ചൈനയെ ടെസ്‌ല ചതിച്ചാൽ ടെസ്‌ലയെ ബിവൈഡി ചതിക്കും, നിർമാണപ്ലാൻ്റിനായി തെലങ്കനായിലേയ്ക്ക് ബ്രാൻഡ്

രാജ്യം കാത്തിരിക്കുന്ന ഒരു എൻട്രിയാണ് ഇലക്ട്രിക് ഭീമനായ ടെസ്‌ലയുടേത്. എന്നാൽ അതിന് മുന്നേ രാജ്യത്ത് സ്ഥാനം പിടിക്കാൻ ഒരു ചൈനീസ് കമ്പനി വരുന്ന കാര്യം നിങ്ങൾ അറിഞ്ഞോ. കാര്യം ചൈനീസ് കമ്പനിക്കെന്താ നമ്മുടെ രാജ്യത്ത് കാര്യം എന്ന് ചോദ്യം ഉയർന്നേക്കാം. എന്നാൽ ബിവൈഡി എന്ന ബ്രാൻഡ് ഉപഭോക്താക്കൾക്ക് ഇടയിൽ ഉണ്ടാക്കി എടുക്കുന്ന ഓളം ചെറുതൊന്നുമല്ല. സംഭവം എന്താണെന്ന് വച്ചാൽ ബിവൈഡി തെലങ്കാനയിൽ തങ്ങളുടെ നിർമാണ പ്ലാൻ്റ് ആരംഭിക്കാനുളള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത് സർക്കാർ മൂന്ന് സ്ഥലങ്ങളാണ് കമ്പനിക്ക് തെരഞ്ഞെടുക്കാൻ നൽകിയത് എന്നാണ്. ഈ സ്ഥലങ്ങൾ ബിവൈഡിയുടെ പ്രതിനിധികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ അന്തിമ തീരുമാനം ആയാൽ എത്രയും പെട്ടെന്ന് തന്നെ കരാർ ഒപ്പിടുകയും നിർമാണ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇതോടെ തെലങ്കാന ഒരു ഓട്ടോമോട്ടീവ് ഹബ്ബായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ബിവൈഡി തങ്ങളുടെ 1000 കിലോവാട്ട് ശേഷിയുളള പുതിയ ചാർജർ അവതരിപ്പിച്ചിരിക്കുകയാണ്. ടെസ്‌ല പോലെയുളള ഇവി ഭീമൻമാരുടെ കണ്ണുത്തളളിക്കുന്ന ഓഫറാണ് ബിവൈഡി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബിവൈഡി ടെസ്‌ലയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് എന്നത് എല്ലാവർക്കും വളരെ വ്യക്തമായ കാര്യമാണ്. ഇന്ത്യയിലേക്ക് ടെസ്‌ല വരുന്നത് തന്നെ തങ്ങളുടെ ചൈനയിലെ കമ്പനി വിട്ട് ഇന്ത്യയിൽ മുഴുവൻ പ്രവർത്തനങ്ങളും സജ്ജമാക്കുന്നതിന് വേണ്ടിയാണ്.

2025 ഓട്ടോ എക്സ്പോയിൽ ബിവൈഡി തങ്ങളുടെ കിടിലൻ മോഡലായ സീലയൺ 7 അവതരിപ്പിച്ചിരുന്നു. ആംഗുലർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾക്ക് താഴത്തായി ഡിആർഎല്ലുകൾ കൊടുത്തിരിക്കുന്നത് മുൻവശത്തെ അഴകുറ്റതാക്കുന്നുണ്ട്. മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില ഘടകങ്ങൾ, എയറോഡൈനാമിക് കോണ്ടൂർസ്, എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനിലെ ചില ഹൈലൈറ്റുകളാണ്.

സീലയൺ 7 പ്രീമിയം വേരിയന്റിൽ 19 ഇഞ്ച് അലോയ് വീലുകളും പെർഫോമൻസിൽ 20 ഇഞ്ച് വീലുകളുമാണ് വരുന്നത്. കോസ്മോസ് ബ്ലാക്ക്, അറ്റ്ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ബിവൈഡി സീലയൺ 7 തെരഞ്ഞെടുക്കാനാവുക. ആഡംബര വാഹനങ്ങളേയും നാണിപ്പിക്കുന്ന തരത്തിലുള്ള കിടിലൻ ഇന്റീരിയറുമായിട്ടാണ് ബിവൈഡിയുടെ നാലാമൻ കളത്തിലേക്ക് എത്തിയിരിക്കുന്നത്. മോഡേൺ ഫീച്ചറുകളുടെ വലിയൊരു കലവറ തന്നെയാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലംബർ ക്രമീകരണത്തോടുകൂടിയ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 6 തരത്തിൽ ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വയർലെസ് ഫോൺ ചാർജർ, 12-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണ് സീലയൺ 7 ഇവിയിലെ പ്രധാന ഫീച്ചറുകൾ.

