ടെസ്‌ലയെ കടത്തിവെട്ടി ബിവൈഡി! 40 ശതമാനം തകർച്ചയുമായി ഇവി ഭീമൻ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല തങ്ങളുടെ എതിരാളിയായ ബിവൈഡിയുടെ മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്.ടെസ്‌ലയേക്കാൾ 5000 കാറുകളാ് ബിവൈഡി യൂറോപ്യൻ മാർക്കറ്റിൽ വിറ്റിരിക്കുന്നത്. അത് വഴി ടെസ്‌ലയ്ക്ക് 40 ശതമാനത്തിൻ്റെ ഇടിവാണ് വിൽപ്പനയിൽ സംഭവിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് യൂറോപ്യൻ മാർക്കറ്റിൽ നിന്ന് മസ്കിന് ഒരു തിരിച്ചടി ലഭിക്കുന്നത്. ജൂലൈ മാസത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ യൂറോപ്പിലുടനീളം 13,503 പുതിയ കാറുകൾ ബിവൈഡി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ടെസ്‌ലയ്ക്ക് ആ മാസം 8,837 കാറുകൾ മാത്രമേ വിൽക്കാൻ സാധിച്ചിട്ടുളളു. അത് വഴി 40 ശതമാനത്തിൻ്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ബിവൈഡിയുടെ പുത്തൻ മാർക്കറ്റിങ്ങ് തന്ത്രങ്ങളാണ് ബ്രാൻഡിനെ എതിരാളികളേക്കാൾ കൂടുതൽ വിൽപ്പന കൈവരിക്കാൻ സഹായിച്ചത് എന്ന് വേണം പറയാൻ. അതിനൊപ്പം തന്നെ കൂടുതൽ ഫീച്ചറുകളും ബിവൈഡി അവതരിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ചൈനീസ് മോഡലുകളെല്ലാം യൂറോപ്യൻ വിപണിയിൽ വലിയ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.

ടെസ്‌ലയ്ക്ക് എതിരാളകളുടെ ഭാഗത്ത് നിന്ന് മാത്രമല്ല ഉപഭോക്താക്കുടെ ഭാഗത്ത് നിന്നും പ്രഹരമേറ്റിട്ടുണ്ട്. കാരണം രാഷ്ട്രീയപരമായി പല പ്രശ്നങ്ങളും ഇവി ഭീമൻ്റെ വിൽപ്പനയെ സാരമായി തന്നെ ബാധിചിട്ടുണ്ട് എന്ന് വേണം കണക്കാക്കാൻ. ടെസ്‌ലയുടെ കൂടുതൽ ശ്രദ്ധ റോബോ ടാക്സിയിലും ഓട്ടോണോമസ് ഡ്രൈവിങ്ങ് സംവിധാനത്തിലുമാണ്. അത് കൊണ്ട് പലയിടത്തും പഴയ പ്രതാപം നിലനിർത്താൻ കമ്പനിക്ക് സാധിക്കുന്നില്ല എന്നതൊരും പ്രശ്നമായി ഉയർന്നുവരുന്നുണ്ട്.
BYD തങ്ങളുടെ അറ്റോ 2 എന്ന മോഡൽ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയിലേക്ക് ഉടൻ തന്നെ വാഹനം എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 32 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് യുകെയിൽ ബിവൈഡി തങ്ങളുടെ അറ്റോ 2 മോഡൽ അവതരിപ്പിച്ചത്. ബ്രാൻഡിൻ്റെ നൂതന ഇ-പ്ലാറ്റ്‌ഫോം 3.0 ആർക്കിടെക്ചറിൽ നിർമ്മിച്ചിരിക്കുന്ന ഈ കോംപാക്റ്റ് എസ്‌യുവിക്ക് 4,310mm നീളവും 1,830mm വീതിയും 1,675mm ഉയരവും 2,620mm വീൽബേസും ലഭിക്കുന്നുണ്ട്.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ്വ് EV, MG ZS EV എന്നിവയുൾപ്പെടെയുള്ള എതിരാളികളെ കടത്തിവെട്ടുന്നതാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.പവർട്രെയിനുകളിലേക്കും ബാറ്ററിയിലേക്കും നോക്കിയാൽ രണ്ട് വ്യത്യസ്ത ബാറ്ററി കോൺഫിഗറേഷനുകൾ ആണ് BYD അറ്റോ 2-നായി കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. ബോസ് മോഡലായ ബൂസ്റ്റ് വേരിയന്റിൽ 51.1kWh ബ്ലേഡ് ബാറ്ററി പായ്ക്ക് 345 കിലോമീറ്റർ റേഞ്ച് നൽകുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം ടോപ്പ് എൻഡ് മോഡലായ കംഫർട്ട് വേരിയൻ്റിൽ 420 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന 64.8kWh ബാറ്ററിയും നൽകിയിട്ടുണ്ട്. രണ്ട് ബാറ്ററി പായ്ക്കുകളും 174 bhp പരമാവധി പവറും 290Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോർ ലഭിക്കുന്ന ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളുമായിട്ടാണ് യോജിപ്പിച്ചിരിക്കുന്നത്.

ചാർജിങ്ങ് സമയവും രണ്ട് ബാറ്ററി മോഡലുകൾക്ക് വ്യത്യസ്തമാണ്. ബൂസ്റ്റ് മോഡൽ 82kW DC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നതോടെ അര മണിക്കൂറിനുളളിൽ 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. സുരക്ഷ, റിലയബിളിറ്റി, താപ കാര്യക്ഷമത എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത BYD-യുടെ സിഗ്നേച്ചർ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ തന്നെയാണ് രണ്ട് മോഡലുകളിലും ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








