലിയൊരു കലവറ തന്നെയാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലംബർ ക്രമീകരണത്തോടുകൂടിയ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 6 തരത്തിൽ ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വയർലെസ് ഫോൺ ചാർജർ, 12-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണ് സീലയൺ 7 ഇവിയിലെ പ്രധാന ഫീച്ചറുകൾ.

Byd India Announced Price Hike For Sealion 7

സേഫ്റ്റിയുടെ കാര്യത്തിലുംബിവൈഡിയുടെ ഇലക്ട്രിക് എസ്‌യുവി മിടുക്കനാണ്. 11 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയൺ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിലെ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.

സീലയൺ 7 ഇവിയുടെ രണ്ട് വകഭേദങ്ങൾക്കും ഒരേ 82.56kWh ലോ-വോൾട്ടേജ് LFP ബാറ്ററി പായ്ക്കാണ് ബിവൈഡി സമ്മാനിച്ചിരിക്കുന്നത്. പ്രീമിയം വേരിയന്റ് 313 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റർ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റിന് 530 bhp പവറിൽ 690 Nm torque ആയിരിക്കും നൽകുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 2, 2025, 7:00 [IST]
English summary
Byd india announced price hike for sealion 7 all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X