സേഫ്റ്റിയിലും മിടുക്കനായിട്ടാണ് ബിവൈഡിയുടെ ഇലക്ട്രിക് എസ്‌യുവി കടന്നുവന്നിരിക്കുന്നത്. 11 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയൺ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിലെ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.

അതോടൊപ്പം തന്നെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ്, റിയർ കൊളീഷൻ മുന്നറിയിപ്പുകൾ, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയർ ക്രോസ്-ട്രാഫിക് അലേർട്ടുകൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയും ബിവൈഡിയുടെ സീലയൺ 7 ഇവിയെ സുരക്ഷിതമാക്കാനായി കൊടുത്തിട്ടുണ്ട്.

സീലയൺ 7 ഇവിയുടെ രണ്ട് വകഭേദങ്ങൾക്കും ഒരേ 82.56kWh ലോ-വോൾട്ടേജ് LFP ബാറ്ററി പായ്ക്കാണ് ബിവൈഡി സമ്മാനിച്ചിരിക്കുന്നത്. പ്രീമിയം വേരിയന്റ് 313 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റർ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റിന് 530 bhp പവറിൽ 690 Nm torque ആയിരിക്കും നൽകുക.

ഇതിന് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചുമുണ്ടാവും. പെർഫോമൻസിലേക്ക് കണക്കുകളിലേക്ക് നോക്കിയാൽ ഇവിയുടെ RWD പതിപ്പ് 6.7 സെക്കൻഡിൽ 0-100 കി.മീ .വേഗത പുറത്തെടുക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഇലക്ട്രിക് എസ്‌യുവിയുടെ AWD മോഡൽ 4.5 സെക്കൻഡിലാവും 100 കിലോമീറ്റർ വേഗത കൈവരിക്കുക. ഈയൊരു വില നിലവാരത്തിൽ വോൾവോ C40 റീചാർജ്, കിയ EV6 ഇവി, ഹ്യുണ്ടായി അയോണിക് 5 തുടങ്ങിയ ഭീകരൻമാരുമായാണ് സീലയൺ 7 മത്സരിക്കാനിറങ്ങുന്നത്.

ടെസ്‌ല ടാറ്റ മോട്ടോർസുമായി കൈകോർത്ത വാർത്ത എല്ലാവരും അറിഞ്ഞുകാണുമല്ലോ. തുടക്കത്തിൽ ടാറ്റ ടെക്നോളജീസ് എൻഡ്-ടു-എൻഡ് ഉൽപ്പന്ന ലൈഫ് സൈക്കിൾ മാനേജ്മെൻ്റ് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെസ്‌ലയിൽ ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, മോട്ടോർ കൺട്രോളർ യൂണിറ്റുകൾ, ഡോർ കൺട്രോളുകൾ അതോടൊപ്പം തന്നെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ പോലുള്ള പ്രധാന ടെക്നോളജികൾ ടാറ്റ ഇലക്‌ട്രോണിക്‌സിൽ നിന്ന് പ്രാദേശികമായി ലഭ്യമാക്കാനാണ് ടെസ്‌ലയുടെ പദ്ധതി.

മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹാരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ടെസ്‌ലയോടൊപ്പം ടാറ്റയും കൂടി ചേരുമ്പോൾ ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ തകർക്കാൻ പറ്റാത്ത ഒരു കൂട്ടുകെട്ടായി അത് വളരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഏതൊരു വാഹന ബ്രാൻഡിൻ്റേയും കണ്ണ് ഇന്ത്യയുടെ മുകളിലാണ് എന്ന് നേരത്തെ തന്നെ മനസിലായ കാര്യമാണ്. ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ച് അവർ എപ്പോഴും പുതിയ വാഹനങ്ങൾ പരീക്ഷിക്കാൻ തയ്യാറാണ് എന്നതാണ് ഗുണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, March 29, 2025, 13:00 [IST]
English summary
Byd planning to setup production unit near hyderabad before teslas entry details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X